(595) ജ്യോൽസ്യന്റെ ഭാവി
പണ്ടുപണ്ട്, ഒരു ദേശത്ത്, ആളുകളുടെ ഭാവി പ്രവചിച്ചിരുന്ന ജ്യോൽസ്യൻ ഉണ്ടായിരുന്നു. അയാൾ ദിവസവും രാവിലെ ചന്തയിൽ പോയി ഇരിപ്പുറപ്പിക്കും. വൈകുന്നേരം വരെ അയാളുടെ മുന്നിൽ ആളുകൾ ഓരോ കാര്യത്തിനായി വന്നുകൊണ്ടിരുന്നു.
ഒരു ദിനം - ഒരാൾ ഓടിവന്ന് ജ്യോൽസ്യനോടു പറഞ്ഞു -
"അങ്ങയുടെ വീട് ഏതോ മോഷ്ടാവ് കുത്തിത്തുറന്ന് സാധനങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു!"
ഉടൻ, ജ്യോൽസ്യൻ ഒരു ഭ്രാന്തനെപ്പോലെ നിലവിളിച്ചു കൊണ്ട് വീട്ടിലേക്ക് ഓടി. അതിനിടയിൽ, ഇതു കണ്ട ഏതോ ഒരുവൻ വിളിച്ചുകൂവി - " മറ്റുള്ള എല്ലാവരുടെയും ഭാവി മുൻകൂട്ടി പറയുന്ന തൻ്റെ സ്വന്തം കാര്യം എന്തു കൊണ്ട് താൻ സ്വയം അറിഞ്ഞില്ല?"
ഗുണപാഠം - സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്ത ഒന്നിനും വേറെ ജീവിതത്തിൽ പ്രസക്തിയുണ്ടാവില്ല.
Malayalam digital books-595-AESOP FABLES-18 pdf-https://drive.google.com/file/d/1YbSLfX18LMa4S9cY5I31CS3wNcFL6jWk/view?usp=sharing
Comments