(606) കാറ്റും സൂര്യനും
ആ ദേശത്ത്, നല്ല സൂര്യപ്രകാശം കിട്ടിയിരുന്ന പ്രദേശമാകയാൽ, പലതരത്തിലുള്ള കൃഷികൾ മെച്ചപ്പെട്ട രീതിയിൽ എല്ലായിടത്തും കാണാമായിരുന്നു. എന്നാൽ, വല്ലപ്പോഴും ശക്തിയുള്ള കാറ്റും വീശുമായിരുന്നു.
ഒരിക്കൽ, സൂര്യനും കാറ്റും തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തങ്ങളിൽ ആരാണു ശക്തൻ എന്ന് ഒരു തർക്കമുണ്ടായി.
ഇതിനൊരു പ്രശ്ന പരിഹാരമായി സൂര്യൻ ഒരു കാര്യം നിർദ്ദേശിച്ചു - " ആ വഴിയിലൂടെ നടന്നുപോകുന്ന മനുഷ്യൻ്റെ മേൽക്കുപ്പായം അഴിക്കാൻ ശക്തി കാട്ടുന്നത് നീയോ ഞാനോ എന്നറിയണം''
ആദ്യം, കാറ്റിൻ്റെ ഊഴമായിരുന്നു. അന്നേരം സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു. കാറ്റ് ഉഗ്രമായി വീശി. എങ്കിലും, ആ മനുഷ്യൻ്റെ മേലുടുപ്പ് പറന്നു പോകാതെ അയാൾ ഇറുക്കിപ്പിടിച്ചു. കുറെ നേരം കാറ്റ് പയറ്റിയെങ്കിലും തോറ്റു പിന്മാറി.
പിന്നെ, സൂര്യൻ്റെ ഊഴമായിരുന്നു. അത് മേഘങ്ങളുടെ മറനീക്കി അതിശക്തമായ ചൂട് ആ മനുഷ്യൻ പോകുന്ന വഴിയിൽ തെളിച്ചു. ചൂട് കൂടിയപ്പോൾ അയാൾ കുപ്പായം ഊരി ദൂരെയെറിഞ്ഞു.
ഗുണപാഠം - സ്വന്തം ശക്തിയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ആരെയും വെല്ലുവിളിക്കാൻ പോകരുത്!
മലയാളം ഈസോപ് കഥാപരമ്പര eBooks-606-Aesop-27 PDF file-https://drive.google.com/file/d/1OXMA92XumtCZo7mwWVTIAzB8JxjfQfTC/view?usp=sharing
Comments