(586) വിമർശനബുദ്ധി

അന്ധനായ ഒരു മനുഷ്യന് പലതരം കഴിവുകളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു -മൃഗങ്ങളെ കൈ കൊണ്ടു തടവിയാൽ അതിന്റെ രോഗങ്ങളും പ്രത്യേകതകളും പറയുന്ന രീതി.

ഒരിക്കൽ, ഗ്രാമവാസിയായ ഒരാൾ ഇദ്ദേഹത്തെ സമീപിച്ചു. അന്ധന്റെ കഴിവുകൾ വിമർശനബുദ്ധിയോടെ പരിശോധിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. അതിനായി ഒരു ചെന്നായ്ക്കുട്ടിയെ അന്ധന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു - "ഇത് ഏതു മൃഗത്തിന്റെ കുട്ടിയാണെന്നു പറയുക"

ഉടൻ അദ്ദേഹം മൊഴിഞ്ഞു - " ഇത് കുറുക്കന്റെ കുഞ്ഞോ ചെന്നായുടെ കുഞ്ഞോ ആയിക്കോട്ടെ. പക്ഷേ, ഇതിനെ ആട്ടിൻപറ്റത്തിന്റെ അടുക്കലേക്കു വിടരുത് ! "

ഗുണപാഠം - ഒരെണ്ണം നല്ലതോ ചീത്തയോ എന്ന് മുളയിലേ അറിയാം. അത് വലുതാകാൻ കാത്തിരിക്കേണ്ട ആവശ്യമില്ല.

Malayalam eBooks-586 - Aesop stories -15 PDF -https://drive.google.com/file/d/1ff5oXzubsyd2Czw9s3Pm-t_0f7UBGfeI/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍