(702) നാനാർത്ഥം

 നാനാർത്ഥം എന്നാൽ എന്താണ്?

ഒരേ വാക്കിന് പലതരം അർത്ഥങ്ങൾ വന്നാൽ നാനാർത്ഥം എന്നു വിളിക്കാവുന്നതാണ്.

അക്ഷരം - ലിപി, ആകാശം, മോക്ഷം.
അക്ഷയ - സന്യാസി, ക്ഷയമില്ലാത്തത്
അക്രമം - അനീതി, ക്രമരഹിതം
അകാലം - അസമയം, വെളുത്തത്
അകം - ഉൾവശം, മനസ്സ്, സ്ഥലം
അംശു- അല്പം, കിരണം, ശോഭ

അംശുമാൻ - സൂര്യൻ, ഭംഗിയുള്ളവൻ, ചന്ദ്രൻ
അംശുമതി - യമുനാ നദി, പ്രകാശമുള്ളവൾ
അക്ഷി- താന്നിമരം, കണ്ണ്
അഖിലം - വൃക്ഷം, പാമ്പ്, പർവതം
അഗം - പർവതം, ഏഴ്, വൃക്ഷം
അംഗം - ശരീരം, പാമ്പ്, ഭാഗം
അംഗജം - രോമം, രക്തം, വ്യാധി
അംഗതി - ബ്രാഹ്മണൻ, ബ്രഹ്മാവ്
അംഗുലം - കൈവിരൽ, ഒന്നേകാൽ ഇഞ്ച്, അരയാൽ
അംഗുഷം - അസ്ത്രം, കീരി

അഗിരം - സ്വർണം, അഗ്നി
അഗ്നിമുഖൻ - ബ്രാഹ്മണൻ, ദേവൻ
അഗ്രം - അറ്റം, കൊടുമുടി
അഗ്രജൻ - ബ്രാഹ്മണൻ, ജ്യേഷ്ഠൻ
അഗ്രിമൻ - ഒന്നാമൻ, ശ്രേഷ്ഠൻ
അഘം - പാപം, ദുഃഖം, കുറ്റം
അങ്കം - മടിത്തട്ട്, യുദ്ധം, പിഴ
അങ്കണം - മുറ്റം, ചേറ്
അങ്കനം - ചിഹ്നനം, അടയാളപ്പെടുത്തൽ
അങ്കി - തുണി, അഗ്നി

അങ്കുരം - മുള, വെള്ളം, പ്രാരംഭം
അങ്കുശം - തോട്ടി, ചിഹ്നം
അങ്ങാടി - ചന്ത, മരുന്ന്
അച്ഛൻ - പിതാവ്, ശുക്രൻ, യജമാനൻ.
അജം - ആട്, ധാന്യം
അജൻ - ഇന്ദ്രൻ, വിഷ്ണു, നായകൻ
അജരം - കുതിര, സ്വർണം
അഞ്ചൽ - തപാൽ, ഭയം, മടി
അഞ്ജനം - മഷി, ചെളി, അഗ്നി
അഞ്ജലി - കൂപ്പുകൈ, ബഹുമതി
അടക്കം - ക്ഷമ, ഒതുക്കം, ശവസംസ്കാരം
അടപ്പ് - മൂടി, സ്തംഭനം

അടർ - കഷണം, യുദ്ധം
അടയാളം - മുദ്ര, സംഖ്യ
അടയ്ക്ക - വൃക്ഷണം, പാക്ക്
അടവ് - പണം അടയ്ക്കൽ, മുറ, രഹസ്യം
അടവി - കാട്, അടവ്
അടിക്കല്ല് - മൂലകാരണം, ആധാരശില
അണു - അംശം, കണം
അണ്ടം - ബ്രഹ്മാണ്ഡം, മുട്ട
അണ്ടർ - ദേവന്മാർ, ശത്രുക്കൾ, ഇടയന്മാർ
അണ്ഡം - മുട്ട, ഗോളം, സ്ത്രീ ബീജം
അണ്ഡജം - പക്ഷി, മൽസ്യം, സർപ്പം

അതിക്രമം - അനീതി, ആക്രമണം
അതിഥി - കന്മദം, വിരുന്നുകാരൻ
അതിര് - അവസാനം, അതിർത്തി
അതിരേകം - വ്യത്യാസം, ആധിക്യം
അതീതം - അധികമായത്, കടന്നുപോയത്, ഭൂതകാലം
അത്ത - ഗുരുപത്നി, അമ്മ, മൂത്ത സഹോദരി
അത്യാഹിതം - ആപത്ത്, ഭയം
അദ്രി - പാറ, പർവതം, വൃക്ഷം, മേഘം, ഇടിവാൾ
അധരം - പ്രസംഗം, കീഴ്ചുണ്ട്
അധികാരി - അവകാശി, ഉദ്യോഗസ്ഥൻ
അധിവാസം - പാർപ്പിടം, താമസിക്കുക, അണിയൽ
അധിഷ്ഠാനം - ആശ്രയം, ഇരിപ്പിടം, നഗരം

അദ്ധ്യാത്മം - പരമാത്മാവ്, തന്നേപ്പറ്റിയുള്ളത്, സൂക്ഷ്മ ശരീരം
അധ്യായം - വകുപ്പ്, പഠനം, അങ്കം
അധ്വാനം - കഠിനശ്രമം, ശബ്ദമില്ലായ്മ
അധീര - മിന്നൽ, ധൈര്യമില്ലാത്ത, ഉറപ്പില്ലാത്ത
അനന്തം - പാമ്പ്, ആകാശം, അന്തമില്ലാത്ത
അനന്തൻ - ശിവൻ, വിഷ്ണു, ബലരാമൻ, ആദിശേഷൻ
അനലം - സ്വർണം, തീ, ചേര്
അനലൻ - അഗ്നി, പിത്തം, ജീവാത്മാവ്
അനവദ്യ - കുറ്റമില്ലാത്തത്, കന്യക
അനശനം - ഉപവാസം, പട്ടിണി
അനാകാലം - ക്ഷാമം, അനവസരം

അനാദരം - നിന്ദ, ധിക്കാരം
അനാദി - ആദിയില്ലാത്ത, നാദമില്ലാത്ത
അനിരുദ്ധൻ - ഈശ്വരൻ, കൃഷ്ണപുത്രൻ
അന്നം - ഭൂമി, ചോറ്, ജലം
അനിഷ്ടം - കുറ്റം, അപ്രിയം, ആപത്ത്
അനീതി - ആപത്തു മാറിയ അവസ്ഥ, അന്യായം
അനു - അരികെ, പോലെ, കൂടെ
അനുഗ്രഹം - ഇഷ്ടം, വരം, ദയ, സഹായം
അനുതാപം - ചൂട്, പശ്ചാത്താപം
അനുപ്രവേശം - കയ്യേറ്റം, അനുകരണം
അനുബന്ധം - തുടർച്ച, കൂട്ടിച്ചേർക്കുക
അനുഭവം - ശമ്പളം, പ്രതിഫലം, അറിവ്

അനുഭാവം - അനുകൂല മനസ്സ്, പ്രഭാവം
അനുഭൂതി - തോന്നൽ, അനുഭവം
അനുയോജ്യൻ - ഭൃത്യൻ, അനുരൂപൻ
അനുരക്ത - ചുവന്ന, അനുരാഗമുള്ള, ആസക്തിയുള്ള
അനുരോദനം - പ്രേരണം, അനുസരണം
അനുവചനം - പ്രസംഗം, അദ്ധ്യായം
അനുവാകം - വായന, ആവർത്തനം
അനുശയനം - വെറുപ്പ്, പശ്ചാത്താപം, ദീർഘമായ വൈരാഗ്യം
അന്തം - അവസാനം, മരണം, നാശം
അന്തകൻ - കാലൻ, നശിപ്പിക്കുന്നവൻ

അന്തരം - വ്യത്യാസം, അവധി, അവസരം, ആത്മാവ്
അന്തരംഗം - ഹൃദയം, മനസ്സ്, രഹസ്യം
അന്തരായം  - നടവരവ്, മുടക്കം
അന്തപ്പുരം - ഭാര്യ, രാജസ്ത്രീ, സ്ത്രീകളുടെ വാസസ്ഥലം
അന്ത്യം - അവസാനം, മരണം, സംഖ്യയുടെ അളവ്
അന്ധകാരം - ഇരുട്ട്, അജ്ഞാനം, അർത്ഥമില്ലായ്മ
അന്ധൻ - കുരുടൻ, ഭിക്ഷു, അജ്ഞൻ
അന്നം - ജലം, ചേറ്, ധാന്യം, അരയന്നം
അൻപ് - സ്നേഹം, ചേർച്ച, ദയ

അന്യഥാ - തെറ്റായ, കള്ളമായ, അല്ലെങ്കിൽ
അന്യായം - അനീതി, സങ്കടം
അന്വയം - പരിവാരം, കുലം, സംബന്ധം
അമ്പിളി - ചന്ദ്രൻ, കർപ്പൂരം
അപജയം - അപായം, തോൽവി, വിഷമം
അപഥം - തെറ്റായ വഴി, ദുർമാർഗ്ഗം
അപനയം - ആകറ്റൽ, കുറയ്ക്കുന്നത്
അപഭംഗം - തോൽവി, ഒടിവ്, വ്യതിയാനം

(മലയാളം നാനാർഥം പരമ്പര തുടരും..)

Written by Binoy Thomas, Malayalam eBooks - 702 - നാനാർഥം - 1, PDF -https://drive.google.com/file/d/1azEaJULAKZjt4PsDkFwaCPhgxz2Jk4FG/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍