(587) കാക്കക്കുളി
ഒരു തടാകത്തിന്റെ തീരത്ത്, കാക്ക മരച്ചില്ലയിൽ കൂടുകെട്ടി സുഖമായി താമസിച്ചു വരികയായിരുന്നു.
ഒരു ദിവസം, കൂട്ടിലിരുന്ന് തടാകത്തിലേക്കു നോക്കിയപ്പോൾ വെള്ളത്തിൽ ഒട്ടേറെ സമയം ചെലവഴിച്ചു കൊണ്ട് മീൻ പിടിക്കുന്ന കൊക്കിനെ അവൻ നിരീക്ഷിച്ചു - "ഹോ! എന്തൊരു വെളുത്ത സുന്ദരനാണ് ആ കൊക്ക്. ഞാനും അതുപോലെ ആയിരുന്നെങ്കിൽ!"
കുറെ നേരം അതു നിരീക്ഷിച്ചപ്പോൾ അവനൊരു ബുദ്ധി തോന്നി - "കൊക്കിനെപ്പോലെ ഏറെ നേരം വെള്ളത്തിൽ കിടന്നാൽ ഞാനും തൂവലുകൾ വെളുത്തു സുന്ദരനാകും!"
അതിനായി കാക്ക തന്റെ മരത്തിലെ കൂടുവിട്ട് വെള്ളത്തിന്റെ മുകളിലൂടെ തൂവലുകൾ വിടർത്തി ഒഴുകി നടക്കാൻ തുടങ്ങി. ഇതിനിടയിൽ വിശന്നപ്പോൾ കൊക്കിനെപ്പോലെ മീൻ പിടിക്കാൻ ശ്രമിച്ചു. പക്ഷേ, ഒന്നും തന്റെ നീളം കുറഞ്ഞ ചുണ്ടിൽ കിട്ടിയില്ല.
എന്നാൽ, കാക്ക തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു. അങ്ങനെ, അവൻ രണ്ടു ദിവസം കൊണ്ട് വെള്ളത്തിൽ ചത്തുപൊങ്ങി!
ഗുണപാഠം - കാക്ക കുളിച്ചാൽ കൊക്കാവില്ല എന്നുള്ള സത്യം ഉൾക്കൊണ്ട്, ഒരിക്കലും പറ്റാത്ത കാര്യത്തിൽ വെറുതെ ഭ്രമിച്ചു പിറകേ പോയി നശിക്കരുത്!
Malayalam eBooks - 587-Aesop stories-16 PDF file -
https://drive.google.com/file/d/1165Qqf4dAqqYDMu9ZUJKQPd0lDjrBdgX/view?usp=drivesdk
Comments