(646) പാമ്പിനു പറ്റിയ അമളി
ഒരു മഴക്കാലത്ത്, പാമ്പിൻ്റെ മാളത്തിൽ വെള്ളം കയറി. അതു കൊണ്ട്, വാസസ്ഥലം തേടി ഇഴഞ്ഞ് ഒരു മരപ്പണിശാലയിൽ എത്തി. ഒരു മൂലയിലെ തടിക്കിടയിൽ ഒളിച്ചിരിക്കാമെന്നു വിചാരിച്ച് നീങ്ങിയപ്പോൾ അവിടെ വച്ചിരുന്ന ആശാരിയുടെ ഉളിയുടെ മൂർച്ചയേറിയ അറ്റത്ത് അതിൻ്റെ വാലു തട്ടി മുറിഞ്ഞു.
പാമ്പുകൾ, സാധാരണയായി ദേഷ്യം വരുമ്പോൾ ചെയ്യുന്ന പോലെ ആ നിമിഷംതന്നെ ഉളിയുടെ അറ്റത്ത് ആഞ്ഞു കൊത്തി. മുഖത്ത്, ചോര പടർന്നപ്പോൾ പാമ്പ് വിചാരിച്ചത് - ശത്രുവിൻ്റെ ചോരയാണെന്ന്!
പിന്നെയും ദേഷ്യത്തിൽ ആഞ്ഞു കൊത്തിയപ്പോൾ വിഷപ്പല്ല് അടർന്നു പോയി. ശത്രു ഭയങ്കരനാണെന്നു പേടിച്ച് മഴയത്ത് ഇറങ്ങി പാമ്പ് ദൂരേയ്ക്ക് വേഗം ഇഴഞ്ഞു പോയി.
ഗുണപാഠം - കോപിക്കുമ്പോൾ സ്വയമായും മറ്റുള്ളവർക്കും മുറിവേല്പിക്കപ്പെടുന്നു.
Written by Binoy Thomas, Malayalam eBooks -646-Aesop fables-67 PDF file -https://drive.google.com/file/d/13G3bt046S717th8s8bIymdGd_PyQ00mT/view?usp=drivesdk
Comments