(585) ആടിന്റെ കൊമ്പ്
ഒരു ഗ്രാമത്തിൽ യജമാനന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ആട്ടിടയൻ.
എന്നാൽ, ആ കൂട്ടത്തിലെ ഒരു മുട്ടനാടിന് യാതൊരു അനുസരണവും ഉണ്ടായിരുന്നില്ല. അത് കൂത്താടി താഴ്‌വാരങ്ങളിലേക്ക് ഇറങ്ങി.
ആട്ടിടയൻ അതു ശ്രദ്ധിച്ചപ്പോൾ ആദ്യം ചൂളമടിച്ച് ആടിനെ തിരികെ വിളിക്കാൻ ശ്രമിച്ചു.
ആട് അതു കാര്യമാക്കിയില്ല. പിന്നെ, അവൻ ഉച്ചത്തിൽ കൂവിയെങ്കിലും ആട് പിന്നെയും കേട്ടതായി ഭാവിച്ചില്ല.
ആട്ടിടയനു ദേഷ്യം ഇരച്ചുകയറി.
അവൻ കരിങ്കല്ലെടുത്ത് ഒറ്റയേറ്!
ആടിന്റെ ഒരു കൊമ്പിന്റെ പാതി ഒടിഞ്ഞു നിലത്തുവീണു!
ആട് ഉടൻ പേടിച്ച് അവന്റെ അരികിലേക്ക് മടങ്ങിയെത്തി.
പക്ഷേ, അവൻ പേടിയോടെ ആടിനോടു പറഞ്ഞു - "നിന്റെ കൊമ്പ് ഒടിഞ്ഞ കാര്യം നീ യജമാനനോടു ദയവു ചെയ്ത് പറയരുത് "
അതു കേട്ട്, ആട് പറഞ്ഞു - " ഈ കാര്യം ഞാൻ യജമാനനോടു പറഞ്ഞില്ലെങ്കിലും എന്റെ കൊമ്പ് എല്ലാം വിളിച്ചു പറയും!"
ഗുണപാഠം - സത്യം മൂടി വയ്ക്കാൻ പറ്റുന്ന ഒന്നല്ല.
Malayalam eBooks-585- ഈസോപ് 20 കൾ - 14 PDF -https://drive.google.com/file/d/1fPVZBNl7LUOYIzo7d2JjDIXLLduh9CtJ/view?usp=drivesdk
Comments