(602) കള്ളനും പൂവൻകോഴിയും
ഒരിക്കൽ, ഒരു ദേശത്ത് ഉത്സവം നടക്കുന്ന രാത്രി. ആ സമയത്ത്, മൂന്നു കള്ളന്മാർ മോഷണത്തിനായി ഒരു വീട്ടിൽ കയറിയെങ്കിലും വിലയുള്ള യാതൊന്നും അവർക്കു കിട്ടിയില്ല.
എന്നാൽ, കോഴിക്കൂട്ടിലെ പൂവൻകോഴിയെ കണ്ട മാത്രയിൽ അതിൻ്റെ കഴുത്തിനു കുത്തിപ്പിടിച്ച് അവരുടെ താവളത്തിലേക്കു നടന്നു.
അവിടെയെത്തി അതിനെ കൊല്ലാൻ ഒരുങ്ങിയപ്പോൾ ആ പൂവൻകോഴി ദയനീയമായി അവരോടു പറഞ്ഞു - " എന്നെ ദയവു ചെയ്ത് കൊല്ലാതെ വിടണം. കാരണം, ആ വീട്ടുകാരെ എന്നും രാവിലെ കൂവി ഉണർത്തുന്നത് ഞാനാണ് "
ഉടൻ, ഒരു കള്ളൻ മുരണ്ടു - "അതു മാത്രമോ? നിങ്ങൾ പാതിരാക്കോഴി കൂവി പല വീട്ടുകാരും എണീറ്റ് പലപ്പോഴും ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചിരിക്കുന്നു!"
പെട്ടെന്ന്, അവർ അതിൻ്റെ കഥ കഴിച്ചു.
ഗുണപാഠം - സത്കർമ്മങ്ങൾ എല്ലാവരും ഒരുപോലെ കണ്ടെന്നു വരില്ല.
Malayalam eBooks -602-Aesop-23-PDF -https://drive.google.com/file/d/1hGKYFQuWqXcr7OzRAJn5sRklqVdBTRdY/view?usp=drivesdk
Comments