(711) മുളമ്പുല്ലിന്റെ വിജയം

 ഒരു നദിക്കരയിൽ, വലിയ ഓക്കുമരം പടർന്നു പന്തലിച്ച് നിന്നിരുന്നു. അതിനു താഴെയായി ഒരു മുളമ്പുല്ല് നിൽപ്പുണ്ടായിരുന്നു. അവിടെ കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം വന്നു പോയി.

അപ്പോഴെല്ലാം ശക്തനായ ഓക്കുമരം തലയുയർത്തി നിന്നു. അതേസമയം, മുളമ്പുല്ല് ആരോടും മൽസരിക്കാതെ വളഞ്ഞും തിരിഞ്ഞും കുനിഞ്ഞും കഴിഞ്ഞു കൂടി.

ഒരു ദിനം - അപ്രതീക്ഷിതമായി കൊടുങ്കാറ്റ് ആഞ്ഞു വീശി. ഓക്കുമരം അതിനെ എതിർത്തു നോക്കിയെങ്കിലും അനേകം ശിഖരങ്ങളും ഇലകളുമെല്ലാം ഉണ്ടായിരുന്നതിനാൽ കാറ്റുപിടിച്ച് പിഴുത് നദിയിലേക്കിട്ടു!

അപ്പോഴും മുളമ്പുല്ല് യാതൊരു കുഴപ്പവുമില്ലാതെ താഴെ നിൽപ്പുണ്ടായിരുന്നു. അന്നേരം മരം പുല്ലിനോടു ചോദിച്ചു - "നീ എങ്ങനെയാണ് ഈ കൊടുങ്കാറ്റിനെ തോൽപ്പിച്ചത്?"

മുളമ്പുല്ല് പറഞ്ഞു - "ഞാൻ ആരെയും തോൽപ്പിച്ചില്ല. സ്വയം കുനിഞ്ഞ് തോറ്റുകൊടുക്കുകയാണു ചെയ്തത്. കാറ്റ് അതിന്റെ വഴിയേ പോയി"

ഗുണപാഠം - അതിശക്തന്മാരുമായി മല്ലിടാൻ പോകാതെ ഒഴിഞ്ഞു മാറി പോകുക.

Written by Binoy Thomas, Malayalam eBooks - 711-Aesop series - 107 PDF -https://drive.google.com/file/d/15B3eCc8ETb5lfymmmsKa1i3VbKv-03GL/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍