(592) വഴിയിലെ വീഴ്ച
അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ബിനീഷ് പ്രൈവറ്റ് സ്കൂൾ അധ്യാപകനാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് ടെയിൻ പിടിക്കാൻ ഉറയിൽവേ റോഡിലൂടെ നടക്കവേ, പെട്ടെന്നാണത് സംഭവിച്ചത്!
രണ്ടറ്റം കൂട്ടിക്കെട്ടിയ വൃത്താകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ചരടിൽ ഷൂസ് കുടുങ്ങിയപ്പോൾ കാലിൽ വാരി അലക്കിയ പോലുള്ള കനത്ത വീഴ്ച!
ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ചരടിൽ കോർത്ത ദൗർഭാഗ്യം വന്നു മുട്ടടിച്ചു വീണതിനാൽ നടക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. ഇടതു കയ്യിലെ തൊലി നല്ലതുപോലെ ഉരഞ്ഞ് രക്തം കുറച്ചു പോയി. അടുത്ത ആശുപത്രിയിൽ പോയി ടി.ടിയും പുതിയ ചീട്ടും ഓട്ടോക്കൂലിയും മറ്റുമായി കുറെ രൂപയും പോയിക്കിട്ടി.
ലീവ് കിട്ടിനുള്ള ബുദ്ധിമുട്ടു കാരണം അടുത്ത ദിനം ബുധനാഴ്ച സ്കൂളിൽ പോയി. അന്ന് സ്കൂളിൽ അസംബ്ലി ഉണ്ട്. അന്നത്തെ, പ്രസംഗം ചെയ്തത് ഒരു വൈദികനായിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന അധ്യാപകനും കൂടിയാണ്.
അന്ന് അദ്ദേഹം പറഞ്ഞ കഥ വേണമെങ്കിൽ ചുരുക്കി പറയാവുന്നതേയുള്ളൂ പക്ഷേ, അത് വലിച്ചു നീട്ടി പറഞ്ഞപ്പോൾ അര മണിക്കൂർ നിൽക്കേണ്ടി വന്നു. ബിനീഷിന്റെ കാലിൽ നീരായി. അതേസമയം, അസംബ്ലിയിൽ നിന്ന മൂന്നു കുട്ടികൾ തലകറങ്ങിയപ്പോൾ വെള്ളം കുടിക്കാൻ കൊടുത്ത് അടുത്ത റൂമിൽ വിശ്രമിച്ചു. അതേസമയം, അന്യ മതസ്ഥരായ കുട്ടികൾക്ക് ബോറടിച്ചു അലക്ഷ്യമായ നോട്ടങ്ങൾ തുടങ്ങി.
ചിന്തിക്കുക - ഉള്ള അറിവു മുഴുവൻ ഒരു പ്രസംഗത്തിലൂടെ പകർന്നു കൊടുക്കാൻ ശ്രമിച്ചാൽ ശ്രോതാക്കൾ നിന്നു വിയർക്കും . മുഷിവ് തോന്നാതിരിക്കാനായി ആരും ഈ കാര്യം പ്രസംഗകനെ അറിയിക്കാറില്ല. അതിനാൽ, ഇത്തരത്തിൽ പ്രസംഗിക്കുന്നവർ സത്യസന്ധതയുള്ള ആൾക്കാരുടെ ഫീഡ്ബാക്ക് തേടുക.
…………….
Malayalam eBooks-592- ചെറുകഥകൾ-9 by Binoy Thomas PDF file -https://drive.google.com/file/d/1xdWa1Xnzf7sewCYBz4aeESkOyVye5grm/view?usp=drivesdk
Comments