(637) ബാലനും തേളും
ആ ബാലൻ ജീവിച്ചു വന്നിരുന്നത് ഒരു കാട്ടുപ്രദേശത്തായിരുന്നു. വെട്ടുക്കിളികളെ (Locust) പിടിച്ചു വറുത്തു തിന്നുന്നത് അവിടെയുള്ളവരുടെ പ്രധാന ആഹാരമായിരുന്നു.
പതിവുപോലെ ബാലൻ വെട്ടുക്കിളികളെ പിടിച്ചു കൂടയിൽ ഇടുകയായിരുന്നു. അവറ്റകൾ ധാരാളം ഉണ്ടായിരുന്നതിനാൽ അവൻ വളരെ വേഗത്തിൽ അതിനെയെല്ലാം പിടിച്ചു കൊണ്ടിരുന്നു.
അതിനിടയിൽ, അവൻ വെട്ടുക്കിളിയെന്നു കരുതി കൈ നീട്ടിയതും - പെട്ടെന്ന് കൈ വലിച്ചു!
അതൊരു തേളായിരുന്നു! തേൾ വിഷം നിറച്ച കൊമ്പു നീട്ടി അവനു താക്കീതു നൽകി - "എന്നെ തൊട്ടാൽ നിന്നെ കുത്താതെ പോകാൻ എനിക്കു പറ്റില്ല. അങ്ങനെ വന്നാൽ, നിനക്ക് എന്നെയും നീ പിടിച്ച വെട്ടുക്കിളികളേയും നഷ്ടപ്പെടുമായിരുന്നു!"
ഗുണപാഠം - വേണ്ടത്ര ആലോചനയില്ലാതെ വേഗത്തിൽ തീരുമാനമെടുക്കുന്നത് നന്നല്ല.
Malayalam eBooks - 637-Aesop-58 written by Binoy Thomas, PDF file -https://drive.google.com/file/d/1JRzzB5OvEnFJL_KyUzJYvdpR5RqZu1ry/view?usp=drivesdk
Comments