Posts

Showing posts from 2023

(836) സ്വയം തിരിച്ചറിയണം!

ജർമ്മനിയിലെ ബെർളിൻ നഗരം. അവിടെയുള്ള സിനിമ തീയറ്ററിൽ സിനിമ കാണാനെത്തിയതാണ് ഹിറ്റ്ലർ. പക്ഷേ, വേഷം മാറിയായിരുന്നു അദ്ദേഹം അവിടെയെത്തിയത്. അതിനൊരു കാരണം ഉണ്ടായിരുന്നു - ഹിറ്റ്ലറിനെ സ്തുതിക്കുന്ന ഒരു ദേശഭക്തിഗാനം തുടക്കത്തിൽ വേണമെന്നുള്ളത് നിർബന്ധമാണ്. പ്രജകൾ ഏകാധിപതിയായ ഹിറ്റ്ലറെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് അറിയുകയും ചെയ്യാമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഗീതം തുടങ്ങി. എല്ലാവരും ചിട്ടയായി എണീറ്റു നിന്ന് കൈകൾ നീട്ടി ആദരവോടെ ഗാനം ഏറ്റുപാടിക്കൊണ്ടിരുന്നു. ഹിറ്റ്ലറിന് അങ്ങേയറ്റം അഭിമാനവും ഗർവ്വും തോന്നി. പക്ഷേ, അദ്ദേഹം സീറ്റിൽ ഇരിക്കുകയായിരുന്നു. ഉടൻ, അടുത്തു നിന്ന ആൾ പതിയെ ഹിറ്റ്ലറോടു പറഞ്ഞു - "ഹേയ്! സഹോദരാ, എണീറ്റു നിൽക്കുക. അല്ലെങ്കിൽ ആ തെണ്ടി കണ്ടാൽ നിന്റെ കഥ കഴിക്കും!" ചിന്തിക്കുക: "എല്ലാ നന്മകളുടെയും അടിസ്ഥാന ശില സ്വയമുള്ള ബഹുമാനമാണ്" (ജോൺ ഹെർസ്ചൽ ) "എല്ലാറ്റിനും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" (പൈതഗോറസ് ) നാം മറ്റുള്ളവരെ ചതിക്കുമ്പോൾ സ്വയം ചതിക്കപ്പെടുന്നു. പ്രഭാത ധ്യാനം / deep thought/ meditation നമ്മെ സ്വയം അറിയാൻ ഉപകരിക്കും. അത് അഹങ്കാരവും അഹംഭാവ...

(835) സുര ഉണ്ടായ കഥ!

  ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന ഗ്രാമം. അവിടെയുള്ള സുരൻ എന്നു പേരുള്ള ആൾ എല്ലാ ദിവസവും ഹിമാലയത്തിലെ മലമ്പ്രദേശത്തു കൂടി നടന്ന് കാട്ടുതേനും പച്ചമരുന്നുകളും മറ്റും ശേഖരിക്കുന്നതു പതിവാണ്. ഒരിക്കൽ, അയാൾ പോയപ്പോൾ ഒരു കാഴ്ച കണ്ടു - മരച്ചുവട്ടിൽ കിളികൾ കുഴഞ്ഞു വീണു കിടക്കുന്നു. ചിലത് വേച്ചുവേച്ച് നടക്കുന്നു. അയാൾ ക്ഷമയോടെ അവിടെ കാത്തു നിന്നപ്പോൾ ഒരു കുരങ്ങൻ അങ്ങോട്ടു വന്ന് ആ മരത്തിലെ മൂന്നു ശിഖരങ്ങൾ യോജിക്കുന്ന കവിളിൽ ഊറിയ ചുവന്ന ദ്രാവകം കുടിക്കുന്നു. പിന്നീട് അതും മത്തുപിടിച്ചപ്പോലെ കിറുങ്ങി നടന്നു. വാസ്തവത്തിൽ ആ ദ്രാവകം മദ്യമായിരുന്നു. മരത്തിലെ പഴച്ചാറുകൾ ഒഴുകി ശിഖരത്തിനിടയിലെ പൊത്തിൽ ശേഖരിക്കപ്പെട്ടു. മുകളിലെ കൊമ്പിൽ സ്ഥിരമായി ഗോതമ്പു തിന്നു കൊണ്ട് കിളികൾ ഇരിക്കുമ്പോൾ അത് ഈ പഴച്ചാറിലേക്കു വീണ് പുളിച്ചു ചീറി വീഞ്ഞായി മാറി. ദിവസങ്ങൾ കഴിയും തോറും അത് മദ്യമായി മാറി. അതാണ് ഇവറ്റകൾ കുഴഞ്ഞു വീഴാൻ കാരണമായത്. സുരൻ ഈ ലഹരിയുടെ വിവരം വരുണൻ എന്ന ചങ്ങാതിയെ അറിയിച്ച് അവർ സ്ഥിരമായി മദ്യപിക്കാൻ തുടങ്ങി. ഇരുവരും അത് ചന്തയിൽ ചെന്നു വിറ്റു തുടങ്ങി. പിന്നീട്, ആവശ്യക്കാർ ഏറിയതോടെ ആ മരത്തിൽ ഇത് ഉണ്ടാ...

(834) രാജകുമാരിയുടെ തുമ്മൽ!

  വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ കൊട്ടാരവളപ്പിലൂടെ കളിച്ചു വളർന്നത് അനന്തരവന്റെ കൂടെയായിരുന്നു. അവർ യുവതീയുവാക്കൾ ആയപ്പോൾ പ്രണയവുമായി. രാജാവിനും ഏറെ സന്തോഷമായി. വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. മകളെ അയൽ രാജാവിന്റെ മകനുമായി നടത്തിയാൽ ആ രാജ്യവും എന്റെ സ്വന്തമാകും. മാത്രമല്ല, അനന്തരവനെ മറ്റൊരു ദേശത്തെ രാജാവിന്റെ മകളുമായി വിവാഹം ചെയ്യിച്ചാൽ ആ രാജ്യത്തിലും തനിക്ക് ഒരു ശക്തി ലഭിക്കും. അതിനാൽ, രാജാവ് ഈ പ്രണയ വിവാഹത്തെ എതിർത്ത് രാജകുമാരിയെ മുറിക്കു പുറത്തു പോകാൻ അനുവദിച്ചില്ല. അനന്തരവൻ ഒരു തോഴിയുമായി ആലോചിച്ചു - "രാജകുമാരിക്ക് പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിലെ ശവത്തിന്റെ പുറത്തു കിടത്തി മന്ത്രവാദം ചെയ്യണം. അന്നേരം, മുളകുപൊടി ഞാൻ ശവമായി കിടക്കുന്ന വിരിപ്പിൽ നീ തൂവിയതിനാൽ ഞാൻ തുമ്മും. അന്നേരം, നീ "പ്രേതം" എന്നു വിളിച്ചു കൂവി മറ്റുള്ള തോഴിമാരുമായി ഓടണം. അപ്പോൾ, ഞാനും കുമാരിയും രക്ഷപ്പെട്ടു കൊള്ളാം" അവർ അങ്ങനെ പ്രേതബാധ അഭിനയിച്ച് ശ്മശാനത്തിലെത്ത...

(833) നന്മ തേടിയ രാജാവ്

  വാരാണസി ഭരിച്ചിരുന്നത് ബ്രഹ്മദത്തൻ രാജാവായിരുന്നു. അദ്ദേഹത്തിന്റെ മകനായി ബോധിസത്വൻ ജനിച്ചു. അച്ഛന്റെ മരണശേഷം, ഏറെ ശ്രദ്ധയോടെ അദ്ദേഹം നാടു ഭരിച്ചു. യാതൊരു കുറ്റവും കുറവും ഇല്ലാതെയുള്ള ഭരണത്തിൽ പ്രജകൾ ഏറെ സന്തോഷമായി കഴിഞ്ഞു വന്നു. എന്നാൽ, രാജാവിന് ഒരു സംശയം ഉണ്ടായി - "എന്നെ പേടിച്ച് ആളുകൾ ഒന്നും പറയാത്തതാണോ? എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ആർക്കെങ്കിലും ഭരണം സാധ്യമാകുമോ?" ഇത് സ്വയം തിരിച്ചറിയാനായി രാജാവ് വേഷം മാറി യാത്ര തുടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോസല രാജ്യത്തിന്റെ അതിർത്തിയിലെത്തി. ആ സമയത്ത് കോസലരാജാവും ഇതേ പോലെ നല്ല ആളായിരുന്നതിനാൽ സ്വയം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കാനായി എതിരേ നടന്നു വരുന്നുണ്ടായിരുന്നു. എന്നാൽ, അവർ കണ്ടുമുട്ടിയ സ്ഥലം വളരെ ഇടുങ്ങിയ ഒരു തൊണ്ടായിരുന്നു. ഏതെങ്കിലും ഒരാൾ പിറകോട്ടു പോകാതെ മറ്റേ ആൾക്ക് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ. ആരാണ് മുന്നോട്ടു പോകേണ്ടത്? അവർക്കു സംശയമായി. പ്രായത്തിൽ മൂത്ത ആളിന് മുന്നോട്ടു പോകാം എന്ന തീരുമാനത്തിൽ എത്തിയെങ്കിലും അവർക്ക് ഒരേ വയസ്സായിരുന്നു. അന്നേരം, കോസലരാജാവ് പറഞ്ഞു - "ഞാൻ നന്മയെ നന്മ കൊണ്ട് നേരിടുന്നു. ത...

(832) നന്മ നിറഞ്ഞവൻ

  കാശിയിലെ രാജാവിന്റെ രാജപുരോഹിതനായി ബോധിസത്വൻ അവതാരമെടുത്തു. കാളകൻ എന്നു പേരുള്ള സേനാനായകൻ വലിയ അഴിമതിക്കാരനായി അവിടെയുണ്ട്. അയാൾ രാജാവിനെ മുഖം കാണിക്കാൻ ആരെങ്കിലും വന്നാൽ കൈക്കൂലി വാങ്ങിയിട്ടേ പ്രജകളെ കടത്തിവിടാറുള്ളൂ. ഒരിക്കൽ, ഒരു സാധുവായ മനുഷ്യന് കയ്യിൽ പണമില്ലാത്തതിനാൽ രാജാവിനെ കാണാൻ കാളകൻ സമ്മതിച്ചില്ല. പക്ഷേ, രാജപുരോഹിതൻ അയാളെ മറികടന്ന് ആ പ്രജയെ രാജാവിനു മുന്നിൽ എത്തിച്ചു. ഇതോടെ കാളകന് പുരോഹിതനോടു വല്ലാത്ത പകയായി. രാജാവിനെ കണ്ട്, പലതരം ഏഷണികൾ പറഞ്ഞെങ്കിലും ഒടുവിൽ അയാൾ മറ്റൊരു തന്ത്രം പറഞ്ഞു - "രാജാവേ, അങ്ങയുടെ പ്രശസ്തി മങ്ങിയിരിക്കുന്നു. ഇനി അടുത്ത രാജാവാകാനുള്ള ശ്രമത്തിലാണ് പുരോഹിതൻ. അതുകൊണ്ട് അയാളെ കൊല്ലുകയാണ് ബുദ്ധി!" രാജാവ് അതു ശരിവച്ചു -  "പക്ഷേ, എങ്ങനെ തക്കതായ കാരണമില്ലാതെ അയാളെ കൊല്ലും?" അതിനും കാളകൻ ഒരു സൂത്രം ഉപദേശിച്ചു - "ഒരിക്കലും നടക്കാത്ത കാര്യം ചെയ്തു തരാൻ അയാളോടു പറയുക. അതു ധിക്കരിച്ചതിനാൽ ശിക്ഷയാകാം" രാജാവ് പുരോഹിതനോട് ഒരു ദിവസം കൊണ്ട് കൊട്ടാര ഉദ്യാനം ഉണ്ടാക്കാനും മാളിക പണിയാനും നീന്തൽക്കുളം ഉണ്ടാക്കാനും പറഞ്ഞെങ്കിലും രാജപുരോഹിതന്റെ ...

(831) ധർമ്മിഷ്ഠനായ വരൻ

  കാശിയിലെ ഒരു ബ്രാഹ്മണനായി ബോധിസത്വൻ ജനിച്ചു. അദ്ദേഹം തക്ഷശിലയിൽ പോയി ഏറെ വിജ്ഞാനം സമ്പാദിച്ചു. പിന്നീട്, അനേകം ആളുകളെ പഠിപ്പിച്ചു. വിവിധ സംശയങ്ങൾക്കു നിവൃത്തി വരുത്താനായി എല്ലാ ദിവസവും ആളുകൾ ഈ പണ്ഡിതന്റെ പക്കൽ എത്തുമായിരുന്നു. ഒരിക്കൽ, നാലു പെൺമക്കൾ ഉള്ള ഒരു ബ്രാഹ്‌മണന്റെ അടുക്കൽ നാലു ബ്രാഹ്മണ യുവാക്കൾ എത്തിച്ചേർന്നു. വിവാഹമായിരുന്നു ലക്ഷ്യം. ഒന്നാമത്തെ യുവാവ് കുലീനനായിരുന്നു. രണ്ടാമൻ ജ്ഞാനിയായിരുന്നു. മൂന്നാമൻ ധർമ്മിഷ്ഠനായിരുന്നു. നാലാമൻ സുന്ദരനും. ഇവരിൽ ഏതാണ് ഉത്തമം എന്ന് പിതാവ് ആശങ്കയിലായി. ഉടൻ, അയാൾ പണ്ഡിതന്റെ  അടുക്കലേക്ക് പോയി. വരന്മാരുടെ ഗുണങ്ങൾ വിവരിച്ചു. അന്നേരം, ബോധിസത്വൻ പറഞ്ഞു - "ധർമ്മിഷ്ഠനെ തെരഞ്ഞെടുക്കണം. കാരണം, മറ്റുള്ളവ എല്ലാം ഉണ്ടെങ്കിലും ധർമ്മം പാലിക്കുന്നില്ലെങ്കിൽ യാതൊരു പ്രയോജനവുമില്ല" ആ പിതാവ് തന്റെ പെൺമക്കൾക്ക് നാല് ധർമ്മിഷ്ഠരെ കണ്ടുപിടിച്ച് വിവാഹം ചെയ്തു കൊടുത്തു. Written by Binoy Thomas, Malayalam eBooks-831- Jataka tales - 93, PDF - https://drive.google.com/file/d/1hUfK-73FUChHNcd6J9c1d6i4fbIOogUz/view?usp=drivesdk

(830) നരകത്തിലെ രാജാവ്

  വാരാണസി ഭരിച്ചു കൊണ്ടിരുന്നത് പിംഗളൻ എന്ന ദുഷ്ടനായ രാജാവായിരുന്നു. അയാളുടെ മകനായി ബോധിസത്വൻ ജനിച്ചു. മകൻ സൽസ്വഭാവിയായിരുന്നു. ഒരിക്കൽ, രാജാവ് രോഗം നിമിത്തം അകാല ചരമം അടഞ്ഞു. ആളുകൾ ഈ വാർത്ത അറിഞ്ഞ് നൃത്തമാടി. മകനെ യുവരാജാവായി വാഴിച്ച് ആ രാജ്യമെങ്ങും സന്തോഷത്തിലായി. അദ്ദേഹം തന്റെ പ്രജകളുടെ ക്ഷേമം തിരക്കി പലയിടത്തും സഞ്ചരിച്ചപ്പോൾ എവിടെയും സംതൃപ്തി കാണാൻ പറ്റി. തിരികെ, കൊട്ടാര വാതിലിനു സമീപം വന്നപ്പോൾ കാവൽ ഭടൻ കരയുന്നതു കണ്ടു. രാജാവ് വിവരം അവനോടു തിരക്കി. അപ്പോൾ, അവൻ പറഞ്ഞു -"രാജാവ് ജീവിച്ചിരുന്ന കാലത്ത് ഓരോ പ്രാവശ്യവും വാതിൽ കടന്നു പോകുമ്പോൾ എന്റെ കയ്യിലെ കുന്തം തട്ടി മുഖത്തേക്കു ഇടിക്കുമായിരുന്നു. എന്റെ പേടി നരകവാതിലിൽ ചെല്ലുമ്പോൾ കാവൽഭടനെ ഇടിച്ച് ശിക്ഷയായി രാജാവിനെ തിരികെ ഇങ്ങോട്ടു വിടുമോ?" യുവരാജാവ് അവനെ ആശ്വസിപ്പിച്ചു. Written by Binoy Thomas, Malayalam eBooks-830- Jataka stories - 92, PDF - https://drive.google.com/file/d/1Q28KTTUY6VlTRsn9i0cBL7TtfjyraUPe/view?usp=drivesdk

(829) സഹോദരന്റെ മൂല്യം

  കാശിരാജ്യത്തെ രാജാവിന്റെ അടുക്കൽ പരാതികളുമായി പ്രജകൾ എത്തി - "രാജാവേ, നാട്ടിലെങ്ങും മോഷണം കാരണം ജീവിക്കാൻ പറ്റുന്നില്ല. അങ്ങ് ഒരു പരിഹാരമുണ്ടാക്കണം" രാജാവ്, ഉടൻതന്നെ ഭടന്മാരെ പല ഭാഗങ്ങളിലേക്കു വിട്ടു. ഏതാനും ഭടന്മാർ കാടിനോടു ചേർന്നുള്ള അതിർത്തിയിൽ വേഷം മാറി നടന്നപ്പോൾ മൂന്നുപേർ പാടത്ത് കിളച്ചു കൊണ്ടിരിക്കുന്നതു കണ്ടു. അതിനടുത്തായി ഒരു സ്ത്രീയും. ഉടൻ, ഭടന്മാർക്കു സംശയം തോന്നിയതിനാൽ മൂന്ന് ആണുങ്ങളെയും കൊട്ടാരത്തിലെത്തിച്ചു. പക്ഷേ, ആ സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് രാജാവിനോടു പറഞ്ഞു - "അങ്ങ്, ദയവായി എന്റെ ഭർത്താവിനെയും മകനെയും ആങ്ങളയെയും വെറുതെ വിടണം. കാരണം, അവർ നിരപരാധികളാണ്. എനിക്ക് ആരും തുണയില്ലാതെ വരും" അന്നേരം, രാജാവ് നിഷേധിച്ചു - " മൂവരെയും വിടാൻ പറ്റില്ല. നീ പറയുന്ന ഒരാളെ വിടാം" പെട്ടെന്ന്, സ്ത്രീ പറഞ്ഞു - "എങ്കിൽ, എന്റെ സഹോദരനെ വിട്ടാലും" രാജാവിന് ആശ്ചര്യമായി - "എന്തുകൊണ്ടാണ് ഭർത്താവിനെയും മകനെയും പരിഗണിക്കാഞ്ഞത്?" സ്ത്രീ ഒട്ടും കൂസാതെ പറഞ്ഞു - "ഇനി ഞാൻ ഒരു കല്യാണം കഴിച്ചാൽ ഭർത്താവും പിന്നെ മകനും ഉണ്ടാകും. എന്നാൽ, സഹോദരന...

(828) ഓ...പിന്നെയാകട്ടെ!

ബിനീഷിന്റെ കോളജ് പഠനകാലത്ത് ബിരുദാനന്തര ബിരുദ കോഴ്സായപ്പോൾ വീട്ടിൽ കൈനറ്റിക് ഹോണ്ടയുടെ സ്കൂട്ടർ എടുത്തിരുന്നു. രാവിലെ കോളജിൽ പോകാൻ താമസിച്ചാൽ സ്കൂട്ടറിൽ പറക്കുന്നതു പതിവായി. ഒരിക്കൽ വാഹനത്തിന്റെ പിറകിലത്തെ ടയർ തേഞ്ഞുതീർന്ന് ടയർ മിനുസമായി. ട്യൂബ് ലെസ് ടയർ അത്ര പ്രചാരത്തിലായിട്ടില്ലാത്ത കാലം. ടയർ മൊട്ടയായി എന്നു സാരം. ചേട്ടനോട് പറഞ്ഞപ്പോൾ -"ഓ...പിന്നെയാകട്ടെ. കുറച്ചു കൂടി പോട്ടെ" ബിനീഷും അതിനോട് അനുകൂലിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞ് കോളജിലേക്കു പോകുന്ന വഴി. ഏറ്റുമാനൂർ പാറോലിക്കൽ കവല കഴിഞ്ഞപ്പോൾ പടക്കം പൊട്ടുന്ന ഒച്ചയോടെ ടയർ പൊട്ടി വണ്ടിയുടെ നിയന്ത്രണം ബുദ്ധിമുട്ടായി. അത് പാളി എതിരേ വന്ന പാണ്ടിലോറിയുടെ അടിയിൽ പോകാതെ വെട്ടിച്ച് വീഴാതെ നിർത്തിയതു ഭാഗ്യമായി. രണ്ടാമത്ത സന്ദർഭം. ബിനീഷിന്റെ ഹോബി എഴുത്തും വായനയുമാണ്. എന്നാൽ കാര്യമായ വേഗമില്ല എന്നുള്ളതാണ് ഒരു പോരായ്മ. അങ്ങനെ, നല്ല മൂഡ് ഉള്ളപ്പോൾ മാത്രം എഴുതുന്ന രീതിയിൽ ഒരു തിരക്കഥയും തുടങ്ങി. പലപ്പോഴും ഓ...പിന്നെയാകട്ടെ എന്നു മനസ്സു മന്ത്രിക്കും. പക്ഷേ, പകുതി പോലും ആകുന്നതിനു മുൻപ് അതേ ശൈലിയിലുള്ള സിനിമ തീയറ്ററിൽ ഹിറ്റായി. മൂന്നാമത്തെ സന്ദ...

(827) രാജാവിന്റെ കടപ്പാട്

  ഒരിക്കൽ, കാശിരാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരു സന്യാസി കടന്നുവന്നു. ഉടൻ, രാജാവ് തന്റെ സിംഹാസനത്തിൽ നിന്നും എണീറ്റ് വണങ്ങി സന്യാസിയെ ആ സിംഹാസനത്തിൽ ഇരുത്തി. അന്നേരം, കൊട്ടാരവാസികൾ അമ്പരന്നു. രാജാവ് പറഞ്ഞു - "വേഗം, അമൃതേത്തിനുള്ള ഒരുക്കങ്ങൾ നടത്തുക" വീണ്ടും സമീപമുണ്ടായിരുന്നവർ ഞെട്ടി. സാധാരണയായി സന്യാസിമാർക്ക് ഊട്ടുപുരയിലെ ഇരിപ്പിടത്തിലാണ് സദ്യ കൊടുക്കാറു പതിവ്. അവിടെയും കാര്യങ്ങൾ തീർന്നില്ല. രാജാവ് കല്പിച്ചു - "എന്റെ കിടപ്പറയ്ക്കു തുല്യമായ രീതിയിൽ സന്യാസിക്ക് ഉറങ്ങാനുള്ള സൗകര്യം ഒരുക്കുക" ഉടനെ, ആളുകൾ പലതും പിറുപിറുക്കാൻ തുടങ്ങി - "എന്തൊക്കയോ ദുരൂഹത തോന്നുന്നുണ്ട്" ഇത്തരം അടക്കം പറച്ചിലുകൾ രാജകുമാരൻ അവിചാരിതമായി കേട്ടു. അവൻ രാജാവിനെ വിവരം അറിയിച്ചു. രാജാവ് പറഞ്ഞു - "ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് യുദ്ധത്തിൽ പരിക്കേറ്റ് വസ്ത്രങ്ങൾ പോലും ഇല്ലാതെ ഓടി അവശതയായി ചെന്നു വീണത് ഏതോ ഒരു മുറ്റത്തായിരുന്നു. ഞാൻ ആരെന്നോ ഏതെന്നോ എന്നു ചോദിക്കാതെ മുറിവെല്ലാം വച്ചുകെട്ടി മരുന്നും തന്ന് കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് വിട്ടത്. ആ സന്യാസിയെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നതിനു മ...

(826) ദമ്പതികളുടെ സന്യാസം

  കാശിയിലെ ഒരു ധനിക ബ്രാഹ്മണ കുടുംബത്തിൽ ബോധിസത്വൻ ജനിച്ചു. അവൻ യുവാവായപ്പോൾ മാതാപിതാക്കൾ പറഞ്ഞു - "ഞങ്ങൾക്ക് നിന്റെ വിവാഹം നടന്നു കാണണം" യുവാവ് നിരസിച്ചു - "എനിക്ക് സന്യസിക്കണമെന്നാണ് ആഗ്രഹം" പക്ഷേ, മാതാപിതാക്കൾ തുടർച്ചയായി ശല്യം ചെയ്തപ്പോൾ വിവാഹം മുടക്കാനായി അവൻ മനോഹരമായ ഒരു സുവർണ്ണ ശില്പം ഉണ്ടാക്കിയിട്ട് അവരോടു നിർദ്ദേശിച്ചു - "ഇതുപോലൊരു പെൺകുട്ടിയെ കിട്ടിയാൽ എനിക്കു സമ്മതമാണ്" അത്തരം ഒരാളെ വീട്ടുകാർ കണ്ടെത്തില്ലെന്ന് അവൻ വിശ്വസിച്ചു. ഭൃത്യന്മാർ നാടുനീളെ ആ ശില്പവുമായി അലഞ്ഞ് ഒരു ബ്രാഹ്മണ കുടുംബത്തിലെ അതുപോലത്തെ യുവതിയെ കണ്ടെത്തി. പക്ഷേ, അവൾ സന്യസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളെ അറിയിച്ചെങ്കിലും ഒടുവിൽ, കല്യാണം നടന്നു. അവർ തുല്യമായി ചിന്തിക്കുന്ന രീതിയാണെന്ന് മനസ്സിലാക്കിയപ്പോൾ യുവാവ് പറഞ്ഞു - "നമുക്ക് ഈ അളവറ്റ പണമൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യണം. എന്നിട്ട് സന്യസിക്കാൻ പോകാം" അങ്ങനെ,  സ്വത്തെല്ലാം ദാനം ചെയ്തു. ഭിക്ഷാടനം നടത്തി ഓരോ ദിക്കിലൂടെയും നടന്നു. ഭിക്ഷയായി കിട്ടിയ പലതും കഴിച്ചപ്പോൾ യുവതിയ്ക്കു വയറുകടി വന്നു. എങ്ക...

(825) അച്ഛനെ ഉപേക്ഷിച്ച മകൻ

  വാരാണസിയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബം. അവിടെ പ്രായമായി കിടപ്പിലായ അച്ഛനുണ്ടായിരുന്നു. കൂടാതെ, മകനും ഭാര്യയും കൊച്ചു മകനും അടങ്ങുന്ന വീട്. മകനും കൊച്ചു മകനും നല്ല രീതിയായിരുന്നുവെങ്കിലും മകന്റെ ഭാര്യ ഒരു ദുഷ്ടയായിരുന്നു. ഭാര്യയ്ക്ക് ആ വൃദ്ധനെ ഒട്ടും ഇഷ്ടമല്ലാത്തതിനാൽ എങ്ങനെയും അയാളെ ഒഴിവാക്കാൻ തന്റെ ഭർത്താവിനെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ, ക്രമേണ അവളുടെ സംസർഗ്ഗം മൂലം അയാളും അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കാമെന്നു സമ്മതിച്ചു. ഭാര്യ പറഞ്ഞു - "ആരും കടന്നുവരാത്ത കാടുപിടിച്ചു കിടക്കുന്ന ചുടുകാട്ടിൽ കുഴിയെടുത്ത് അതിൽ മൂടാം. നാളെ രാവിലെ കാളവണ്ടിയിൽ കിടത്തി രഹസ്യമായി കൊണ്ടുപോകണം" ഈ സംസാരം കുട്ടിയായ കൊച്ചുമകൻ കേട്ടു. അവന് അപ്പൂപ്പനെ വളരെ ഇഷ്ടമായിരുന്നു. അടുത്ത ദിവസം രാവിലെ കുട്ടി, അപ്പൂപ്പന്റെ ഒപ്പം ചെന്നു കിടന്നു. കാളവണ്ടിയിൽ അവനും വരണമെന്നു പറഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയപ്പോൾ ആരും ബഹളം കേൾക്കാതിരിക്കാൻ വേണ്ടി അയാൾക്കു സമ്മതിക്കേണ്ടി വന്നു. അപ്പനും മകനും, അപ്പൂപ്പനെ കാളവണ്ടിയിൽ കിടത്തി ചൂടുകാട്ടിൽ ചെന്നു. അപ്പൻ തൂമ്പ കൊണ്ട് കുഴിയെടുത്തു. അപ്പൂപ്പനെ അതിലേക്ക് ഇടുന്നതിന് തൊട്ടു...

(824) കുരുവിയും വലയും

  പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം, നല്ലയിനം ചണകൃഷിക്കു പ്രസിദ്ധമായിരുന്നു. ഒരിക്കൽ, ഒരു കർഷകൻ തന്റെ പാടത്ത്, ചണവിത്തുകൾ എറിയുന്ന നേരത്ത്, ഒരു പറ്റം കുരുവികൾ പറന്നു വന്നു. അവരുടെ നേതാവ് പറഞ്ഞു - "നമ്മുടെ ദേശത്ത് ഇത്തരം കൃഷി സ്ഥലങ്ങൾ യാതൊന്നും ഇല്ലല്ലോ. ഇനിയുള്ള കാലം ഇവിടെ ജീവിക്കാം. നോക്കൂ. ആ കൃഷിക്കാരൻ വിശാലമായ പാടത്ത് കൃഷിയിറക്കാൻ പോകുന്നതു കണ്ടില്ലേ? ഏതാനും മാസങ്ങൾ കാത്തിരുന്നാൽ പിന്നീട് നമ്മുടെ സുവർണ്ണ കാലമായിരിക്കും" അതു മറ്റുള്ള കിളികൾക്കു സ്വീകാര്യമായി. എന്നാൽ, സംഘത്തിലെ ഏറ്റവും മുതിർന്ന പക്ഷി പറഞ്ഞു - "അത് ചണവിത്താണ് എന്നു തോന്നുന്നു. അങ്ങനെയെങ്കിൽ നമുക്കു ദോഷം വരാനും അതു മതി" എന്നാൽ, തുടർന്നു പറയാൻ ആ പക്ഷിയെ സമ്മതിക്കാതെ അവരെല്ലാം പരിഹസിക്കാൻ തുടങ്ങി. അന്നേരം, നേതാവ് പറഞ്ഞു - "ഇതാണ് കിഴവനെ നമ്മുടെ കൂടെ കൂട്ടിയാലുള്ള കുഴപ്പം. എന്തിനും ഏതിനും പേടിയാണ് മുന്നിൽ നിൽക്കുക. നമ്മുടെ പുരോഗതിക്ക് ഇയാൾ ഒരു തടസ്സമാണ്. ഇപ്പോൾത്തന്നെ താങ്കൾ ഇവിടം വിട്ടു പോകുക" എല്ലാവരും ഒരുമിച്ചു ചിലച്ച് നേതാവിനു പിന്തുണ കൊടുത്തപ്പോൾ കിഴവൻ പക്ഷി ദൂരെ ദിക്കിലേക്കു പറന്നു പോയി. കുറെ...

(823) കയ്പുള്ള മാമ്പഴം

  കാശിരാജ്യത്ത് മന്ത്രിയായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ, വേട്ടയ്ക്ക് രാജാവിനൊപ്പം പോയ മന്ത്രിക്ക് ഒരു മാങ്ങാപ്പഴം വീണു കിട്ടി. അതു കഴിച്ചപ്പോൾ, രുചി കൊണ്ട് അദ്ദേഹം മതിമറന്നു. തുടർന്ന്, ആ മാവിന്റെ ഒരു തൈ പറിച്ചെടുത്ത് കൊട്ടാര വളപ്പിൽ നട്ടു. വെറും മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ചെറു മാവിൽ മാങ്ങകൾ ഉണ്ടായി. അപൂർവ്വമായ രുചിയിൽ എല്ലാവരും അത്‌ഭുതപ്പെട്ടു. പിന്നീട്, ആ മാവ് വലുതായപ്പോൾ അതിഥികളെ സ്വീകരിക്കാനും മറ്റും മാങ്ങാപ്പഴം ഉപയോഗിച്ചു തുടങ്ങി. മാങ്ങയുടെ പ്രശസ്തി അയൽരാജ്യങ്ങളിലും എത്തി. ഈ വാർത്ത അറിഞ്ഞ അയൽ ദേശത്തെ രാജാവ് കുറച്ചു മാങ്ങകൾ സമ്മാനമായി തന്നു വിടണമെന്ന് കാശിരാജാവിനോട് ദൂതൻ വഴി അറിയിച്ചു. പക്ഷേ, കാശിരാജാവ് മറ്റൊരു കാര്യം പിറുപിറുത്തു - "ഈ മാങ്ങകൾ കിട്ടിയാൽ രാജാവ് അവിടെ കൊട്ടാരവളപ്പിലും ഇത്തരം മാവ് കിളിർപ്പിക്കും. പിന്നെ, എന്റെ രാജ്യത്തിന്റെ പ്രശസ്തി കുറയുകയും ചെയ്യും" അതിനാൽ, വളരെ നേർത്ത സൂചി കൊണ്ട് മാങ്ങാണ്ടിയുടെ കിളിർപ്പ് അടർത്തിക്കളഞ്ഞ് മാങ്ങകൾ കൊടുത്തു വിട്ടു. രാജാവ് മാങ്ങാണ്ടികൾ കുഴിച്ചിട്ടെങ്കിലും ഒരെണ്ണം പോലും കിളിർത്തില്ല. വിത്തിനു കേടു വരുത്തിയിട്ടാണ് മാങ്ങകൾ ...

(822) കാട്ടിലെ നിധി

  ബോധിസത്വൻ ഒരു ഭൂവുടമയായി അവതരിച്ച കാലം. അദ്ദേഹത്തിന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ആ ചങ്ങാതിക്കു പ്രായമേറെ ഉണ്ടായിരുന്നെങ്കിലും ഭാര്യയ്ക്ക് പ്രായം കുറവായിരുന്നതിനാൽ ചില ഭയാശങ്കകൾ അയാൾക്കുണ്ടായിരുന്നു. തന്റെ മരണശേഷം, അളവറ്റ സ്വത്തുക്കളുമായി പുനർ വിവാഹം ചെയ്ത് ഏക മകനെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഭാര്യ പോകുമോ? അതിനാൽ രഹസ്യമായി പണമെല്ലാം സ്വർണ്ണമാക്കി മാറ്റി കാട്ടിൽ കുഴിച്ചിടണം. അതിനു വേണ്ടി വേലക്കാരനെ കൂട്ടുപിടിച്ച് അടയാളമുള്ള കാട്ടിലെ സ്ഥലത്ത് സ്വർണ്ണക്കുടം കുഴിച്ചിട്ടു.  ഭൂവുടമ പറഞ്ഞു -"മകൻ യുവാവാകുമ്പോൾ അവനെ നീ ഇതു കാണിച്ചു കൊടുക്കണം" കുറെ കാലം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. മകൻ യുവാവായി. ഒരു ദിവസം, ഭാര്യയും മകനും കൂടി വേലക്കാരനോടു സംശയം ചോദിച്ചു - "അദ്ദേഹത്തിന്റെ സമ്പത്ത് എവിടെയെന്ന് നിനക്ക് അറിയില്ലേ?" സത്യം പറയാനുള്ള സമയമായെന്നു വേലക്കാരനു തോന്നിയതിനാൽ അവൻ മകനെയും കൂട്ടി കാട്ടിലേക്കു വിനയത്തോടെ നടന്നു. ഒരിടത്തു ചെന്നപ്പോൾ അയാൾ നിന്നു - "ഹൊ! മേലനങ്ങി പണിയെടുക്കാത്ത നിനക്ക് യാതൊന്നും തരില്ല!" പെട്ടെന്നുള്ള വേലക്കാരന്റെ മനം മാറ്റത്തിൽ മകൻ അന്ധാളിച്ചു. പക്ഷേ,...

(821) രാജാവും വായാടിയും

  ബ്രഹ്മദത്തൻ കാശിയിലെ രാജാവായി വാണിരുന്ന കാലം. അവിടത്തെ മന്ത്രിയായിരുന്നു ബോധിസത്വൻ. കൊട്ടാര സഭയിലെ രാജപുരോഹിതൻ മഹാ പണ്ഡിതനായിരുന്നു. പക്ഷേ, അയാൾക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു - വായാടിത്തരം! എന്തിലും ഏതിലും അവസരം നോക്കാതെ അറിവ് വിളമ്പുന്നത് മറ്റുള്ളവർക്കെല്ലാം അരോചകമായിരുന്നു. ആർക്കും സംസാരിക്കാനുള്ള അവസരം കൊടുക്കാതിരിക്കുന്നത് അയാളുടെ ശീലമായിരുന്നു. രാജാവ് ഈ കാര്യത്തിൽ വല്ലാതെ നീരസപ്പെട്ടുവെങ്കിലും രാജപുരോഹിതനായതിനാൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. ഒരു ദിവസം, രാജാവും കൂട്ടരും രാജവീഥിയിലൂടെ പ്രഭാത സവാരി ചെയ്യുമ്പോൾ ഒരു കാഴ്ച കണ്ടു. കുറെ കുട്ടികൾ ഒരു മുടന്തന്റെ ചുറ്റിനും കൂടി നിന്ന് ഞങ്ങൾക്ക് ആനയെയും കുതിരയെയും കാണിച്ചു തരണമെന്ന് വാശി പിടിക്കുകയാണ്. അന്നേരം അയാൾ കല്ലെടുത്ത് ഇലകൾ തിങ്ങി നിറഞ്ഞ ആൽമരത്തിലേക്ക് എറിയാൻ തുടങ്ങി. കിറുകൃത്യമായി എറിഞ്ഞ് ഓരോ ഇലയും അടർത്തി മാറ്റിയപ്പോൾ ഒരു ആനയുടെ ആകൃതി അവിടെ തോന്നിച്ചു. അതേ പോലെ, കുതിരയുടെ ആകൃതിയും ഇലകൾ അടർന്നു വീണ ഭാഗത്ത് കുട്ടികൾക്കു കാണാനായി. അവരെല്ലാം കയ്യടിച്ച് തുള്ളിച്ചാടി. പക്ഷേ, രാജാവിനെയും ഭടന്മാരെയും കണ്ടപ്പോൾ കുട്ടികൾ പേടിച്ച് ഓടിപ്പോയ...

(820) ആനക്കാരൻ

  ഹിമാലയത്തിലെ തപസ്സു കഴിഞ്ഞ് ബോധിസത്വൻ ഒരു ഭിക്ഷുവായി കാശിരാജ്യത്ത് എത്തിച്ചേർന്നു. രാജാവിന്റെ സേനയിലെ പ്രധാന ആനക്കാരനായിരുന്ന മനുഷ്യന്റെ വീട്ടിൽ അദ്ദേഹം എത്തിച്ചേർന്നു. അതേസമയം, ആ ഗ്രാമത്തിലെ മരംവെട്ടുകാരനായിരുന്ന ആളിന് സവിശേഷമായ ഒരു കഴിവുണ്ട് - കിളികളുടെ സംസാരം അയാൾക്കു മനസ്സിലാകും! ഒരു ദിനം - അയാൾ മരം വെട്ടാൻ മഴു ഓങ്ങുന്നതിനു മുൻപ് രണ്ടു കിളികൾ സംസാരിക്കുന്നത് കേട്ടു. വലിയ കിളി പറഞ്ഞു - "എന്റെ ജീവൻ ഏതു മനുഷ്യൻ എടുക്കുന്നുവോ അതോടെ എനിക്കു ശാപമോക്ഷം ലഭിക്കും. പകരമായി അയാൾക്ക് മൂന്നു ദിവസത്തിനകം രാജയോഗം ലഭിക്കും. കറി വയ്ക്കുന്ന സ്ത്രീക്ക് രാജ്ഞിപദം കിട്ടും. ഇറച്ചി തിന്നുന്ന ആൾ കൊട്ടാരത്തിലെ രാജപുരോഹിതനും ആകും" ഇതു കേട്ട്, ക്ഷമയോടെ അയാൾ പക്ഷികൾ ഉറങ്ങുന്നതുവരെ കാത്തിരുന്നു. മെല്ലെ, മരത്തിൽ കയറി ആ വലിയ പക്ഷിയെ പിടിച്ചു കൂടയിൽ അടച്ചു വീട്ടിലേക്കു നടന്നു. പക്ഷേ, നദിക്കരയിലൂടെ നടന്നപ്പോൾ കൂട കയ്യിൽ നിന്നും വഴുതി വെള്ളത്തിൽ ഒഴുകിപ്പോയി. അന്നേരം, കുറെ താഴെയായി നദിയിൽ ആനയെ കുളിപ്പിക്കുന്ന ആനക്കാരന്റെ മുന്നിൽ കൂട തട്ടി നിന്നു. അയാൾ അതെടുത്ത് നടക്കുമ്പോൾ പിറുപിറുത്തു - "ഈ പക്ഷിയെ ...

(819) രാജാവിന്റെ മകൻ

  കാശിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന സമയം. ഒരിക്കൽ, അദ്ദേഹം ഒറ്റയ്ക്ക് കാട്ടിലേക്കു വേട്ടയ്ക്ക് പോയി. അതിനിടയിൽ മനോഹരമായി ഒരു പാട്ടു കേട്ടു. അതിന്റെ ഉടമയെ അദ്ദേഹം കണ്ടുപിടിച്ചു. അത് സുന്ദരിയായ ഒരു യുവതിയായിരുന്നു. കാട്ടിലെ ആചാരപ്രകാരം അവർ വിവാഹിതരായി. പക്ഷേ, നാട്ടിലോ കൊട്ടാരത്തിലോ ആരും അറിഞ്ഞതുമില്ല. കുറെ മാസങ്ങൾ കടന്നുപോയി. പിന്നീട്, പലതവണയായി കാട്ടിലേക്കു വന്നത് അവളെ കാണാനായിരുന്നു. ആ യുവതിക്ക് കുഞ്ഞുണ്ടാകുന്നതിനു മുൻപ്, രാജാവ് യുവതിയുടെ വിരലിൽ അമൂല്യമായ വജ്രമോതിരം അണിയിച്ചിട്ടു പറഞ്ഞു - "നമുക്ക് ആൺകുഞ്ഞാണ് ഉണ്ടാകുന്നതെങ്കിൽ അവൻ കുമാരനാകുമ്പോൾ കൊട്ടാരത്തിലേക്ക് നിങ്ങൾ വരണം. തിരിച്ചറിയാനുള്ള അടയാളമായി ഈ മോതിരം എന്നെ കാട്ടിയാൽ മതി. പെൺകുട്ടിയെങ്കിൽ ഈ മോതിരം വിറ്റ് സുഖമായി ജീവിച്ചു കൊള്ളുക" വർഷങ്ങൾ കടന്നുപോയി. അവൾക്ക് ഉണ്ടായത് ബോധിസത്വന്റെ അവതാരമായ ആൺകുട്ടിയായിരുന്നു. കുമാരനായപ്പോൾ അവർ കൊട്ടാരത്തിലെത്തി. രാജാവിനെ മോതിരം കാട്ടിയപ്പോൾ അവളുടെ സാമർഥ്യം അറിയാനായി താൻ മോതിരം ആർക്കും കൊടുത്തിട്ടില്ലെന്ന് രാജാവ് പറഞ്ഞു. ആ സ്ത്രീക്ക് വല്ലാത്ത ദുഃഖമായി. അവൾ പറഞ്ഞു - "ഇത് രാ...

(818) മണം മോഷ്ടിച്ച കഥ!

  വാരാണസിയിൽ, ഒരു ബ്രാഹ്മണനായി ബോധിസത്വൻ അവതാരമെടുത്തു. അയാൾ തക്ഷശിലയിൽ പഠിക്കാനായി പോയി. തിരികെ സ്വദേശത്ത് എത്തിയപ്പോൾ ഏറെ അറിവു സമ്പാദിച്ചിരുന്നു. അതനുസരിച്ചുള്ള ധർമ്മവും നീതിയും പ്രവർത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അയാൾ, നിത്യവും നടക്കുന്ന പാതയോരത്ത്, ജന്മിയുടെ വകയായി ഒരു കുളമുണ്ട്. അതിൽ നിറയെ താമരപ്പൂക്കളും സാധാരണയാണ്. ഈ ബ്രാഹ്മണൻ എല്ലാ ദിവസവും കുളത്തിന്റെ അരികിൽ ചെന്നിരുന്ന് അതിന്റെ മണം ആസ്വദിച്ചിട്ടു മാത്രമേ മുന്നോട്ടു പോകാറുള്ളൂ. ഒരു ദിവസം, അയാൾ കുളക്കരയിൽ ഇരിക്കുമ്പോൾ വൃത്തിഹീനനായ ഒരു മനുഷ്യൻ അങ്ങോട്ട് ഓടി വന്ന് കുളത്തിലേക്കു ചാടി. എന്നിട്ട്, താമര വേരോടെ വലിച്ചു പറിച്ച് അതിന്റെ കിഴങ്ങ് മോഷ്ടിച്ചു. അവൻ അതെല്ലാം ഉടുതുണിയിൽ കെട്ടി സ്ഥലം വിടുകയും ചെയ്തു. ബ്രാഹ്മണൻ ഒന്നും മിണ്ടിയില്ല. കുറെ നേരം കഴിഞ്ഞപ്പോൾ അടുത്തുള്ള മരത്തിൽ നിന്നും ഒരു അശരീരി മുഴങ്ങി - "ഹേയ്, ബ്രാഹ്മണാ, ആ പൂക്കളുടെ മണം നീ മോഷ്ടിക്കരുത്!" അന്നേരം, അയാൾക്ക് അതിശയമായി. ബ്രാഹ്മണൻ വനദേവതയോടു ചോദിച്ചു - "ഒരാൾ താമരയും നശിപ്പിച്ച് കിഴങ്ങുമായി പോയത് മോഷണമല്ലേ? മണത്തിന്റെ മോഷണം ഒരു കാര്യമാണോ?" അപ്പ...

(817) ചങ്ങാതിയുടെ ബുദ്ധി

 ഒരു ദേശത്ത്, പണക്കാരനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാൾക്കു നല്ല മനസ്സുണ്ടെന്നു മാത്രമല്ല, അനേകം കൂട്ടുകാരും ഉണ്ടായിരുന്നു. ഒരിക്കൽ, എല്ലും തോലുമായി മെലിഞ്ഞിരിക്കുന്ന ഒരു മനുഷ്യൻ അദ്ദേഹത്തെ കാണാനെത്തി. ഉടൻ, വ്യാപാരി അപരിചിതനെ തിരിച്ചറിഞ്ഞു - "ഇത്..എന്റെ സഹപാഠി കാലകർണ്ണി അല്ലേ? പ്രിയ കൂട്ടുകാരാ എന്റെ വീട്ടിലേക്ക് സ്വാഗതം" കാലകർണ്ണിക്കു വലിയ സന്തോഷമായി. അയാൾ പറഞ്ഞു - "ഞാൻ പലയിടങ്ങളിൽ ജോലി ചെയ്തപ്പോൾ എല്ലാവരും കാലകർണ്ണി എന്ന എന്റെ പേര് കേൾക്കുമ്പോൾ അപശകുനമാണെന്നും കാലക്കേട് കൊണ്ടുവരുമെന്നും പറഞ്ഞ് പണിയിൽ നിന്നും ഒഴിവാക്കും" വ്യാപാരി പറഞ്ഞു - "ഞാൻ നിന്റെ ചങ്ങാതിയായി കുറെ വർഷങ്ങൾ നടന്നപ്പോൾ യാതൊരു പ്രശ്നവും വന്നിട്ടില്ല. ഇതൊക്കെ അന്ധവിശ്വാസമാണ്. നീ എങ്ങും പോകേണ്ട. എന്നെ സഹായിച്ച് ഇവിടെ കൂടിക്കോളൂ" കാലകർണ്ണിക്കു സന്തോഷമായി. പക്ഷേ, കച്ചവടക്കൂട്ടുകാർ പറഞ്ഞു - "എടാ, നിന്റെ പഴയ ചങ്ങാത്തം പോലെ ഇപ്പോഴും അവനെ വിശ്വസിക്കുന്നത് മണ്ടത്തരമാണ് " പക്ഷേ, വ്യാപാരി അതിലൊന്നും കുലുങ്ങിയില്ല. ഒരു ദിവസം, വ്യാപാരിക്ക് ഒരാഴ്ച നടപ്പു യാത്രയുള്ള സ്ഥലത്തേക്കു പോകണമായിരുന്നു...

(816) മണ്ടന്റെ സഹായം

  ഒരു ദേശത്തെ മരപ്പണിശാല. അവിടെയിരുന്ന് മരയാശാരിയും മകനും കൂടി രാവിലെ അവരുടെ പണികൾ ആരംഭിച്ചു. ആശാരി മിടുക്കനായിരുന്നെങ്കിലും മകൻ ഒരു മണ്ടനായിരുന്നു. എങ്കിലും പണികൾ എല്ലാം ചെയ്യും. ഒരു കയ്യിൽ കൊട്ടുവടിയും മറു കയ്യിൽ ഉളിയുമായി രണ്ടു പേരും പണി ചെയ്യുന്നതിനിടയിൽ, ഒരു വലിയ കൊതുക് അങ്ങോട്ടു മൂളിപ്പാട്ടും പാടി വന്നു ചേർന്നു. അവർ രണ്ടുപേരെയും കൊതുക് വീക്ഷിച്ചപ്പോൾ മൂത്താശാരിയുടെ തിളങ്ങുന്ന മൊട്ടത്തലയാണ് കൊതുകിന്റെ ശ്രദ്ധയിൽ പെട്ടത്. കൊതുക്, തലയുടെ പിറകിലായി ഇരുന്ന് ചോരയൂറ്റിക്കുടിച്ചു. ആശാരിക്കു ചൊറിച്ചിലും വേദനയും തോന്നിയെങ്കിലും എന്തു ചെയ്യാൻ? രണ്ടു കയ്യിലും പണിയായുധങ്ങൾ ആണല്ലോ. അന്നേരം, മകനോട് അപ്പൻ പറഞ്ഞു - "എടാ, എന്റെ തലയുടെ പിറകിലെ കൊതുകിനെ നീ ഓടിച്ചു കളയ്" മണ്ടനായ മകൻ ഒരു നിമിഷം പോലും പാഴാക്കാതെ കയ്യിലെ കൊട്ടുവടി വീശി അപ്പന്റെ തലയ്ക്കടിച്ചു! അയാൾ അടിയേറ്റ് ബോധം കെട്ടു വീണു. പക്ഷേ, കൊതുക് ഒഴിഞ്ഞു മാറി സ്ഥലം വിട്ടു! ഇതെല്ലാം കണ്ടു കൊണ്ട്, പിച്ചക്കാരനായി അവതരിച്ച ബോധിസത്വൻ ആ പരിസരത്ത് നില്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു - "ഇതാണ് വിഡ്ഢികളുടെ സഹായം തേടിയാലുള്ള കുഴപ്പം!" Wr...

(815) പ്ലാശ് മരം

  ബ്രഹ്മദത്തൻ രാജാവായി വാരാണസി ഭരിച്ചിരുന്ന സമയം. അദ്ദേഹത്തിനു നാലു മക്കളുണ്ട്. ഒരിക്കൽ, ഏറ്റവും മുതിർന്ന രാജകുമാരൻ ഒരു ആഗ്രഹം പറഞ്ഞു - " മനോഹരമായ പൂക്കൾ ഉള്ള പ്ലാശ് മരം (ചമത) കാണണം" രാജകല്പന പ്രകാരം, രാജ ഭടന്മാർ കാട്ടിൽ കൊണ്ടുപോയി അവനെ ആ മരം കാണിച്ചു കൊടുത്തു. അതു മഞ്ഞുകാലമായതിനാൽ ഇലകൾ പൊഴിച്ച് വെറും ഉണക്കമരം പോലെ തോന്നിച്ചു. ഒന്നാമൻ പോയതിനാൽ മൽസര ബുദ്ധിയോടെ രണ്ടാമനും പോകണമെന്ന് പറഞ്ഞപ്പോൾ രാജാവ് കുറച്ചു മാസം കഴിഞ്ഞാണ് അനുവാദം കൊടുത്തത്. രണ്ടാമൻ ചെന്നപ്പോൾ ആ മരം നിറയെ പച്ചയുടുപ്പ് ധരിച്ച പോലെ മനോഹരമായിരുന്നു. മൂന്നാമൻ രണ്ടു മാസം കഴിഞ്ഞ് ചെന്നപ്പോൾ അതിൽ നിറയെ ചുവന്ന പൂക്കളായിരുന്നു. നാലാമൻ ചെന്നപ്പോൾ പൂക്കൾ എല്ലാം പോയി മരം നിറയെ പഴങ്ങൾ! കുറെ നാളുകൾക്കു ശേഷം രാജാവും മക്കളും സംസാരിച്ചു കൊണ്ടിരുന്ന സമയത്ത്, ഏറ്റവും മൂത്തവൻ പറഞ്ഞു- "എല്ലാവരും പറയുന്ന പോലെ പ്ലാശു മരം കാണാൻ ഒരു ഭംഗിയുമില്ല. വെറും ഉണക്കമരം പോലെ" രണ്ടാമൻ ഇടപ്പെട്ടു - "ഞാൻ കണ്ടത് മനോഹരമായ പച്ചപ്പട്ട് ഉടുത്ത പോലത്തെ മരമാണ്" മൂന്നാമൻ: "അതിലുളള ചുവന്ന പൂക്കൾ കാണാൻ എന്തു ചേലാണ്?" നാലാമൻ : ...

(814) ബ്രാഹ്മണന്റെ ഭാര്യ

ബ്രഹ്മദത്തൻ രാജാവായി കഴിയുന്ന സമയം. അവിടത്തെ രാജപുരോഹിതൻ ഒരു സാധുവായ മനുഷ്യനായിരുന്നു. എന്നാൽ ആ ബ്രാഹ്മണ പുരോഹിതന്റെ ഭാര്യയാകട്ടെ, ഒരു ദുഷ്ട സ്ത്രീയായിരുന്നു. അവൾ അയാളെ പരിഹസിക്കാൻ കിട്ടുന്ന അവസരമെല്ലാം നന്നായി വിനിയോഗിച്ചിരുന്നു. ഒരിക്കൽ, രാജാവ് പുരോഹിതന് സഞ്ചരിക്കാനായി കുതിരയെ സമ്മാനിച്ചു. കുതിരയെ നന്നായി മാലയിട്ട് അലങ്കരിച്ചിരുന്നു. വഴിയിലൂടെ കുതിരയുമായി വരുന്ന സമയത്ത് എല്ലാവരും കുതിര വളരെ നല്ലതാണെന്ന് പ്രശംസിച്ചു. ഈ കാര്യം ഭാര്യയോടു പറഞ്ഞപ്പോൾ അവൾ കളിയാക്കി -"മനോഹരമായ മാല നോക്കിയിട്ടാണ് എല്ലാവർക്കും മതിപ്പു തോന്നിയത്. നിങ്ങൾ ആ മാലകൾ എടുത്ത് അണിഞ്ഞാൽ അതേ ബഹുമാനം നിങ്ങൾക്കും കിട്ടും" ആ സാധു ബ്രാഹ്മണൻ അതു വിശ്വസിച്ചു. കുതിരയുടെ മാലകൾ ഇട്ടു കൊണ്ട് കൊട്ടാരത്തിലേക്കു യാത്രയായി. പോയ വഴിയിൽ കണ്ടവരെല്ലാം അയാളെ കൂകി വിളിച്ചു. കൊട്ടാരത്തിൽ എത്തിയപ്പോൾ രാജാവ് കളിയാക്കി ചിരിച്ചു. പിന്നീട് കാര്യം  തിരക്കി. വിവരങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "സാധാരണയായി സ്ത്രീകൾ ഇങ്ങനെ പെരുമാറുന്നത് പതിവാണല്ലോ. ഒരു തവണ അവൾക്ക് മാപ്പു കൊടുക്കാമല്ലോ" പക്ഷേ, പുരോഹിതൻ പറഞ്ഞു- ...

(813) വിവേകവും വിദ്യയും

  ബോധിസത്വൻ ഒരു സന്യാസിയായി അവതരിച്ച കാലം. കാടിനോടു ചേർന്നുള്ള തന്റെ ആശ്രമത്തിൽ കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു. സന്യാസിക്ക് പലതരം മന്ത്രങ്ങളും തന്ത്രങ്ങളും അത്ഭുതങ്ങളും വശമായിരുന്നു. അതിൽ, ഏറ്റവും വിശേഷപ്പെട്ടതായ മരിച്ചവരെ ജീവിപ്പിക്കുന്ന വിദ്യയും അദ്ദേഹത്തിന് അറിയാമായിരുന്നു. അത്യാവശ്യ നിമിഷത്തിൽ ഒരാൾക്കു ജീവൻ കൊടുക്കുന്നത് ഒരു ശിഷ്യൻ കാണുകയുണ്ടായി. അവൻ നിരന്തരമായി ആവശ്യപ്പെട്ടപ്പോൾ ആ മന്ത്രം പഠിപ്പിക്കാമെന്ന് സന്യാസി സമ്മതിച്ചു. "ഞാൻ നിനക്ക് മന്ത്രം പഠിപ്പിച്ചു തരാം. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. വളരെ അപൂർവ്വമായി അത്യാവശ്യ ഘട്ടത്തിൽ മാത്രമേ നീ ഇത് പ്രയോഗിക്കാവൂ" അതു സമ്മതിച്ചപ്പോൾ അവൻ അതു പഠിക്കുകയും ചെയ്തു. കുറെ നാളുകൾ കഴിഞ്ഞ് ശിഷ്യനും തന്റെ കൂട്ടുകാരും കാടിനുള്ളിൽ തേൻ ശേഖരിക്കാനായി പോയി. അന്നേരം, ഒരു പുലി മരിച്ചു കിടക്കുന്നത് ശിഷ്യന്റെ ശ്രദ്ധയിൽ പെട്ടു -ഇതു തന്നെയാണ് മന്ത്രത്തിന്റെ ഫലപ്രാപ്തി അറിയാനുള്ള നല്ല സമയം. മാത്രമല്ല, ചങ്ങാതിമാരുടെ മുന്നിൽ  കേമനാകാനും പറ്റും. ഉടൻ, ശിഷ്യൻ വീമ്പിളക്കി- "ഈ പുലിക്ക് ഞാൻ മന്ത്രം ജപിച്ച് ജീവൻ കൊടുക്കാൻ പോകുകയാണ്" കൂട്ടുകാർ അവനെ പര...

(812) ഇരുമ്പ് തിന്നുന്ന എലി

 വാരാണസിയിലെ ചന്തയിൽ കച്ചവടക്കാരായി പട്ടണവാസിയും നാട്ടുവാസിയും ഉണ്ടായിരുന്നു. നാട്ടുകാരന്റെ മനസ്സിൽ കളങ്കമുണ്ടായിരുന്നില്ല. പട്ടണവാസിക്ക് എങ്ങനെയും പണമുണ്ടാക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ, അവർ ഉറ്റ മിത്രങ്ങളായി മാറി. ഒരിക്കൽ, നാട്ടിൻപുറത്തുകാരൻ ഇരുമ്പിന്റെ അഞ്ഞൂറ് കലപ്പക്കൊഴു ചങ്ങാതിയെ സൂക്ഷിക്കാനായി ഏൽപ്പിച്ചിട്ട് ഏറെ ദൂരമുള്ള സ്വന്തം നാട്ടിലേക്കു പോയി. ആ തക്കം നോക്കി പട്ടണവാസി മുഴുവൻ കലപ്പക്കൊഴുവും അയൽദേശത്തുള്ള ഒരാൾക്കു വിറ്റു. എന്നിട്ട്, സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലിക്കാഷ്ഠം കുറെ അവിടെ കൂട്ടിയിട്ടു. നാട്ടിൽ പോയ ആൾ തിരികെ വന്നപ്പോൾ എലിക്കാഷ്ഠം കാണിച്ചിട്ട് പട്ടണവാസി പറഞ്ഞു - "നിന്റെ കലപ്പക്കൊഴു എല്ലാം എലി തിന്നു തീർത്തു" അയാൾ യാതൊരു ഭാവഭേദവും കാട്ടിയില്ല. അടുത്ത ദിവസം, പട്ടണവാസിയുടെ കൊച്ചു കുട്ടിയെയും കൊണ്ട് നാട്ടുവാസി കുളിക്കാൻ പുഴക്കരയിലേക്കു പോയി. പെട്ടെന്ന്, കുട്ടിയെ ആളൊഴിഞ്ഞ ഒരു പഴയ വീട്ടിലെ നിലവറയിൽ പൂട്ടിയിട്ടു. കുട്ടിയെ കാണാതെ വന്നപ്പോൾ പട്ടണവാസി ചങ്ങാതിയോട് ദേഷ്യപ്പെട്ടു. അന്നേരം അയാൾ പറഞ്ഞു - "നിന്റെ കുട്ടിയെ ഒരു പ്രാപ്പിടിയൻ തട്ടിയെടുത്ത് ...

(811) കുടിയന്റെ കുരുട്ടുബുദ്ധി

  ആ ഗ്രാമത്തിൽ ഉൽസവം വന്നു. ഉൽസവ രാത്രികളിൽ മദ്യം കഴിക്കാൻ ആളുകൾ അനേകമായിരുന്നു. കാരണം, അവിടെയുള്ള ആളുകളുടെ പ്രധാന ദുശ്ശീലമായിരുന്നു മദ്യം സേവിക്കുന്നത്. അതിനിടയിൽ, മദ്യശാലയിലെ തിരക്കു കാരണം ഇറച്ചി തീർന്നു പോയി. അന്നേരം, ഒരു മല്ലനായ കുടിയൻ ഇറച്ചി കിട്ടാനായി ബഹളം വയ്ക്കാൻ തുടങ്ങി. ഒടുവിൽ കടയുടമ പറഞ്ഞു - "താൻ ഇറച്ചി കൊണ്ടു വന്നാൽ നല്ലതുപോലെ കറിവച്ചു തരുന്ന കാര്യം ഞങ്ങളേറ്റു" അവനു സന്തോഷമായി. വേഗം ചുടുകാട്ടിലേക്കാണ് അവൻ പോയത്. കാരണം, അവിടെ കുറുക്കന്മാർ ശവം തിന്നാൻ വരുന്നതു പതിവാണ്. അവൻ ഒരു ബലമുള്ള വടിയും കയ്യിൽ പിടിച്ച് ശവം പോലെ കിടന്നു. കുറുക്കന്മാർ അടുത്തു വരുമ്പോൾ അടിച്ചു വീഴിക്കാമെന്നു കരുതി. കുറച്ചു കുറുക്കന്മാർ അവിടെയെത്തി. അവരുടെ നേതാവായിരുന്നു ബോധിസത്വൻ. അവർക്കെല്ലാം ഒരുവൻ കിടക്കുന്നതു കണ്ടപ്പോൾ അത്യാർത്തിയായി. പക്ഷേ, ശവത്തിന്റെ കയ്യിൽ ഒരു വടി കണ്ടപ്പോൾ കുറുക്കൻനേതാവിന് സംശയമായി. അവൻ പറഞ്ഞു - "കൂട്ടരേ, സാധാരണയായി ശവം വടിയും പിടിച്ചു കിടക്കാറില്ല. അതിനാൽ ഇവനു ജീവനുണ്ടോ എന്നു നോക്കട്ടെ" വടിയുടെ ഒരറ്റത്ത് കുറുക്കൻ വലിച്ചു. പക്ഷേ, കുടിയൻ വടി മുറുകെ പിടിച്ചു! "...

(810) ബുദ്ധിജീവികളുടെ മൽസരം

  വാരാണസിയിലെ കച്ചവടക്കാരന്റെ മകനായി ബോധിസത്വൻ ജനിച്ചു. മകന്റെ പേര് ബുദ്ധിമാൻ എന്നായിരുന്നു. ആ നാട്ടിൽത്തന്നെയുള്ള കൂട്ടുകാരന്റെ പേര് അതിബുദ്ധിമാൻ എന്നായിരുന്നു. ബുദ്ധിമാനും അതിബുദ്ധിമാനും ചേർന്ന് ഒരു കൂട്ടുകച്ചവടം തുടങ്ങി. രണ്ടു പേരും സമർഥരായതിനാൽ, കച്ചവടം വളരെ ലാഭകരമായി മുന്നോട്ടു പോയി. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ തങ്ങളുടെ ലാഭം പങ്കിടാമെന്ന് അവർ തീരുമാനിച്ചു. തുല്യമായി വീതം വയ്ക്കാൻ ബുദ്ധിമാൻ പണം എടുത്തപ്പോൾ അതിബുദ്ധിമാൻ അതിനു സമ്മതിച്ചില്ല. ഉടൻ, ബുദ്ധിമാൻ ചോദിച്ചു - "എന്താണ് തടസ്സം? നമ്മൾ രണ്ടുപേരും ഒരുപോലെ അധ്വാനിച്ചതാണ്" അതിബുദ്ധിമാൻ ദേഷ്യപ്പെട്ടു - "എനിക്ക് നിന്നേക്കാൾ ബുദ്ധിയുള്ളതിനാൽ കച്ചവടലാഭത്തിന്റെ മുക്കാൽ പങ്കും എനിക്ക് അവകാശപ്പെട്ടതാണ്. നിനക്ക് കാൽ ഭാഗവും" പക്ഷേ, ഇരുവരും തർക്കമായതിനാൽ പിന്നീട് തീരുമാനിക്കാമെന്നു പറഞ്ഞ് പണം നിലവറയിൽ പൂട്ടിവച്ചു. എന്നാൽ, അതിബുദ്ധിമാൻ വീട്ടിൽ പോയി പിതാവിന് കുറച്ചു നിർദ്ദേശങ്ങൾ കൊടുത്തു. അതിനു ശേഷം, അവൻ ബുദ്ധിമാനെ കണ്ടു - "ഈ പണം കൃത്യമായി പങ്കു വയ്ക്കാൻ കഴിയുന്നത് വൃക്ഷത്തിൽ കുടികൊള്ളുന്ന ദേവനാണ്" അത് ബുദ്ധിമാനു...

(809) ആടിന്റെ പുനർജന്മം

  വാരാണസിയിലെ ഗ്രാമത്തിൽ ഒരു ബ്രാഹ്മണൻ ജീവിച്ചിരുന്നു. അദ്ദേഹം, ദേവപ്രീതിക്കായി ആടിനെ ബലി കൊടുക്കുമെന്ന് തീരുമാനിച്ചു. ഭൃത്യന്മാർ ഒരു ആടിനെ ചന്തയിൽ നിന്നും വാങ്ങിച്ചു. ആടിനെ അടുത്തുള്ള പുഴയിൽ കുളിപ്പിച്ച് നെറ്റിയിൽ ചന്ദനവും പുരട്ടി തുളസിമാലയും ഇട്ട് കൊണ്ടുവരാൻ അയാൾ വേലക്കാരോടു പറയുകയും ചെയ്തു. എന്നാൽ, അവരുടെ സംസാരത്തിൽ നിന്നും, തന്നെ ബലി അർപ്പിക്കാൻ പോകുകയാണെന്ന് ആടിനു മനസ്സിലായി. ആട് ഉടൻ പൊട്ടിച്ചിരിച്ചു. പിന്നെ, പൊട്ടിക്കരഞ്ഞു. അതു കണ്ടപ്പോൾ അവർ ആടിനോടു ചോദിച്ചു - "നീ എന്താണ് ഇങ്ങനെ വിചിത്രമായി പെരുമാറുന്നത്?" "ഞാൻ അത് നിങ്ങളുടെ ഗുരുവിനോടു പറഞ്ഞുകൊള്ളാം" ബ്രാഹ്മണന്റെ അടുക്കൽ ആടിനെ കൊണ്ടുവന്ന നേരത്ത് അതിനോട് അദ്ദേഹം ചോദിച്ചു - "നീ ആരാണ്? ഒരു സാധാരണ മൃഗമല്ല എന്നു തോന്നുന്നുണ്ട് " ആട്: "അങ്ങ് പറഞ്ഞതു സത്യമാണ്. ഞാൻ അഞ്ഞൂറു ജന്മങ്ങൾക്കു മുൻപ് ഒരു ബ്രാഹ്മണ പണ്ഡിതനായിരുന്നു. അപ്പോൾ ഒരു യാഗത്തിനായി ആടിനെ ബലിയർപ്പിച്ചു. അതിന്റെ ശിക്ഷയായി അടുത്ത ജന്മത്തിൽ ആടായി ജനിച്ചു. എന്നെ മനുഷ്യർ ബലിയർപ്പിച്ചു. പിന്നീട്, അടുത്ത അഞ്ഞൂറ് ജന്മങ്ങൾക്കും അതു തന്നെയായിരുന്നു വി...

(808) രാജാവും കച്ചവടക്കാരിയും

  വാരാണസിയിൽ ബ്രഹ്മദത്തൻ രാജാവായി ഭരിക്കുന്ന കാലം. അദ്ദേഹത്തിന്റെ മന്ത്രിയായി ബോധിസത്വനും കൂടെയുണ്ടായിരുന്നു. ഒരു ദിവസം, രാജാവ് മട്ടുപ്പാവിലൂടെ ഉലാത്തുമ്പോൾ ഒരു സുന്ദരിയായ പഴക്കച്ചവടക്കാരി കുട്ട നിറയെ അത്തിപ്പഴവുമായി പോകുന്നതു കണ്ടു. രാജാവിന് അവളെ വിവാഹം ചെയ്യണമെന്നു തോന്നി. മന്ത്രിയോടു കൂടി ആലോചിച്ചപ്പോൾ അയാളും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ, വിവാഹം കേമമായി നടന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ മുതൽ പഴയ ദാരിദ്ര്യകാലമൊക്കെ പഴക്കച്ചവടക്കാരിയായിരുന്ന റാണി മറന്നു തുടങ്ങി. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ റാണിക്ക് അഹങ്കാരം കൂടിക്കൂടി വന്നു. ഒരു ദിനം, രാജാവ് അത്തിപ്പഴം തിന്നുകൊണ്ടിരിക്കുകയായിരുന്നു. അന്നേരം, രാജ്ഞി അങ്ങോട്ടു വന്ന് ചോദിച്ചു - "എന്ത് പഴമാണ് അങ്ങ് കഴിച്ചു കൊണ്ടിരിക്കുന്നത്?" രാജാവിന് പെട്ടെന്ന് ദേഷ്യം ഇരച്ചു വന്നു - "ധിക്കാരീ... നീ വഴി നീളെ ഈ പഴം നിറച്ച കുട്ടയുമായി അലഞ്ഞുതിരിഞ്ഞത് മറന്നു പോയോ? നിനക്ക് പഴയ കാലം ഓർമ്മ വരാനായി ഇപ്പോൾത്തന്നെ തെരുവിലേക്ക് പോകൂ. മേലിൽ, ഈ കൊട്ടാരത്തിലേക്ക് വന്നു പോകരുത്!" ഉടൻ, റാണി കരയാൻ തുടങ്ങി. എന്നാൽ, രാജാവ് ഒട്ടുമേ അലിവു കാട്ടിയില്ല. അന്...

(807) അക്ഷയ പാത്രത്തിന്റെ കഥ

  വാരാണസിയിലെ ധനികനായ കച്ചവടക്കാരനായി ബോധിസത്വൻ അവതരിച്ചു. അദ്ദേഹം, ചിട്ടയായ ജീവിതവും ധർമ്മവും നീതിന്യായവും ഒക്കെ അനുഷ്ഠിച്ച് മരണമടഞ്ഞു. അതിനാൽ കർമ്മഫലമായി അടുത്ത ജന്മത്തിൽ ദേവന്മാരുടെ രാജാവായ ശക്രനായി ജനിച്ചു. എങ്കിലും ഭൂമിയിലെ ഏക മകനിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. എന്തെന്നാൽ, ലക്ഷക്കണക്കിനു വരുന്ന സ്വർണ്ണ നാണയങ്ങളുടെ സമ്പാദ്യമെല്ലാം ധൂർത്തടിക്കുന്ന തിരക്കിലായിരുന്നു അവൻ! അവന്റെ ദുഷിച്ച കൂട്ടുകാരുമൊത്ത് സുഖിച്ചു ജീവിച്ച് സ്വത്തു മുഴുവനും കുറെ വർഷങ്ങൾ കൊണ്ട് തീർന്നു. പിന്നെ, തെരുവിൽ തെണ്ടി നടക്കാൻ തുടങ്ങി. ഇതു കണ്ട്, ശക്രനു ദുഃഖമുണ്ടായി. അദ്ദേഹം, ഒരു സന്യാസിയുടെ വേഷത്തിൽ ഭൂമിയിലെത്തി. അവന്റെ മുന്നിലെത്തി ഒരു സ്ഫടിക പാത്രം കൊടുത്തിട്ടു പറഞ്ഞു - "ഇതൊരു അക്ഷയ പാത്രമാണ്. എപ്പോൾ വിശന്നാലും ചോദിക്കുന്ന ആഹാരം ഇതിൽ നിറയും" മകനു സന്തോഷമായി. ധാരാളം ആഹാരം ഉള്ളതിനാൽ കൂട്ടുകാർ പിന്നെയും അവന്റെ കൂടെ എത്തി. വീണ്ടും അലസമായ ജീവിതം നയിച്ചു പോന്നു. ഒരു ദിവസം, മദ്യം കുടിച്ചു തലയ്ക്കു മത്തുപിടിച്ചപ്പോൾ അയാൾ അക്ഷയ പാത്രം പിടിച്ചു കൊണ്ട് നൃത്തമാടാൻ തുടങ്ങി. അതിനിടയിൽ, എപ്പോഴോ അത് താഴെ വീണുടഞ്ഞു!...

(806) കഴുതയുടെ മാല

  ഒരിക്കൽ, സാധുവായ ഒരു കച്ചവടക്കാരൻ ചന്തയിലേക്ക് പോകുകയായിരുന്നു. അയാളുടെ ചുമടെല്ലാം കഴുതയായിരുന്നു ചുമന്നിരുന്നത്. രാവിലെ ചന്തയിലേക്കു പോയി അവിടെ കച്ചവടമെല്ലാം കഴിഞ്ഞ് വൈകുന്നേരം തിരികെ പോരുകയും ചെയ്യും. അയാൾ പോകുന്ന വഴിയിൽ ഒരു നിറമുള്ള കല്ല് കിടക്കുന്നതു കണ്ടപ്പോൾ കൗതുകം തോന്നി അത് എടുത്തു നോക്കി. പിന്നീട്, കയ്യിലെ ചരടിൽ കെട്ടി കഴുതയുടെ കഴുത്തിൽ ഒരു മാലയാക്കി തൂക്കിയിട്ടു. അങ്ങനെ, കുറെ ദൂരം നടന്നപ്പോൾ ആഭരണപ്പണികൾ ചെയ്യുന്ന ആൾ എതിരെ നടന്നു വരുന്നുണ്ടായിരുന്നു. കഴുതയുടെ കഴുത്തിൽ തൂങ്ങിയാടുന്ന കല്ല് കണ്ടപ്പോൾ അവൻ ഞെട്ടി! "ഹൊ! ഈ വജ്രക്കല്ല് ഇയാൾക്ക് എവിടെ നിന്നു കിട്ടി?" അയാൾ പിറുപിറുത്തു. അന്നേരം, അയാൾ ചോദിച്ചു - "എടോ, ഈ കഴുതയുടെ  കഴുത്തിലെ കല്ലുമാല എനിക്കു തന്നാൽ, എന്റെ കുതിരയുടെ കഴുത്തിൽ കെട്ടാമായിരുന്നു" കച്ചവടക്കാരൻ: "എനിക്ക് നൂറ് സ്വർണ്ണ നാണയം തന്നാൽ ഞാൻ നിങ്ങൾക്ക് തരാം" കച്ചവടക്കാരനെ പറ്റിക്കാനായി അയാൾ പറഞ്ഞു - "അൻപത് നാണയം തരാം" പകുതി വിലയ്ക്ക് പറ്റില്ലെന്നായി കച്ചവടക്കാരൻ. പക്ഷേ, പണിക്കാരൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു - ഈ കച്ചവടക്കാരൻ കുറ...

(805) രാജാവിന്റെ മന്ത്രം!

 കാശിയിലെ രാജാവായി സേനകൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, അദ്ദേഹം വേട്ടയ്ക്കു പോയപ്പോൾ കുറെ കുട്ടികൾ ഒരു സർപ്പത്തെ വളഞ്ഞ് കല്ലെറിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഉടൻ, രാജാവ് അവരെ ഓടിച്ചു വിട്ടു. ആ സർപ്പം നാഗരാജാവായിരുന്നു. സ്വന്തം ജീവൻ രക്ഷിച്ചതിനാൽ സേനകന് ഒരു പ്രത്യേക വരം കൊടുത്തു - "രാജാവിന് മൃഗങ്ങളുടെ ഭാഷ അറിയാൻ പറ്റും. പക്ഷേ, ഈ രഹസ്യം ആരെങ്കിലും അറിഞ്ഞാൽ, രാജാവ് ആ നിമിഷംതന്നെ മരിക്കും!" സേനകൻ തിരികെ കൊട്ടാരത്തിലെത്തി. തീൻമേശയിലേക്ക് ഭക്ഷണം കൊണ്ടുവരുന്ന സമയത്ത്, ഈച്ചകൾ പറഞ്ഞു - "നമ്മുടെ സദ്യ വരുന്നുണ്ട് " രാജാവ് അതു കേട്ട് പൊട്ടിച്ചിരിച്ചു. എന്നാൽ, റാണി ഇതു ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. അത്താഴത്തിന് മധുരം വിളമ്പിയപ്പോൾ ലേശം താഴെ വീണു. അതു കണ്ട്, ഉറുമ്പുകൾ ആർത്തു വിളിച്ചു - "എല്ലാവരും ഓടി വരിനെടാ, ഒരു സദ്യ ശരിയായിട്ടുണ്ട് " അപ്പോഴും രാജാവ് പൊട്ടിച്ചിരിച്ചു. റാണി അതും കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ, അന്ന് ഉറങ്ങാൻ നേരം, റാണി ചോദിച്ചു - "അങ്ങ്, ആഹാരം കഴിക്കുന്നതിനിടെ രണ്ടു തവണ ചിരിച്ചത് എന്തിനായിരുന്നു?" അദ്ദേഹം ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ...

(804) ആനയും രാജാവും

  വാരാണസി രാജ്യം ബ്രഹ്മദത്തൻ ഭരിച്ചു വന്നിരുന്ന സമയം. അയൽദേശത്തെ ആശാരിമാർ തടിവെട്ടുകാരുമായി കാടിനുള്ളിൽ പോയി മരം മുറിച്ച് ഉരുപ്പടികൾ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ ചെയ്യും. അതിനു ശേഷം, അവയെല്ലാം കൂട്ടിക്കെട്ടി നദിയിലൂടെ ഒഴുക്കി വാരാണസിയിൽ എത്തിച്ച് വിൽപ്പന നടത്തുന്നത് പതിവായിരുന്നു. ഒരിക്കൽ, ഒരു ലക്ഷണമൊത്ത ആനയുടെ കാലിൽ മരക്കുറ്റി തറച്ചു കയറി. അതു കാരണം നടക്കാൻ പറ്റാത്ത നിലയിലായി. ആന ആശാരിമാരുടെ അടുത്തു ചെന്നപ്പോൾ അവർ ആ കുറ്റി വലിച്ച് ഊരിയെടുത്തു. അതിന്റെ നന്ദിയായി അവൻ അവരുടെ കൂടെ പണിക്കു നിന്നു. ഒരു ദിവസം, അവന്റെ ആനപ്പിണ്ടം തടികൾക്കിടയിൽ നദിയിലൂടെ ഒഴുകിപ്പോയി. വാരാണസിയിൽ ചെന്നപ്പോൾ അതിന്റെ വലിപ്പം കണ്ടപ്പോൾ അതൊരു ലക്ഷണമൊത്ത ആനയുടേതാണെന്ന് അവർ രാജാവിനെ അറിയിച്ചു. രാജാവും ഭടന്മാരും കാട്ടിലെത്തി ആശാരിമാരയും ആനയെയും കണ്ടു. ആനയെ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു - "എന്റെ കാലിലെ മുറിവ് മാറ്റിയത് ഈ ആശാരിമാരാണ്. അവർ തരുന്ന ആഹാരം കഴിച്ചാണ് ഞാൻ ജീവിക്കുന്നത്. അതിനാൽ അവർക്ക് ഉചിതമായ സഹായം ചെയ്താൽ ഞാൻ വരാം" രാജാവ് അവർക്കെല്ലാം സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ചപ്പോൾ ആന കൊട്ടാരത്തിലെത്തി. വൈകാത...

(803) കുരങ്ങനും മാമ്പഴവും

  ബോധിസത്വൻ കുരങ്ങന്മാരുടെ രാജാവായി കാടിനോടു ചേർന്ന ഒരു പുഴക്കരയിൽ താമസിക്കുകയായിരുന്നു. അവിടെ പുഴയോരത്ത് വലിയൊരു മാവ് നിൽക്കുന്നുണ്ട്. അതിൽ നിറയെ മാങ്ങകൾ ഉണ്ടെങ്കിലും ഒരു മാങ്ങ പോലും പഴുത്ത് പുഴയിൽ വീഴാൻ ബോധിസത്വൻ അനുവദിക്കാറില്ല. കാരണം, മനുഷ്യരുടെ കയ്യിൽ ഈ അപൂർവ്വയിനം മാങ്ങാ കിട്ടി അതു തിന്നാൽ ഈ മാവിനെ തേടി ഇവിടെയെത്തി കുരങ്ങന്മാരുടെ താവളം നശിപ്പിക്കുമെന്ന് ബോധിസത്വൻ വിചാരിച്ചു. എന്നാൽ, ഒരു ദിവസം, ബോധിസത്വൻ കാണാതെ ഇലകൾക്കിടയിൽ മറഞ്ഞു കിടന്ന പഴം വെള്ളത്തിൽ വീണു. അത് ഒഴുകിപ്പോയി ബ്രഹ്മദത്തൻ രാജാവ് കുളിക്കുന്നതിനിടയിൽ അദ്ദേഹത്തിനു കിട്ടി. അതിന്റെ വിശേഷ ആകൃതി കാരണം തിന്നാവുന്ന പഴമാണോ എന്നറിയില്ല. കാട്ടുജാതിക്കാരെ വിളിച്ചു കാട്ടിയപ്പോൾ കുറെ ദൂരെ സ്ഥിതി ചെയ്യുന്ന മാവിന്റെ മാങ്ങായെന്ന് അവർ പറഞ്ഞു. രാജാവ് തിന്നു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു! അപാരമായ രുചി! പിന്നീട്, അവർ ആ മാവ് തിരക്കി അവിടെയെത്തി. പക്ഷേ, മാവിൽ നിറയെ കുരങ്ങന്മാരെന്ന് കണ്ടപ്പോൾ രാജാവിനു ദേഷ്യമായി - "എല്ലാറ്റിനെയും കൊന്നു കളഞ്ഞേക്ക്. എല്ലാ മാങ്ങയും നമുക്കു വേണം" അപകടം മനസ്സിലാക്കിയ ബോധിസത്വൻ മാവിൽ നിന്നും നദിക്കു കുറുകെ...

(802) സന്യാസിയും ആനയും

  ഒരിക്കൽ, കാട്ടിലെ ആനക്കൂട്ടങ്ങളുടെ തലവനായി ബോധിസത്വൻ പിറന്നു. ഈ ആനകളെ കണ്ടപ്പോൾ ഒരു വേട്ടക്കാരൻ പിറുപിറുത്തു - "ഹോ! എന്തൊരു വലിപ്പമുള്ള മനോഹരമായ കൊമ്പുകളാണ് ഇവറ്റകൾക്ക്!" ആനയെ കൊന്ന് ആനക്കൊമ്പ് എടുക്കാമെന്ന് അവനു മോഹമുദിച്ചു. ആനക്കൊമ്പ് കച്ചവടം ചെയ്യുന്ന ആളുമായി ഉയർന്ന വിലയ്ക്ക് കൊമ്പുകൾ കൈമാറാമെന്ന് ധാരണയായി. പിന്നീട്, ആനയെ മയക്കി വീഴ്ത്താനുള്ള മർമ്മ വിദ്യകളും അവൻ പഠിച്ചു. പിന്നീട്, ഒരു സന്യാസിയുടെ വേഷം ധരിച്ച് ആനത്താരയിൽ നോക്കിയിരുന്നു. ആനകൾ ഓരോന്നായി തന്റെ മുന്നിലൂടെ പോയിട്ടും കണ്ണടച്ച് അയാൾ ധ്യാനിക്കുന്നത് എല്ലാ ആനകളും കണ്ടു. അവർക്കെല്ലാം ഈ സന്യാസിയോടു മതിപ്പു തോന്നി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സന്യാസിയെ കണ്ടിട്ടും ഒട്ടും ജാഗ്രതയില്ലാതെ ആനകൾ കടന്നുപോയി. അന്നേരം, ഏറ്റവും പിറകിലായി പോയ ആനയുടെ മർമ്മത്തിൽ പ്രഹരിച്ച് ബോധം കെട്ട് ആന വീണു. ആ സമയത്ത് ആനക്കൊമ്പുകൾ മുറിച്ചു മാറ്റി ചന്തയിൽ വിറ്റ് ധാരാളം പണം കിട്ടി. ആനകളുടെ എണ്ണം കുറഞ്ഞുവരുന്നത് ബോധിസത്വന്റെ ശ്രദ്ധയിൽ വന്നു. അങ്ങനെ, ഇത്തവണ ആന നേതാവ് ജാഗ്രതയോടെ പിറകിലായി നടന്നു. സന്യാസി മർമ്മാണി വിദ്യ പ്രയോഗിക്കാൻ വന്ന നേരം, ആന തി...

(801) സിംഹത്തോലുള്ള കഴുത

  വാരാണസിയിലെ കൃഷിക്കാരനായി ബോധിസത്വൻ ജന്മമെടുത്തു. അടുത്ത ഗ്രാമത്തിൽ ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അയാൾ, തന്റെ കഴുതപ്പുറത്ത് സാധനങ്ങൾ വച്ചു കൊണ്ട് പല സ്ഥലങ്ങളിലും സഞ്ചരിച്ച് കച്ചവടം ചെയ്യുകയാണു പതിവ്. അതിനിടയിൽ, കുബുദ്ധിയായ കച്ചവടക്കാരൻ കഴുതയ്ക്ക് തീറ്റ ഒന്നും മേടിച്ചു കൊടുക്കാറില്ല. പകരം, അയാളുടെ ഭാണ്ഡക്കെട്ടിലുള്ള സിംഹത്തോൽ എടുത്ത് കഴുതയെ ധരിപ്പിക്കും. എന്നിട്ട്, കൃഷിയിടങ്ങളിലേക്ക് ഇറക്കിവിടും. ആളുകൾ, കാട്ടിലെ സിംഹം നാട്ടിൽ ഇറങ്ങിയെന്നു വിചാരിച്ച് ഓടിയൊളിക്കും. ഒരു ദിവസം, കച്ചവടക്കാരനും കഴുതയും ബോധിസത്വന്റെ നാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പതിവുപോലെ, സിംഹത്തോലു ധരിപ്പിച്ച കഴുതയെ പാടത്തേക്ക് അയാൾ ഇറക്കി വിട്ടപ്പോൾ കഴുത ധാന്യച്ചെടികൾ തിന്നു തുടങ്ങി. അതുകണ്ട്, ധൈര്യമുള്ള ഒരുവൻ വിളിച്ചു കൂവി - "സിംഹം നാട്ടിലിറങ്ങിയേ... എല്ലാവരും ഓടിവരണേ.. ഇവനെ നമുക്കു കെണിയിലാക്കാം" ഉടൻ, ആളുകൾ ആ പാടം വളഞ്ഞു. ബോധിസത്വനും കൂടെയുണ്ടായിരുന്നു. അവർ കല്ലുവച്ച് എറിഞ്ഞപ്പോൾ കഴുത "ബ്രേ....ബ്രേ..." എന്നു കരഞ്ഞു. അപ്പോൾ, ബോധിസത്വൻ വിളിച്ചു കൂവി - "ഇത് സിംഹമല്ലാ, സിംഹത്തോലിട്ട കഴുതയാണ് ...

(800) നന്ദിയും നന്ദികേടും

  ബ്രഹ്മദത്തൻരാജാവ് വാരാണസി ഭരിച്ചു വന്ന കാലം. അദ്ദേഹത്തിന്റെ മകൻ ദുഷ്ടനായിരുന്നു. ആ രാജകുമാരൻ എല്ലാ ദിവസവും പുഴയിൽ കുളിക്കാൻ പോകുന്നതു പതിവാണ്. ഒരു ദിവസം, കുളിക്കുമ്പോൾ മിന്നൽപ്രളയം വന്ന് രാജകുമാരൻ ഒഴുകിപ്പോയി. കുറെ ദൂരം വെള്ളത്തിലൂടെ ഒഴുകി അവശനായി ഒരു മരത്തിൽ പിടിച്ചു കിടന്നു. മാത്രമല്ല, ആ മരത്തിൽ, തണുത്തു വിറച്ച് ഒരു പാമ്പും തത്തയും എലിയും അഭയം കണ്ടെത്തി. ഈ രംഗം കണ്ടുകൊണ്ട് സന്യാസിയായ ബോധിസത്വൻ അവിടെ ഇറങ്ങി വെള്ളത്തിലെ തടി പിടിച്ചു വലിച്ച് കരയ്ക്കു കയറ്റി. അപ്പോൾ, ജീവൻ രക്ഷിച്ചതിനു നന്ദിയായി ആ മൃഗങ്ങൾ പറഞ്ഞു - "ഞങ്ങൾ അങ്ങേയ്ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ സഹായിച്ചു കൊള്ളാം" ഇതു കേട്ടപ്പോൾ, ദുഷ്ടനായ രാജകുമാരനും പറഞ്ഞു - "അങ്ങ്, കൊട്ടാരത്തിലേക്കു വരിക. ഞാൻ സഹായിച്ചു കൊള്ളാം" കുറെ മാസങ്ങൾ കഴിഞ്ഞു. സഹായം വാഗ്ദാനം ചെയ്ത മൃഗങ്ങളെയും മനുഷ്യനെയും ഒന്നു കാണാമെന്ന് വിചാരിച്ച് സന്യാസി യാത്രയായി. എലിയും സർപ്പവും പറഞ്ഞു - "ഞങ്ങളുടെ മാളത്തിനടുത്തായി ഭൂഗർഭ നിലവറയിൽ, പണ്ടത്തെ ഏതോ രാജാക്കന്മാർ ഉപേക്ഷിച്ചു പോയ വലിയ സ്വർണ്ണ ശേഖരം കിടപ്പുണ്ട്. എപ്പോൾ വേണമെങ്കിലും അങ്ങ് അത് എട...

(799) കുരങ്ങന്റെ രത്നമാല

  ബോധിസത്വൻ മന്ത്രിയായി വാരാണസിയിലെ കൊട്ടാരത്തിൽ ജീവിക്കുന്ന കാലം. ബ്രഹ്മദത്തൻ രാജാവായിരുന്നു അവിടം ഭരിച്ചിരുന്നത്. ഒരു ദിവസം, കൊട്ടാരത്തിലെ റാണി തോഴിമാരൊപ്പം നദിയിൽ കുളിക്കാൻ പോയി. അതിനിടയിൽ, റാണി രത്നമാല കരയിൽ തുണിയോടൊപ്പം ഊരി വച്ചു. ആ സമയത്ത് മരത്തിലുള്ള ഒരു കുരങ്ങൻ, ആരും കാണാതെ മാല മോഷ്ടിച്ചു മരപ്പൊത്തിൽ വച്ചു. കരയ്ക്കു കയറിയ റാണിയും തോഴിമാരും മാല കാണാതെ വിഷമിച്ചു. ഏതെങ്കിലും കള്ളൻ രത്നമാല തട്ടിയെടുത്തതായി അവർ ഊഹിച്ചു. അന്നേരം, അതുവഴി നടന്നു പോയ ഒരു സാധുമനുഷ്യനെ ഭടന്മാർ പിടിച്ചു. സത്യം പറയാൻ വേണ്ടി ക്രൂരമായി മർദ്ദിച്ചപ്പോൾ അയാൾ കുറ്റം സമ്മതിച്ചു. പിടിച്ചു കെട്ടി കൊട്ടാരത്തിലെത്തിച്ച് തടവറയിലിട്ടു. പക്ഷേ, മന്ത്രിയായ ബോധിസത്വന് ചില സംശയങ്ങൾ തോന്നി. കുറ്റം തെളിയിക്കാൻ അദ്ദേഹം രാജാവിന്റെ അനുവാദം വാങ്ങി. തടവറയിലേക്കു വേഷം മാറിയ ഒരു ഭടനെ കുറ്റം ചെയ്തിട്ടു ചെന്നവനായി അഭിനയിക്കാൻ വിട്ടു. അവനോട് ഈ സാധു മനുഷ്യൻ സത്യമെല്ലാം പറഞ്ഞു. അത്, ബോധിസത്വൻ അറിഞ്ഞപ്പോൾ പുഴക്കരയിലെ മരത്തിലുള്ള കുരങ്ങന്മാരാകാം ഈ രത്നമാല തട്ടിയെടുത്തതെന്ന് അദ്ദേഹം ഊഹിച്ചു. പിന്നീട്, കുറെ പളുങ്കുമാലകളുമായി പുഴക്കരയിലെത്...

(798) വശീകരണ മന്ത്രം

  വാരാണസിയിലെ ബ്രഹ്മദത്തൻ രാജാവിന്റെ മന്ത്രിയായി ബോധിസത്വൻ കഴിയുന്ന കാലം. അദ്ദേഹത്തിന് വശീകരണ മന്ത്രം അറിയാമായിരുന്നു. അതു മറന്നു പോകാതെ ആരുമില്ലാത്ത കാട്ടിൽ പോയി അതു പരീക്ഷിച്ചു പരിശോധിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ, ഇങ്ങനെ കാട്ടിൽ ജപിക്കുന്നതിനിടെ, അതെല്ലാം കേട്ട് ഒരു കുറുക്കൻ ഇതു മനപ്പാഠമാക്കി. കുറുക്കൻ ബോധിസത്വന്റെ മുന്നിൽ വന്ന് വീമ്പിളക്കി - "ഞാൻ താങ്കളുടെ മന്ത്രം പഠിച്ചു കഴിഞ്ഞു. ഇനി വരുന്ന കാലം എന്റേതാണ് " അദ്ദേഹം ഒന്നും മിണ്ടിയില്ല. കുറുക്കൻ ആനയുടെയും പുലിയുടെയും കടുവയുടെയും സിംഹത്തിന്റെയും മറ്റും അടുക്കൽ ചെന്ന് ഈ മന്ത്രം പ്രയോഗിച്ച് അവരയെല്ലാം അടിമകളാക്കി. എന്നിട്ട് അവൻ പ്രഖ്യാപിച്ചു - "ഞാനാണ് ഈ കാട്ടിലെ ഏറ്റവും ശക്തൻ. ഇനിമുതൽ കുറുക്കൻരാജാവ് എന്നു മാത്രമേ എന്നേ വിളിക്കാവൂ" കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് അഹങ്കാരം ഏറി വന്നു. അന്നേരം, കുറുക്കൻ രാജകല്പന പുറപ്പെടുവിച്ചു - "നാട്ടിലെ രാജാവിനെ നമുക്കു തോൽപ്പിച്ച് അവിടവും പിടിച്ചെടുക്കണം" കാട്ടിലെ സർവ്വ മൃഗങ്ങളും അവനൊപ്പം നാട്ടിലെ അതിർത്തിയിലെത്തി പോർവിളി നടത്തി. ഉടൻ, മന്ത്രിയായ ബോധിസത്വൻ അവിടെയെത്ത...

(797) കുരങ്ങൻ നൽകിയ ഗുണപാഠം

  വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചു വന്നിരുന്ന കാലം. ബോധിസത്വൻ അവിടെ മന്ത്രിയായി ജന്മമെടുത്തിരിക്കുകയാണ്. ഒരിക്കൽ, അയൽരാജ്യം അല്പം കൃഷിഭൂമി കയ്യേറി. അതിനു പകരം ഒരു ദേശം മുഴുവനും കൈക്കലാക്കാനായി രാജാവും മന്ത്രിയും കുറെ ഒളിപ്പോരാളികളുമായി അയൽരാജ്യത്തിന്റെ അതിർത്തിയിലുള്ള കാട്ടിൽ അവർ ഒളിച്ചു താമസിച്ചു. ഒരു ദിവസം, കുതിരയ്ക്കു കൊടുക്കാൻ വച്ചിരുന്ന മുതിര നിറച്ച ചാക്ക്,  മരത്തിന്റെ മുകളിലിരുന്ന കുരങ്ങൻ കണ്ടു. കുരങ്ങൻ ചാടിയിറങ്ങി അതിൽ നിന്നും ഒരുപിടി വാരിയെടുത്തു. വീണ്ടും മരത്തിന്റെ മുകളിൽ ഇരുന്ന് തിന്നാൻ തുടങ്ങി. എന്നാൽ, വായിലേക്ക് എറിഞ്ഞപ്പോൾ ഒരു മുതിര താഴെ വീണു. അതു കിട്ടാത്ത ദേഷ്യത്തിൽ അവൻ കയ്യിലെ മുതിര മുഴുവനും താഴേക്ക് എറിഞ്ഞു. കുറച്ചു നേരം കഴിഞ്ഞ്, കുരങ്ങന്റെ ദേഷ്യമൊക്കെ മാറിയപ്പോൾ മെല്ലെ താഴെയിറങ്ങി ഇലകൾക്കിടയിൽ മുതിര തിരയാൻ തുടങ്ങി. കാട്ടിലെ ഇടതൂർന്ന് വീണു കിടക്കുന്ന ഇലക്കൂട്ടത്തിൽ നിന്നും എങ്ങനെ കിട്ടാനാണ്? അവൻ വെറുതെ തപ്പി ക്കൊണ്ടിരുന്നു. അതേസമയം, ഈ സംഭവമെല്ലാം രാജാവും മന്ത്രിയും കാണുന്നുണ്ടായിരുന്നു. അപ്പോൾ, ബോധിസത്വൻമന്ത്രി രാജാവിനോടു പറഞ്ഞു - "നോക്കൂ, ആ കുരങ്ങന്റെ...

(796) ബ്രാഹ്മണന്റെ തത്ത

  ഒരു ജന്മത്തിൽ ബോധിസത്വൻ തത്തയായി ജനിച്ചു. അനുജനുമൊത്ത് സുഖമായി കഴിഞ്ഞു കൂടുമ്പോൾ പക്ഷിപിടിത്തക്കാരൻ ഇവരെ വലയിലാക്കി. പിന്നീട്, കിളിക്കൂട്ടിലാക്കി ഒരു ബ്രാഹ്മണനു വിറ്റു. ബ്രാഹ്മണൻ നല്ലൊരു വ്യക്തിയായിരുന്നു. പക്ഷേ, അയാളുടെ ഭാര്യയാകട്ടെ ദുഷിച്ച സ്ത്രീയായിരുന്നു. ഒരിക്കൽ, ബ്രാഹ്മണൻ ദൂരെ ദിക്കിലേക്ക് യാത്രയായപ്പോൾ തത്തകളോടായി പറഞ്ഞു - "നിങ്ങൾ, ഈ വീടും പരിസരവും മാത്രമല്ല, യജമാനത്തിയെയും ശ്രദ്ധിക്കണം. എന്തുണ്ടെങ്കിലും തിരികെ വരുമ്പോൾ പറയണം" അയാൾ യാത്രയായി. ആ വീട്ടിലേക്ക് വീട്ടുകാരിയുടെ ചില ദുഷിച്ച കൂട്ടുകാർ വരാൻ തുടങ്ങി. അന്നേരം, അനുജൻതത്ത ചേട്ടനോടു പറഞ്ഞു - "ഈ കാര്യം  തെറ്റാണെന്ന് യജമാനത്തിയോടു പറഞ്ഞു കൊടുക്കണം" ഉടൻ, ചേട്ടൻതത്ത അവനെ തിരുത്തി -"അതു വേണ്ട, നമ്മൾ പറന്നു നടക്കുകയായിരുന്നെങ്കിൽ എന്തും വിളിച്ചു പറയാമായിരുന്നു. കൂട്ടിലുള്ള നമ്മളെ ആർക്കും എന്തും ചെയ്യാം" പക്ഷേ, അനുജൻ അതു ന്യായമല്ലെന്നു വാദിച്ചു. അവൻ ആ സ്ത്രീയെ ഉപദേശിച്ചു. അപ്പോൾ യജമാനത്തി പറഞ്ഞു - "വളരെ നല്ല കാര്യമാണു നീ പറഞ്ഞു തന്നത്" അപ്പോൾത്തന്നെ കൂടു തുറന്ന് അനുജനെ വാൽസല്യത്തോടെ പിടിച്ചു...

(795) തലതിരിവ്

 വൈകുന്നേരം, പതിവു സമയത്തു തന്നെ പട്ടണ പരിഷ്കാരിയായ ഇരുതലയൻമെമു ട്രെയിൻ ഓടിക്കിതച്ചു തീവണ്ടിത്തിണ്ണയിൽ വന്നു പറ്റിച്ചേർന്നു. ബിനീഷ് അതിനുള്ളിൽ കയറിപ്പറ്റി. വൈകുന്നേരം നാലിനുള്ള മെമുവിന് തിരക്ക് നന്നേ കുറവാണ്. അവൻ, ട്രെയിൻ പോകുന്ന ദിശയിലുള്ള സീറ്റിൽ മാത്രമേ ഇരിക്കാറുള്ളൂ. എന്നാലോ? ഇരിക്കാൻ സീറ്റൊന്നും കിട്ടിയില്ലെങ്കിൽ മാത്രം വിപരീതമായ ഇരിപ്പിലും ആശ്വാസം കണ്ടെത്തും. അതേസമയം, വിപരീത സീറ്റിൽ എഴുപതുവയസ്സു തോന്നുന്ന ഒരാൾ ഇരിപ്പുണ്ട്. അയാളുടെ വലതു വശത്തായി ഒരു വി.ഐ.പിയേപ്പോലെ തോന്നിക്കുന്ന ഒരുവനും മൂടുറപ്പിച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട്, പത്തു മിനിറ്റുകൾ മുന്നോട്ടു പോയപ്പോൾ ആ മുതിർന്ന പൗരൻ ചില വിമ്മിട്ടങ്ങൾക്കായി മുതിരുന്നതു കണ്ടു. കണ്ടിട്ട് തലകറക്കത്തിന്റെ ലക്ഷണം പോലെ തോന്നുന്നുണ്ട്. പ്രത്യേകിച്ച്, ഒന്നും ചെയ്യാതെ ഓരോന്ന് ആലോചിച്ച് ഇരിക്കാനുള്ള മൂഡിലായിരുന്നു ബിനീഷ്. അതുകൊണ്ടുതന്നെ അവൻ ആ പ്രായമായ മനുഷ്യനോടു ചോദിച്ചു - "എന്താ, അങ്കിളേ, എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ?" ചത്ത മീനിന്റെ കണ്ണുകൾ പോലെ തോന്നിയ മുഖത്തിൽ നിന്നും അയാൾ പിറുപിറുത്തു - "ങാ, ന്റെ തലയ്ക്ക് ഒരു പെരുപ്...

(794) കുറുക്കനും സ്വർണ്ണവും

  ഒരിക്കൽ, കാട്ടിലെ കുറുക്കന് അവിടെയുള്ള ആഹാരമൊക്കെ മടുത്തു തുടങ്ങിയപ്പോൾ നാട്ടിലേക്ക് ഇറങ്ങി. അവിടെ, സ്ഥിരമായി സദ്യ വിളമ്പുന്ന വലിയ ഊട്ടുപുരയുടെ പിറകിലെത്തി. വലിയ സദ്യകൾക്കു ശേഷം ഭക്ഷണം മിച്ചം വരുന്നതു കളയുന്നത് ആ പിന്നാമ്പുറത്തായിരുന്നു. കുറുക്കന് വളരെയേറെ സന്തോഷം തോന്നി. ആർത്തിയോടെ തിന്നാൻ തുടങ്ങി. എന്നാൽ, വയറു നിറഞ്ഞിട്ടും അവന് തീറ്റ നിർത്താൻ തോന്നിയില്ല. ശ്വാസം മുട്ടുന്നതുവരെ തിന്നു കഴിഞ്ഞ് കാട്ടിലേക്കു നടക്കാൻ ശ്രമിച്ചിട്ടു പറ്റുന്നില്ലായിരുന്നു. പക്ഷേ, നേരം വെളുത്താൽ താൻ മനുഷ്യരുടെ പിടിയിൽ ആകുമെന്ന് അവന് ഉറപ്പാണ്. അതിനായി ഒരു സൂത്രം പ്രയോഗിക്കാൻ കുറുക്കൻ തീരുമാനിച്ചു. അതിരാവിലെ, ഏതോ ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന ഒരാൾ അടുത്തെത്തിയപ്പോൾ കുറുക്കൻ പറഞ്ഞു - "ഞാൻ സ്വർണ്ണ നാണയങ്ങൾ അറിയാതെ വിഴുങ്ങിപ്പോയി. അതാണ് എന്റെ വയർ ഇങ്ങനെ വീർത്തിരിക്കുന്നത്. എന്നെ ചുമന്ന് കാട്ടിലെത്തിച്ചാൽ മുഴുവൻ സ്വർണ്ണവും കൂലിയായി അങ്ങേയ്ക്കു നൽകാം" അത്യാഗ്രഹിയായ ആ മനുഷ്യൻ ഈ പ്രലോഭനത്തിൽ വീണു. അയാൾ കുറുക്കനെ ചുമന്ന് കാട്ടിലെത്തിച്ചു. അന്നേരം, കുറുക്കൻ പറഞ്ഞു - "അങ്ങയുടെ മേൽമുണ്ട് ഇവിടെ വിരിച്ച്...

(793) പനമ്പഴം

  കാട്ടിലെ മാനുകളുടെ നേതാവായി ബോധിസത്വൻ ജന്മമെടുത്തു. അവരെല്ലാം കൂടി തുള്ളിച്ചാടി ഒരു പനമരത്തിന്റെ സമീപത്തു ചെന്നു. അവിടെ ധാരാളം പനമ്പഴങ്ങൾ കിടപ്പുണ്ടായിരുന്നു. അവർക്കു വലിയ സന്തോഷമായി. അതേസമയം, ഒരു വേടൻ അതുവഴി പോയപ്പോൾ അതു ശ്രദ്ധിച്ചു. അയാളുടെ കയ്യിലെ കുന്തം കൊണ്ട് നാലു മാനുകളെ ശക്തിയായി കുത്തി വീഴ്ത്തി. മനോഹരമായ മാൻതോലിന് ചന്തയിൽ പൊന്നുംവിലയായിരുന്നു. പനമ്പഴത്തിന്റെ അതീവ രുചി കാരണം, അടുത്ത ദിവസവും മാനുകൾ ഇവിടെ വരുമെന്ന് വേടൻ കണക്കുകൂട്ടി. അടുത്ത ദിനം- അപകടം ഉണ്ടെങ്കിലും പനമ്പഴം തിന്നാൻ കൊതിച്ച് ബോധിസത്വൻ ചുറ്റുപാടും ശ്രദ്ധിച്ച് അവിടെയെത്തി. അന്നേരം, പനയുടെ അടുത്തായി നിന്ന അത്തിമരത്തിലെ ഇലകൾക്കിടയിൽ മറഞ്ഞിരുന്ന വേടനെ മാൻ ശ്രദ്ധിച്ചു. എങ്കിലും കണ്ടതായി ഭാവിച്ചില്ല. ഉടൻ, വേടൻ തന്റെ കയ്യിലുണ്ടായിരുന്ന ഏതാനും പനമ്പഴം താഴേയ്ക്കിട്ടു. അശ്രദ്ധമായി തിന്നുമ്പോൾ കുന്തം കൊണ്ടു കുത്തി വീഴ്ത്താനായിരുന്നു പദ്ധതി. പക്ഷേ, മാൻ പറഞ്ഞു - "ഹൊ! അത്തിമരത്തിൽ നിന്നും പനമ്പഴം വീഴുകയോ? ഇതു വിശ്വസിക്കാൻ പ്രയാസമാണ് " അതു കേട്ടയുടൻ, വേടൻ മരത്തിലെ അത്തിപ്പഴം പറിച്ചു താഴെയിട്ടു. അന്നേരം, മാൻ പിന്നെയും പറ...