(705) ബീർബലിന്റെ നന്ദി
അക്ബർ ചക്രവർത്തിയുടെ കൊട്ടാര വിദൂഷകനായി ബീർബൽ തുടരുന്ന സമയം. ഒരു ദിവസം, സുഹൃത്തിനൊപ്പം കുറച്ച് അകലെയുള്ള സ്ഥലത്തു കൂടി പോകുമ്പോൾ തോട് മുറിച്ചു കടക്കണമായിരുന്നു. ദുർബലമായ തടിപ്പാലത്തിന് വീതി ഒട്ടും ഇല്ലെന്നു മാത്രമല്ല, രണ്ടു പേർ ഒന്നിച്ചു കയറിയാൽ ചിലപ്പോൾ ഒടിഞ്ഞു വീണെന്നും വരാം. ആദ്യം, ബീർബൽ പാലത്തിലൂടെ അപ്പുറം കടന്നു. പക്ഷേ, രണ്ടാമൻ കാൽ വഴുതി ആഴമുള്ള തോട്ടിലെ വെള്ളത്തിലേക്കു വീണു! ഉടൻ, ബീർബൽ കൈ നീട്ടി സുഹൃത്ത് നീന്തി വന്നപ്പോൾ തന്നെ അവന്റെ കയ്യിൽ പിടിച്ചു. പെട്ടെന്ന്, അയാൾ ആവേശത്തിൽ വിളിച്ചു കൂവി -"ബീർബൽ, താങ്കൾക്ക് 50 സ്വർണ്ണ നാണയം സമ്മാനമായി തരും" ഉടൻ, ബീർബൽ അത്ഭുതത്തോടെ കൈകൾ കൂപ്പി. അന്നേരം, അയാൾ വീണ്ടും വെള്ളത്തിലേക്കു വീണു! ഒഴുക്കിൽപ്പെട്ട് സുഹൃത്ത് മുന്നോട്ടു നീങ്ങിയ ശേഷം വിഷമിച്ച് കരയിൽ കയറിപ്പറ്റി. ബീർബലിന്റെ അടുത്തു വന്ന് ദേഷ്യപ്പെട്ടു - "നീ എന്തു പണിയാണ് കാണിച്ചത്? വലിച്ചു കയറ്റുന്നതിനു പകരം കൈവിട്ടത്?" ബീർബൽ പറഞ്ഞു - "നീ വാഗ്ദാനം ചെയ്ത സ്വർണനാണയങ്ങൾ മൂലം ഉണ്ടായ ആവേശത്തിൽ കൈകൂപ്പി പോയതാണ്" സുഹൃത്ത് - "എങ്കിൽ, നന്ദിപ്രകടനം ഞാൻ കരയിൽ വന്നിട്...