(685) ദൂരദർശിനിയിലെ കരട്

 പണ്ടു പണ്ട്, സിൽബാരിപുരം പട്ടണത്തിൽ ഒരു യുവശാസ്ത്രഞ്ജൻ ഉണ്ടായിരുന്നു. അയാൾക്ക് ജ്യോതിശാസ്ത്രമായിരുന്നു ഇഷ്ട വിഷയം. എല്ലാ ദിവസവും രാത്രി മാനത്ത് ദൂരദർശിനിയിലൂടെ വിദൂരതയിലേക്ക് നിരീക്ഷിക്കുന്നത് പതിവാണ്.

ഒരു ദിവസം, അയാൾ ചന്ദ്രനിലേക്കു നോക്കിയപ്പോൾ പതിവില്ലാതെ കറുത്ത രൂപം ചന്ദ്രനിൽ കണ്ടു. യാതൊരു മാറ്റവുമില്ലാതെ അത് നിലകൊള്ളുന്നത് നോക്കി അയാൾ അത്ഭുതപ്പെട്ടു.

ഉടൻ, അയാളുടെ അയൽവാസികളെയും കൂട്ടുകാരെയും വിവരമറിയിച്ചു. ആളുകൾ വരിവരിയായി നിന്ന് ഈ ദൃശ്യം ആസ്വദിച്ചു. ആളുകൾ ഇത് ദൈവത്തിൻ്റെ അടയാളമാണെന്നും ലോകം അവസാനിക്കാൻ പോകുന്നുവെന്നുമുള്ള നിഗമനത്തിലെത്തി.

മറ്റു ചിലർ ഇത് ചന്ദ്രനിലെ പിശാചാണെന്നും പറഞ്ഞു. അങ്ങനെ, പലതരം ചിന്താഗതികളും വാർത്തകളും അയൽദേശമായ കോസലപുരത്തും എത്തിച്ചേർന്നു. അവിടെയുള്ള മുതിർന്ന ശാസ്ത്രഞ്ജൻ ഇതറിഞ്ഞ് ഇവിടെയെത്തി. ദൂരദർശിനിയിലൂടെ അദ്ദേഹം നോക്കിയപ്പോൾ അദ്ദേഹത്തിനു കാര്യം പിടികിട്ടി. ഒരു തുണികൊണ്ട് ദൂരദർശിനിയുടെ മുൻവശത്തെ ലെൻസിൽ ഉണ്ടായിരുന്ന ചെറിയ കരട് തുടച്ചു കളഞ്ഞപ്പോൾ ചന്ദ്രനിലെ ഭൂതം അപ്രത്യക്ഷമായി!

ചിന്തിക്കുക - ഒരു കാര്യത്തോടുള്ള ക്രിയാത്മകമായ സമീപനം ഏറെ പ്രയോജനകരമാകും. അല്ലാതെ, മനസ്സിലും കണ്ണിലും കരട് കിടക്കുമ്പോൾ നല്ല ദർശനം ആർക്കും കിട്ടില്ല.

Written by Binoy Thomas, Malayalam eBooks - 685- Thinmakal - 36, PDF -https://drive.google.com/file/d/1nLPEVT6twohfsLeYLkZS2D7DYyVEmQrz/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍