Posts

Showing posts from June, 2023

(720) കലമാനും കൊമ്പും

  ഒരിക്കൽ, ഒരു കലമാൻ വെള്ളം കുടിക്കാനായി കുളത്തിനരികെ എത്തി. നിശ്ചലമായ വെള്ളത്തിൽ തന്റെ രൂപം കണ്ട് മാൻ അതിശയിച്ചു. കാരണം, തന്റെ കൊമ്പുകൾ എത്ര മനോഹരമാണ്? എന്നാൽ, കാലുകൾ നോക്കിയപ്പോൾ അവനു ദേഷ്യം വന്നു - "എത്ര വിരൂപമായിരിക്കുന്നു ഇത്? വല്ലാതെ ശോഷിച്ച കാലുകൾ" അവൻ വെള്ളം കുടിച്ച് മടങ്ങി പോകവേ, ഒരു സിംഹം പിറകേ പതുങ്ങി വരുന്നത് മാൻ ഞെട്ടലോടെ കണ്ടു! ഉടൻ, ശരം കണക്കെ അതിവേഗം പാഞ്ഞു. തൊട്ടുപിറകെ, സിംഹവും. പക്ഷേ, മാനിന്റെ കാലുകൾക്ക് അപാരമായ വേഗമായിരുന്നതിനാൽ സിംഹം ഏറെ പിറകിലായിരുന്നു. എങ്കിലും സിംഹം പിന്തുടർന്നു. കുറെ ദൂരം ഓടിയപ്പോൾ മാൻ കിതച്ചു. അന്നേരം, അടുത്തു കണ്ട കാട്ടുപള്ളയ്ക്കിടയിലേക്ക് മാൻ കയറിയെങ്കിലും മരത്തിന്റെ ശിഖരങ്ങൾ പോലെ തലയ്ക്കു മുകളിലുണ്ടായിരുന്ന മാൻകൊമ്പ് വള്ളിപ്പടർപ്പിൽ കുരുങ്ങി. കുതറിയോടാനായി ശ്രമിച്ചപ്പോൾ കുരുക്കു മുറുകി. പിന്നെ, സിംഹത്തിന് കാര്യങ്ങൾ വളരെ എളുപ്പമായി. അത്, മാനിന്റെ മേൽ ചാടി വീണു! ഗുണപാഠം - സൗന്ദര്യമുള്ളതെല്ലാം നല്ലതാവണമെന്നില്ല. വിരൂപമായതെല്ലാം ദോഷമാകണമെന്നുമില്ല. Written by Binoy Thomas, Malayalam eBooks -720-Aesop -115, PDF - https://drive.google.com...

(719) കലമാനും കാട്ടാടും

  ഒരു ദിവസം, കലമാൻ ദാഹിച്ചു പരവശനായി അടുത്തുള്ള ഇടുങ്ങിയ നീരുറവയുടെ അടുത്തെത്തി. എന്നാൽ, അതേസമയത്തു തന്നെ ഒരു കാട്ടാടും വെള്ളം കുടിക്കാനെത്തി. ഒരു സമയം, ഏതെങ്കിലും ഒരു മൃഗത്തിനു തല നീട്ടി കുടിക്കാനുള്ള ഇടം മാത്രമേ നീരുറവ വരുന്നിടത്ത് ഉണ്ടായിരുന്നുള്ളൂ. കലമാൻ പറഞ്ഞു - "നീ മാറി നിൽക്ക്. ഞാൻ കുടിച്ചിട്ടു നീ വന്നാൽ മതി" കാട്ടാടും വിട്ടു കൊടുത്തില്ല - "എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്. നീ സാവധാനം രണ്ടാമത് കുടിച്ചോളൂ" തുടർന്ന്, രണ്ടു പേരും ഉന്തും തള്ളും തുടങ്ങി. പിന്നെ രണ്ടാളും കൊമ്പുകോർത്തു. പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടയിൽ ഏതാനും കഴുകന്മാർ അടുത്തുള്ള മരത്തിന്റെ കൊമ്പിൽ ക്ഷമയോടെ കാത്തിരുന്നു. പോരിനിടയിൽ കാട്ടാട് ഈ കാഴ്ച കണ്ട് വിറയലോടെ പറഞ്ഞു - "നീ മുകളിലേക്ക് നോക്കൂ. കഴുകന്മാർ നമ്മളെ തിന്നാനായി നമ്മുടെ മരണം കാത്തിരിക്കുന്നു. ഇവിടെ നേട്ടം കഴുകന്മാർക്കാണ്. നമ്മൾ വെള്ളം കുടിക്കാതെ മരിച്ചു വീഴാം!" ഇടൻ, ഞെട്ടലോടെ ആ യാഥാർഥ്യം മനസ്സിലാക്കി രണ്ടു പേരും മാറി മാറി വെള്ളം കുടിച്ചു. കഴുകന്മാർ നിരാശരായി എങ്ങോട്ടോ പറന്നു പോയി. ഗുണപാഠം - ജീവിതത്തിൽ വിട്ടുവീഴ്ചയില്ലാതെ ജ...

(718) മണി കെട്ടിയ നായ

  ഒരിക്കൽ, ഒരു ഗ്രാമവാസിയുടെ വീട്ടിൽ വളർത്തു നായ ഉണ്ടായിരുന്ന സമയം. ആ നായ വലുതായപ്പോൾ വഴിയിലിറങ്ങി പതുങ്ങിച്ചെന്ന് ആളുകളെ കടിക്കാൻ തുടങ്ങി. എന്നാലോ? ആരെയും ഓടിച്ചിട്ടു കടിക്കുന്ന രീതി ഇല്ലായിരുന്നു താനും. അതായത്, പിറകിലൂടെ വന്ന് കടിക്കുന്നതിൽ നായ രസം കണ്ടെത്തി. നാട്ടുകാരുടെ പരാതികൾ വളരെയധികമായി. ഒടുവിൽ, വീട്ടുകാരൻ ആ പട്ടിയെ ചങ്ങലയിൽ ബന്ധിച്ചു. പക്ഷേ, ആ നായ അവിടെ കിടന്ന് ഉച്ചത്തിൽ കുരയ്ക്കാനും കരയാനും തുടങ്ങിയപ്പോൾ യജമാനനു വലിയ ശല്യമായി. പിന്നെ, അയാൾ ഒരു വലിയ മണി ആ നായയുടെ കഴുത്തിൽ കെട്ടിയിട്ട് അതിനെ അഴിച്ചു വിട്ടു. അതായത്, അകലെ നിന്നും നായ വരുമ്പോൾത്തന്നെ ആളുകൾക്ക് ഓടി മാറാനും അല്ലെങ്കിൽ കയ്യിൽ വടിയോ കല്ലോ കരുതാനുമായിരുന്നു ഇങ്ങനെ മണി കെട്ടിയത്. എന്നാൽ, മണ്ടനായ നായ കരുതിയത് ഈ മണി തനിക്കു കിട്ടിയ ബഹുമതിയായിട്ടാണ്. അവൻ അനേകം ചെറു ജീവികളുടെയും മറ്റുള്ള ചെറു മൃഗങ്ങളുടെ ഇടയിലും അഹങ്കാരത്തോടെ നടന്നു. ഒരിക്കൽ, ഒരു കാട്ടു കോഴിയെ പിടിക്കാനായി അവൻ അവിചാരിതമായി അയൽദേശത്തേക്ക് ഓടിയെത്തി. അന്നേരം, അവിടെ കുറെ തെരുവുനായ്ക്കൾ ഉണ്ടായിരുന്നു. അവരുടെ ഇടയിലേക്ക് തലയെടുപ്പോടെ മണി കിലുക്കി നടന്നടുത്തു. ...

(717) കള്ളനായ മകൻ

  ഒരു ദേശത്ത്, വിദ്യാലയത്തിൽ നിന്നും മടങ്ങിവന്ന മകന്റെ സഞ്ചിയിൽ സഹപാഠിയുടെ പെൻസിൽ കിടക്കുന്നത് അമ്മ കണ്ടു. "ഇതാരുടെയാണു മോനേ?" അമ്മ വഴക്കു പറയുമെന്നു പേടിച്ച് മകൻ പറഞ്ഞു- "അത്...അത്... എന്റെ അടുത്തിരുന്ന കുട്ടിയുടേതാണ്" അപ്പോൾ അമ്മ പറഞ്ഞു- "ഇത് നീ വീട്ടിൽ ഉപയോഗിച്ചാൽ മതി. അങ്ങോട്ടു കൊണ്ടുപോയാൽ നിന്നെ പിടിക്കും" അവന് ആശ്വാസമായി. വിദ്യാലയത്തിൽ നിന്നും ഓരോന്ന് മോഷ്ടിക്കാൻ തുടങ്ങി. ഒടുവിൽ, അധ്യാപകർ പിടികൂടിയപ്പോൾ കള്ളനെന്നു വിളിച്ച് വിദ്യാലയത്തിൽ നിന്നും പുറത്താക്കി. പക്ഷേ, ആ അമ്മയ്ക്ക് യാതൊരു കൂസലുമില്ലായിരിരുന്നു. കാരണം, തന്റെ മകൻ എന്തുമാത്രം സാധനങ്ങളാണ് ഈ വീട്ടിലേക്ക് എത്തിച്ചത് എന്നു സമാധാനിച്ചു. പിന്നീട്, അടുത്ത വീടുകളിൽ നിന്നും ചന്തയിൽ നിന്നും മോഷണം നടത്തി. ഇതിനിടയിൽ വേറെ കള്ളന്മാരുമായി ചേർന്ന് വലിയ മോഷണം തുടങ്ങി. അവന്റെ അമ്മയ്ക്ക് വലിയ സന്തോഷമായി. കാരണം, നല്ല വീടും സുഖ സൗകര്യങ്ങളുമെല്ലാം വന്നു ചേർന്നു. ഒരിക്കൽ, ഈ കള്ളന്മാർ ഒരു മാളിക കൊള്ള ചെയ്തു. കൊട്ടാര ഭടന്മാർ തൊണ്ടിസഹിതം പിടികൂടി. അവർക്ക് ന്യായാധിപൻ വധശിക്ഷ വിധിച്ചു. ഈ മകനോട് അവസാന ആഗ്രഹം ന്യായാധിപൻ ...

(716) മരംവെട്ടുകാരനും ജലദേവതയും

  വനത്തോടു ചേർന്നു കിടക്കുന്ന ഗ്രാമമായിരുന്നു അത്. ആ നാട്ടിലെ മരം വെട്ടുകാരൻ ഒരു ദിവസം പതിവു പോലെ നദിക്കരയിലുള്ള ഒരു മരം വെട്ടാനായി തീരുമാനിച്ചു. അതിനിടയിൽ മഴു വീശിയപ്പോൾ കൈയിൽ നിന്നും വഴുതി ആഴമുള്ള നദിയിലേക്കു വീണു! ആ സാധു മനുഷ്യന് ആകെ ഉണ്ടായിരുന്ന മഴു ആയിരുന്നു അത്. വെറെ വാങ്ങാനുള്ള നാണയവും ഇല്ലായിരുന്നു. ഉടൻ, അയാൾ നദിക്കരയിൽ ഇരുന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. അന്നേരം, ജലദേവത വെള്ളത്തിൽ നിന്നും ഉയർന്നു വന്നു. "നീ എന്തിനാണ് കരയുന്നത്?" അയാൾ തന്റെ കോടാലി നഷ്ടപ്പെട്ട വിവരം പറഞ്ഞു. പെട്ടെന്ന്, ദേവത മുങ്ങി നിവർന്നപ്പോൾ കയ്യിൽ ഒരു വെള്ളിക്കോടാലി ഉണ്ടായിരുന്നു. "ഇതാണോ നിന്റെ കോടാലി?" "അല്ല!" അയാൾ പറഞ്ഞു. വീണ്ടും ദേവത മുങ്ങി നിവർന്നപ്പോൾ ഒരു സ്വർണ്ണക്കോടാലി ആയിരുന്നു കയ്യിലുണ്ടായിരുന്നത്.  ആ കോടാലി ഉയർത്തി ദേവത പിന്നെയും അവനോടു ചോദിച്ചു - "ഇതല്ലേ, നിന്റെ കാണാതായ കോടാലി?" "ഏയ്, ഇതൊന്നുമല്ല, എന്റെ കോടാലി ഇരുമ്പു കോടാലിയാണ്" വീണ്ടും ജലദേവത മുങ്ങിയിട്ടു പൊങ്ങിയത് അയാളുടെ ഇരുമ്പു കോടാലിയുമായിട്ടായിരുന്നു. അയാൾ സന്തോഷത്തോടെ വിളിച്ചു കൂവി - ...

(715) ബുദ്ധനു കിട്ടിയ ഭിക്ഷ

  ഒരിക്കൽ, ശ്രീബുദ്ധനും ശിഷ്യരും കൂടി നടക്കവേ, ഒരാൾ അവരെ പരിഹസിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി. ഉടൻ, ശിഷ്യന്മാർ അവനോടു ദേഷ്യപ്പെട്ടു. എന്നാൽ, ബുദ്ധൻ അവരെ വിലക്കി. "നിങ്ങൾ ശാന്തരാവൂ. ഒരാൾ സ്വർഗ്ഗത്തിനു നേരേ തുപ്പിയാൽ എന്തു സംഭവിക്കും? സ്വർഗ്ഗം മലിനമാകില്ല. പകരം, അത് അവന്റെ മേൽ വീഴുകയാണു ചെയ്യുന്നത് " മറ്റൊരിക്കൽ, ശ്രീബുദ്ധൻ ഭിക്ഷ തേടി ഒരു വീട്ടുമുറ്റത്ത് എത്തി. എന്നാൽ, ആ വീട്ടുകാരൻ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. തുടർന്ന്, ശ്രീബുദ്ധൻ അയാളോടു പറഞ്ഞു - " ഒരു ഗൃഹനാഥൻ ഭിക്ഷുവിന് ഭക്ഷണം നൽകിയിട്ട് അയാൾ അതു വേണ്ടെന്നു പറഞ്ഞാൽ ആ ഭക്ഷണം ആരുടേതാണ്?" വീട്ടുകാരൻ പറഞ്ഞു- "ആ വീട്ടുകാരന്റേതു തന്നെ" ശ്രീബുദ്ധൻ തുടർന്നു - "താങ്കൾ പറഞ്ഞ ദുഷിച്ച വചനങ്ങൾ ഞാൻ സ്വീകരിക്കുന്നില്ല. അപ്പോൾ ആ വാക്കുകൾ താങ്കൾക്കു സ്വന്തം" ചിന്താവിഷയം - കോപം സ്വയം നശിപ്പിക്കും. ദുർവചനങ്ങൾ പറയുന്നവരും സ്വയം മലിനമാകും. Written by Binoy Thomas, Malayalam eBooks-715- Sri Buddha stories - 5 PDF - https://drive.google.com/file/d/10uFT8f-8UmlCrUwCqUIXmnhcoltOzbPa/view?usp=drivesdk

(714) കോടീശ്വരന്റെ അസൂയ

  ഒരു കോടീശ്വരൻ തന്റെ മാളികപ്പുറത്ത് വസിക്കുന്ന കാലം. ഏറെ സമ്പത്തുണ്ടായിരുന്നിട്ടും അയാൾക്ക് മന:സുഖം ഒട്ടും ഇല്ലായിരുന്നു. കാരണം, കച്ചവടത്തിലെ മൽസരങ്ങളും പണമിടപാടുകളും മനസ്സിനു പിരിമുറുക്കം കൂട്ടിയിരുന്നു. അതേസമയം, ആ മാളികയിൽ നിന്നു നോക്കിയാൽ പാതയോരത്ത് ഒരു ചെരിപ്പുകുത്തി കുടിലിനു മുന്നിലിരുന്ന് ചെരിപ്പുകൾ തുന്നുന്നുണ്ട്. അവൻ പണികൾക്കിടയിൽ പാട്ടു പാടുന്നത് പതിവാണ്. കോടീശ്വരൻ ഇതു ശ്രദ്ധിച്ചപ്പോൾ അവനോട് അസൂയ തോന്നി.  പ്രഭുവായ തനിക്കു കിട്ടാത്ത ആനന്ദം അവന് ഒരിക്കലും കിട്ടിക്കൂടാ. കോടീശ്വരൻ ആ കുടിലിലെത്തി അവന് ആയിരം സ്വർണനാണയങ്ങൾ കൊടുത്തു. "നീ ഇനിയും കൂടുതൽ സന്തോഷിക്കാനായി ഈ നാണയങ്ങൾ എടുത്തോളൂ. എനിക്കു മടക്കി നൽകേണ്ട" അന്നു രാത്രി ചെരിപ്പുകുത്തി ആദ്യമായി ഉറങ്ങിയേയില്ല. പണം എവിടെ സൂക്ഷിക്കും? എങ്ങനെ ചെലവഴിക്കണം?കള്ളന്മാർ കൊണ്ടുപോകില്ലേ? ഈ വിധമെല്ലാം ആശങ്കപ്പെട്ട് നിരാശനായി. തുന്നൽ പണിയിലും ശ്രദ്ധിക്കാൻ പറ്റിയില്ല. പിന്നീട്, ഒരിക്കലും അയാൾ പാടിയില്ല. എന്നാൽ കോടീശ്വരന് ഇതു കണ്ട് സന്തോഷവുമായി. ഗുണപാഠം - ലഭിച്ചിരിക്കുന്ന സൗകര്യങ്ങളിലും സാഹചര്യങ്ങളിലും സന്തോഷിക്കാൻ ശീലിക്കണം Written by...

(713) കൊതുകിന്റെ വെല്ലുവിളി

  സിംഹം വയറു നിറയെ ആഹാരം കഴിച്ച ശേഷം ഉറക്കത്തിലേക്കു പ്രവേശിച്ചു. അന്നേരം, എവിടെ നിന്നോ ഒരു കൊതുക് മൂളിക്കൊണ്ട് ചെവിയുടെ സമീപത്തു വന്നിരുന്നു. സിംഹത്തിന്റെ ഉറക്കം പോയ ദേഷ്യത്തിൽ തല കുലുക്കി കൊതുകിനെ നോക്കി അലറി. പക്ഷേ, കൊതുകിന് ഇതൊട്ടും ദഹിച്ചില്ല. "നീ കാട്ടിലെ രാജാവായിരിക്കാം. പക്ഷേ, എനിക്കു മുന്നിൽ നീ ഒന്നുമല്ല" സിംഹം കൊതുകിനു നേരേ കൈ വീശിയെങ്കിലും കൊതുക് കണ്ണിനു താഴെയും മൂക്കിനുള്ളിലും കുത്തി. സിംഹം കൊതുകിനെ കൊല്ലാൻ പരമാവധി ശ്രമിച്ചെങ്കിലും തോൽവി സമ്മതിച്ചു. കൊതുക് പിന്നെ വിജയത്തിന്റെ അഹങ്കാരത്തിൽ അശ്രദ്ധമായി പറന്നപ്പോൾ ചിലന്തിവലയിൽ കുടുങ്ങി. ചിലന്തി വൈകാതെ കൊതുകിനെ വിഴുങ്ങി. ഗുണപാഠം - ശക്തന്മാരെ അപൂർവമായി തോൽപിച്ചാലും എല്ലാവരെയും തോൽപിക്കാമെന്ന് വിചാരിക്കരുത്. Written by Binoy Thomas, Malayalam eBooks-713- Aesop - 109 PDF - https://drive.google.com/file/d/1goE1sE9xVldQ2LdOQLYIwFfbPcmNWhk6/view?usp=drivesdk

(712) മണ്ണിലെ നിധി

  ഒരു കൃഷിക്കാരന് കൃഷി ചെയ്യാനുള്ള സ്ഥലമുണ്ടായിട്ടും വേണ്ടത്ര പ്രയോജനപ്പെടുത്താനായില്ല. കാരണം, അയാളുടെ രണ്ട് ആൺമക്കളും മടിയന്മാർ ആയിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ കൃഷിക്കാരന് വാർധക്യത്തിന്റെ ക്ഷീണം തോന്നിത്തുടങ്ങി. ഈ മക്കളെ എങ്ങനെ നന്നാക്കാമെന്നായി അയാളുടെ ചിന്ത. അവരെ വിളിച്ചിട്ടു പറഞ്ഞു - "ഞാൻ ഒരു നിധി രണ്ടു തെങ്ങുകൾക്കിടയിലെ മണ്ണിൽ ഒളിച്ചു വച്ചിട്ടുണ്ട് " ഇതു പറഞ്ഞ ശേഷം അയാൾ മരിച്ചു. ഉടൻ തന്നെ, തൂമ്പയുമായി തെങ്ങിനിടയിൽ രണ്ടു പേരും കിളയ്ക്കാൻ തുടങ്ങി. പക്ഷേ, അവർ പറമ്പു മുഴുവനും കിളച്ചിട്ടും യാതൊന്നും കിട്ടിയില്ല. അതു കഴിഞ്ഞ് മഴക്കാലം തുടങ്ങിയപ്പോൾ ഇളകിയ മണ്ണിലേക്ക് വെള്ളം നന്നായി ഇറങ്ങി. അടുത്ത വിളവെടുപ്പിൽ വലിയ ഉൽപാദനമാണു കിട്ടിയത്. അതു വിറ്റ് ധാരാളം പണം കിട്ടിയപ്പോൾ മക്കൾ പറഞ്ഞു - "ഇതായിരുന്നു അച്ഛൻ പറഞ്ഞ നിധി!" പിന്നീടുള്ള കാലത്ത്, അവർ മടി കൂടാതെ മണ്ണിൽ അധ്വാനിച്ചു പുരോഗതി നേടി. Written by Binoy Thomas, Malayalam eBooks-712 -Aesop stories -108, PDF - https://drive.google.com/file/d/1a3hDPLo36bxgdtDgwhynmHs9J5hyBQ7Q/view?usp=drivesdk

(711) മുളമ്പുല്ലിന്റെ വിജയം

  ഒരു നദിക്കരയിൽ, വലിയ ഓക്കുമരം പടർന്നു പന്തലിച്ച് നിന്നിരുന്നു. അതിനു താഴെയായി ഒരു മുളമ്പുല്ല് നിൽപ്പുണ്ടായിരുന്നു. അവിടെ കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം വന്നു പോയി. അപ്പോഴെല്ലാം ശക്തനായ ഓക്കുമരം തലയുയർത്തി നിന്നു. അതേസമയം, മുളമ്പുല്ല് ആരോടും മൽസരിക്കാതെ വളഞ്ഞും തിരിഞ്ഞും കുനിഞ്ഞും കഴിഞ്ഞു കൂടി. ഒരു ദിനം - അപ്രതീക്ഷിതമായി കൊടുങ്കാറ്റ് ആഞ്ഞു വീശി. ഓക്കുമരം അതിനെ എതിർത്തു നോക്കിയെങ്കിലും അനേകം ശിഖരങ്ങളും ഇലകളുമെല്ലാം ഉണ്ടായിരുന്നതിനാൽ കാറ്റുപിടിച്ച് പിഴുത് നദിയിലേക്കിട്ടു! അപ്പോഴും മുളമ്പുല്ല് യാതൊരു കുഴപ്പവുമില്ലാതെ താഴെ നിൽപ്പുണ്ടായിരുന്നു. അന്നേരം മരം പുല്ലിനോടു ചോദിച്ചു - "നീ എങ്ങനെയാണ് ഈ കൊടുങ്കാറ്റിനെ തോൽപ്പിച്ചത്?" മുളമ്പുല്ല് പറഞ്ഞു - "ഞാൻ ആരെയും തോൽപ്പിച്ചില്ല. സ്വയം കുനിഞ്ഞ് തോറ്റുകൊടുക്കുകയാണു ചെയ്തത്. കാറ്റ് അതിന്റെ വഴിയേ പോയി" ഗുണപാഠം - അതിശക്തന്മാരുമായി മല്ലിടാൻ പോകാതെ ഒഴിഞ്ഞു മാറി പോകുക. Written by Binoy Thomas, Malayalam eBooks - 711-Aesop series - 107 PDF - https://drive.google.com/file/d/15B3eCc8ETb5lfymmmsKa1i3VbKv-03GL/view?usp=drivesdk

(710) മക്കൾ മാഹാത്മ്യം

  പണ്ടുപണ്ട്, ഒരു കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒന്നിച്ചു കൂടി. ഇതിനിടയിൽ ഒരു തർക്കം ഉണ്ടായി -ഏറ്റവും കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് ആർക്കാണ്? മുയലും പന്നിയും കാക്കയും കുറുക്കനും തവളയുമെല്ലാം വീമ്പിളക്കി. കുറെ കഴിഞ്ഞപ്പോൾ പൊതുവായ ഒരു നിർദ്ദേശം അവിടെ ഉണ്ടായി. അങ്ങനെ, വനദേവതയോട് ചോദിക്കാമെന്ന് ധാരണയായി. വനദേവത പറഞ്ഞു - "നിങ്ങൾ ഒരു വർഷം കഴിഞ്ഞ് ഈ ഒരു വർഷത്തെ കാലയളവിനുള്ളിൽ ഉണ്ടായ കുട്ടികളുമായി എന്നെ കാണാൻ വരണം" ഒരു വർഷം കഴിയുന്ന ദിനത്തിൽ എല്ലാവരും വീണ്ടും വനദേവതയുടെ മുന്നിൽ ഹാജരായി. ദേവത ഓരോ തരം മൃഗങ്ങളുടെയും കുഞ്ഞുങ്ങളെ നോക്കി. എന്നിട്ട്, സിംഹിയുടെ കുഞ്ഞിനെ ഉയർത്തിയിട്ട് പറഞ്ഞു - "സിംഹത്തിന്റെ കുഞ്ഞ് ഒന്നേ ഉണ്ടായുള്ളൂ. പക്ഷേ, അത് മറ്റു മൃഗങ്ങളുടെ ആയിരം കുട്ടികളേക്കാളും മഹത്തരമാണ്. കാരണം, ഇവനൊരു കൊച്ചു സിംഹമാണ്!" ആശയം - ഒരുവൻ, ശക്തനായി ജീവിക്കുന്നത് ദുർബലമായി ജീവിക്കുന്ന ആയിരം പേരേക്കാളും മഹത്തരമാണ്. Written by Binoy Thomas, Malayalam eBooks-710- Aesop Series - 106 - PDF - https://drive.google.com/file/d/1eUzyXuzAE-9LeElXmfb8qgxGbhHqIdRg/view?usp=drivesdk

(709) മൂന്ന് വരങ്ങൾ

  കാട്ടുപ്രദേശത്ത് ജീവിച്ചു വരികയായിരുന്നു പരമുവും ഭാര്യയും. മരം വെട്ടുകാരനായ അയാൾ പതിവു പോലെ ഒരു മരത്തിനു ചുവട്ടിലെത്തി. അതൊരു ഇലഞ്ഞിമരമായിരുന്നു. മഴു അതിന്റെ വേരിലേക്കു വീശിയപ്പോൾ ഒരു അശരീരി ഉയർന്നു. വനദേവതയായിരുന്നു അത്. "അരുത്. ഞാൻ അനേകം വർഷങ്ങളായി കുടിയിരിക്കുന്ന മരമാണിത്. ഇതു വെട്ടരുത് " പക്ഷേ, അയാൾ ദേഷ്യപ്പെട്ടു - "ഞാൻ എനിക്ക് ഇഷ്ടമുള്ള മരം വെട്ടും" അന്നേരം വനദേവത ഒരു ഒത്തുതീർപ്പിനായി ശ്രമിച്ചു - "ഇതിനു പകരമായി മൂന്നു വരങ്ങൾ നിനക്കും ഭാര്യയ്ക്കും കൂടി ലഭിക്കും. വീട്ടിൽ പോയി ആലോചിച്ചു തീരുമാനിക്കൂ" പരമുവിന് സന്തോഷമായി. വീട്ടിലേക്കു ചെന്നയുടൻ ഭാര്യയോടു കാര്യങ്ങൾ പറഞ്ഞു. പക്ഷേ, അയാൾക്കു നല്ല വിശപ്പുണ്ടായിരുന്നതിനാൽ അവളോടു കഴിക്കാനായി ചോദിച്ചു. എന്നാൽ, വരത്തിന്റെ കാര്യം ഏതു ചോദിക്കും എന്നായി അവളുടെ സംസാരം. ഉടൻ, അയാൾക്ക് കോപം ഇരച്ചു വന്നു - " പുരപ്പുറത്തുന്ന് കഞ്ഞിക്കലത്തിലേക്ക് പാൽപ്പായസം ഒഴുകട്ടെ എന്നായിരിക്കും നിന്റെ വരം" പെട്ടെന്ന്, കഞ്ഞിക്കലത്തിലേക്ക് പാൽപായസം മുകളിൽ നിന്നും വീഴാൻ തുടങ്ങി! അന്നേരം, അവൾ ശപിച്ചു - "നിങ്ങൾ ഒരു വരം വെറുതെ...

(708) മനുഷ്യനും വനദേവതയും

  ഒരിക്കൽ, ഒരു മനുഷ്യനും വനദേവതയുമായി സൗഹൃദത്തിലായി. അങ്ങനെയിരിക്കെ, തന്റെ വീട്ടിലേക്ക് അതിഥിയായി ആ മനുഷ്യൻ ദേവതയെ ക്ഷണിച്ചു. ദേവതയ്ക്കു നൽകാനായി തിടുക്കത്തിൽ ആഹാരം പാകം ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് വനദേവത അവന്റെ കുടിലിലേക്കു പ്രവേശിച്ചു. അന്നേരം, തണുപ്പു മാറ്റാനായി കൈകൾ കൂട്ടിത്തിരുമ്മി വിരലിലേക്കു അയാൾ ഊതുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച് ദേവത ചോദിച്ചു - "നീ എന്തിനാണ് വിരലിലേക്ക് ഊതുന്നത്?" "ഇതു തണുപ്പ് മാറ്റാനാണ്" കുറെ സമയം കഴിഞ്ഞപ്പോൾ, സൂപ്പ് പോലത്തെ ആഹാരം രണ്ടു പാത്രത്തിലായി വിളമ്പി. ഒരെണ്ണം ദേവതയുടെ മുന്നിലേക്കു വച്ചെങ്കിലും ചൂടു കാരണം അതു കഴിച്ചില്ല. എന്നാൽ, ആ മനുഷ്യൻ പാത്രത്തിലേക്ക് ശക്തിയായി ഊതാൻ തുടങ്ങി. അപ്പോൾ, വീണ്ടും വനദേവത ചോദിച്ചു - "ഇപ്പോഴും എന്തിനാണ് ഊതുന്നത്?" മനുഷ്യൻ - "ഇതു തണുപ്പിക്കാനാണ് " ഉടൻ, ദേവത ഭയന്നു പിന്നോട്ടു മാറി. ഒരേ വായിൽ നിന്നും തണുപ്പും ചൂടും ഊതാൻ പറ്റുന്ന ഈ മനുഷ്യൻ തന്നേക്കാൾ ഭയങ്കര ശക്തിയുള്ളവനാണ്! ഇവനുമായി ചങ്ങാത്തം ആപത്താണ്! വനദേവത അവിടെ നിന്നും അപ്രത്യക്ഷയായി. ഗുണപാഠം - മനുഷ്യൻ അനേകം കാര്യങ്ങൾ ഒരുമിച്ച് പ്...

(707) ബീർബലും പണ്ഡിതനും

  ഒരിക്കൽ, അന്യദേശത്തു നിന്നും ഒരു പണ്ഡിതൻ അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെത്തി. ബുദ്ധിമാനായ ബീർബലിനെ തോൽപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. പണ്ഡിതൻ സദസ്സിൽ ഹാജരായി. ചക്രവർത്തിയും കൊട്ടാരവാസികളുമെല്ലാം ആകാംക്ഷയിലായി. കാരണം, പല ദിക്കിലും സഞ്ചരിച്ച് വിജയിച്ച ആളായിരുന്നു ഈ പണ്ഡിതൻ. അഹങ്കാരിയായ അയാൾ ബീർബലിനോടു പറഞ്ഞു: "ഞാൻ താങ്കളോട് എളുപ്പമുള്ള 100 ചോദ്യം ചോദിക്കണോ, അതോ വിഷമമുള്ള ഒരു ചോദ്യം മാത്രം ചോദിക്കണോ?" ബീർബൽ പറഞ്ഞു - "വിഷമം പിടിച്ച ഒരു ചോദ്യമാകാം" പണ്ഡിതൻ തുടർന്നു - "മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?" ബീർബൽ - "കോഴിയാണ് ആദ്യം ഉണ്ടായത്" പണ്ഡിതൻ വാദിച്ചു - "അത് താങ്കൾക്ക് എങ്ങനെ അറിയാം?" ബീർബൽ പുഞ്ചിരിച്ചു - "ഞാൻ ഉത്തരം നൽകി. പക്ഷേ, വ്യവസ്ഥ പ്രകാരമുള്ള ഒരു ചോദ്യം കഴിഞ്ഞു. രണ്ടാമത്തെ ചോദ്യം അപ്രസക്തമാണ്" ഇതുകേട്ട് പണ്ഡിതൻ വിളറി. സദസ്യരെല്ലാം ബീർബൽ ജയിച്ചതിൽ സന്തോഷിച്ച് ആർത്തു വിളിച്ചു. Written by Binoy Thomas, Malayalam eBooks-707- Birbal Series - 13 PDF - https://drive.google.com/file/d/1qiWmFn7aaBipaNs6LeYnU8uGgKMaIC...

(706) ഭാഗ്യമോതിരം

  ബിനീഷ് ഒരു പ്രൈവറ്റ് സ്കൂളിലെ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒരു ദിവസം, അയാൾ ക്ലാസ് എടുക്കുന്ന സമയത്ത് മുൻനിരയിൽ ഇരിക്കുന്ന കുട്ടി ഒട്ടുമേ ശ്രദ്ധിക്കാതെ സ്വന്തം കയ്യിലെ മോതിരത്തിലൂടെ വിരൽ ഉരസിക്കൊണ്ടിരുന്നു. അധ്യാപകൻ അതു നോക്കി അവനെ സമീപിച്ചു - "നാളെ മുതൽ ഈ മോതിരവുമായി ക്ലാസിൽ വന്നേക്കരുത്. അതെടുത്ത് ബാഗിൽ വച്ചേക്ക്" അവൻ തലയാട്ടി ബാഗിൽ വച്ചെങ്കിലും അടുത്ത അരമണിക്കൂർ ക്ലാസിലാകെ മുഖം വാടിയിരിക്കുന്നത് സാർ ശ്രദ്ധിച്ചു. ക്ലാസ് കഴിഞ്ഞ് ഇന്റർവെൽ സമയമായി.  വരാന്തയിലിറങ്ങിയിട്ട് സാർ അവനെ അടുത്തേക്ക് വിളിച്ചു. "എന്താ, ഈ മോതിരം ഇത്രമാത്രം നിന്നെ സ്വാധീനിക്കാൻ?" "സാർ, ഈ മോതിരം .....സ്വാമിജിയുടെ ആശ്രമത്തിൽ നിന്നും പൂജിച്ചു കിട്ടിയതാണ്" സാർ തുടർന്നു: "നീ മോതിരം കയ്യിൽ നിന്നും മാറ്റിയാൽ എന്താണ് നിനക്ക് ഫീൽ ചെയ്യുന്നത്?" "സാർ, അത്.... എനിക്കു കോൺഫിഡൻസ് കുറഞ്ഞെന്നു തോന്നും. എന്തോ ഒന്നു മിസ് ചെയ്ത പോലെ" "ഉം. എങ്കിൽ നിന്റെ ഇഷ്ടം പോലെ. പക്ഷേ, ഞാൻ ഇതൊക്കെ പറഞ്ഞത് എന്താണെന്നു വച്ചാൽ, ഇനിയുള്ള കാലത്ത് മൽസര പരീക്ഷകൾക്കും മറ്റും എക്സാം ഹാളിൽ ഇതു പോലുള...