(670) കുറുക്കൻ്റെ സൗന്ദര്യ ദർശനം

 പുളളിപ്പുലിയും ജിറാഫും കൂട്ടുകാരായിരുന്നു. ഒരിക്കൽ അവരുടെ സംസാരത്തിനിടയിൽ, തങ്ങളിൽ ആർക്കാണു കൂടുതൽ സൗന്ദര്യമെന്നത് തർക്ക വിഷയമായി.

പുള്ളിപ്പുലി പറഞ്ഞു - "ഞങ്ങളുടെ തോൽ പല വീടുകളിലും ഭിത്തിയിൽ വച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഭംഗിയാണ് പുലികൾക്ക്"

ജിറാഫും ഒട്ടും വിട്ടുകൊടുത്തില്ല - "നീ എൻ്റെ തൊലിപ്പുറത്തെ ചിത്രപ്പണികൾ നോക്കൂ. വനദേവതയുടെ അനുഗ്രഹമാണിത്"

അങ്ങനെ, തർക്കം മുറുകിയപ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു. അവർ ബുദ്ധിമാനായ കുറുക്കൻ്റെ അഭിപ്രായം തേടി.

പക്ഷേ, കുറുക്കൻ ഈ രണ്ടു പേരുടെയും വെറുപ്പ് സമ്പാദിക്കാൻ ശ്രമിച്ചില്ല. അവൻ്റെ കൗശലം നിറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു - "നിങ്ങൾ രണ്ടു പേരും ഒരുപോലെ ശരീരസൗന്ദര്യമുള്ള കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചയാണ്. പക്ഷേ, മനസ്സിൻ്റെ സൗന്ദര്യം കൂടി നോക്കുകയാണെങ്കിൽ പുള്ളിമാനാണ് ഏറ്റവും സൗന്ദര്യം!"

അന്നേരം, പുള്ളിപ്പുലി പിറുപിറുത്തു - "ഹാവൂ! രക്ഷപെട്ടു. എന്തായാലും ജിറാഫിനല്ലല്ലോ''

അതേസമയം, ജിറാഫിനും അതുപോലൊന്ന് തോന്നി- "പുളളിപ്പുലിയുടെ അഹങ്കാരം തീർന്നു. അങ്ങകലെയുള്ള പുള്ളിമാന് സൗന്ദര്യമുണ്ടെങ്കിൽ എനിക്കെന്തു ചേതം?"

ഗുണപാഠം - സ്വയം വലുതാണെന്നുള്ള ചിന്ത അനാവശ്യമായ കിടമൽസരവും അസൂയയും വരുത്തും.

Written by Binoy Thomas, Malayalam eBooks - 670- Aesop - 86 PDF -https://drive.google.com/file/d/1B3zA51B1Xri4HKq1cyyYNxUWAvasNJ7j/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍