(598) പ്രഭുവിന്റെ കഴുത

ആ ദേശത്തെ പ്രഭുവിന് ധാരാളം കൃഷിത്തോട്ടങ്ങൾ ഉണ്ടായിരുന്നു. അതിനാൽത്തന്നെ, ധാന്യങ്ങളും പഴങ്ങളും മറ്റും ചുമന്നുകൊണ്ടു വരാനായി അനേകം കഴുതകളെ അദ്ദേഹം പരിപാലിച്ചിരുന്നു. ഒരു ദിവസം പ്രഭു ചന്തയിൽ പോയി മറ്റൊന്നിനെയും കൂടി വാങ്ങാമെന്നു തീരുമാനിച്ചു.

കച്ചവടക്കാരനോട് പ്രഭു പറഞ്ഞു - "ഞാൻ ഇക്കൂട്ടത്തിലെ ഒരെണ്ണത്തിനെ കൊണ്ടുപോയി ഒരാഴ്ച നോക്കട്ടെ. നല്ലതാണെങ്കിൽ പണം തരാം. അല്ലെങ്കിൽ തിരികെ ഏൽപ്പിക്കും"

അപ്പോൾ, താണു വണങ്ങി കച്ചവടക്കാരൻ പറഞ്ഞു: "ഉവ്വ്, പ്രഭോ, എങ്കിൽ അങ്ങനെയാകട്ടെ"

പ്രഭു തൻ്റെ മാളികയിലെത്തി മറ്റുള്ള കഴുതകളുടെ ഇടയിലേക്ക് പുതിയവനെ സ്വതന്ത്രമായി ഒരു ദിവസം വിട്ട് അതിനെ നിരീക്ഷിച്ചു. ആ കഴുതയുടെ ചങ്ങാത്തം, അക്കൂട്ടത്തിലെ ഏറ്റവും തീറ്റിയെടുക്കുന്ന എന്നാൽ, ഒട്ടും പണിയെടുക്കാത്ത കഴുതയുമായിട്ടായിരുന്നു! ആ കഴുതയുടെ സ്വഭാവം ഒരു ദിനം കൊണ്ടുതന്നെ പ്രഭുവിന് മനസ്സിലായി. അടുത്ത ദിവസം, ആ പുതിയ കഴുതയെ കച്ചവടക്കാരനു തിരികെ കൊടുക്കുകയും ചെയ്തു.

ഗുണപാഠം - വെറും ഒരു ദിവസത്തെ ചങ്ങാത്തം നോക്കിയാൽ ഒരാളുടെ സ്വഭാവം അറിയാൻ പറ്റും.

Malayalam digital series-598-Aesop-20 pdf file-https://drive.google.com/file/d/1Sf-fvxpm9FD4tSKtCFu9AoOoF5uFBzv3/view?usp=sharing

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍