(707) ബീർബലും പണ്ഡിതനും

 ഒരിക്കൽ, അന്യദേശത്തു നിന്നും ഒരു പണ്ഡിതൻ അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെത്തി. ബുദ്ധിമാനായ ബീർബലിനെ തോൽപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

പണ്ഡിതൻ സദസ്സിൽ ഹാജരായി. ചക്രവർത്തിയും കൊട്ടാരവാസികളുമെല്ലാം ആകാംക്ഷയിലായി. കാരണം, പല ദിക്കിലും സഞ്ചരിച്ച് വിജയിച്ച ആളായിരുന്നു ഈ പണ്ഡിതൻ.

അഹങ്കാരിയായ അയാൾ ബീർബലിനോടു പറഞ്ഞു: "ഞാൻ താങ്കളോട് എളുപ്പമുള്ള 100 ചോദ്യം ചോദിക്കണോ, അതോ വിഷമമുള്ള ഒരു ചോദ്യം മാത്രം ചോദിക്കണോ?"

ബീർബൽ പറഞ്ഞു - "വിഷമം പിടിച്ച ഒരു ചോദ്യമാകാം"

പണ്ഡിതൻ തുടർന്നു - "മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?"

ബീർബൽ - "കോഴിയാണ് ആദ്യം ഉണ്ടായത്"

പണ്ഡിതൻ വാദിച്ചു - "അത് താങ്കൾക്ക് എങ്ങനെ അറിയാം?"

ബീർബൽ പുഞ്ചിരിച്ചു - "ഞാൻ ഉത്തരം നൽകി. പക്ഷേ, വ്യവസ്ഥ പ്രകാരമുള്ള ഒരു ചോദ്യം കഴിഞ്ഞു. രണ്ടാമത്തെ ചോദ്യം അപ്രസക്തമാണ്"

ഇതുകേട്ട് പണ്ഡിതൻ വിളറി. സദസ്യരെല്ലാം ബീർബൽ ജയിച്ചതിൽ സന്തോഷിച്ച് ആർത്തു വിളിച്ചു.

Written by Binoy Thomas, Malayalam eBooks-707- Birbal Series - 13 PDF -https://drive.google.com/file/d/1qiWmFn7aaBipaNs6LeYnU8uGgKMaICp6/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍