(617) വൃദ്ധൻ്റെ ആവശ്യം

ഒരിടത്ത്, വിറകുകെട്ടുകൾ ചുമക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ കാട്ടിൽ നിന്നും ശേഖരിച്ച് അതെല്ലാം അടുക്കിയ ശേഷം കയറുകൊണ്ടു കെട്ടി വലിയ തലച്ചുമടായി ദിവസവും ചന്തയിൽ പോയി വിറ്റുകൊണ്ടിരുന്നു.

ഒരു ദിവസം, വിറകുമായി കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുപോരുമ്പോൾ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. തളർന്നപ്പോൾ വിറകു കെട്ടു താഴെ വീണു.

അയാൾ കുറെ നേരം മരച്ചുവട്ടിൽ ഇരുന്നിട്ട് എണീറ്റ് വിറക് ചുമലിൽ വയ്ക്കാൻ പോലും കഴിഞ്ഞില്ല.

അയാൾ നിലവിളിച്ചു - " ഹേ! മരണമേ! നീ വന്ന് എന്നെ സഹായിച്ചെങ്കിൽ!"

ഉടൻ, കറുത്ത രൂപത്തിൽ മരണം അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു! അയാൾ ഞെട്ടിപ്പോയി!

"ഹും! ഞാൻ മരണമാണ്. നീ എന്നെ ആവശ്യപ്പെട്ടത് എന്തിനാണ്?"

പെട്ടെന്ന്, മരണം അയാളെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണെന്നുള്ള അപകടം അയാൾ മണത്തു.

പെട്ടെന്ന്, വിറകുകാരൻ പറഞ്ഞു - " ഞാൻ നിന്നെ വിളിച്ചത് ഈ വിറകുകെട്ട് എൻ്റെ തലയിൽ ഒന്നു വച്ചുതരാനായിരുന്നു"

പെട്ടെന്നുള്ള വിറകുകാരൻ്റെ യുക്തി കേട്ട് മരണം പൊട്ടിച്ചിരിച്ചു കൊണ്ട് വിറകുകെട്ട് അവൻ്റെ തലയിൽ വച്ചു കൊടുത്തു. അയാൾ ക്ഷീണം വകവയ്ക്കാതെ പേടിയോടെ ധൃതിയിൽ നടന്നു നീങ്ങി.

ഗുണപാഠം - എന്താണ് ആവശ്യമെന്നും ആവശ്യപ്പെടുന്നതെന്നും നല്ല ബോധ്യമുണ്ടായിരിക്കണം.

Malayalam eBooks -617-Aesop-38 PDF file -https://drive.google.com/file/d/1Ske7NgxlykyjHt_SOiBf4xKQofv3HNwv/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍