(734) സിംഹവും പന്നികളും
സിംഹം രാവിലെ ഇരതേടി നടന്നപ്പോൾ ഒരു കാട്ടുപോത്തിനെ കിട്ടി. വയറു നിറയെ തിന്നു കഴിഞ്ഞ് അടുത്തുള്ള തടാകത്തിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ പന്നിക്കൂട്ടങ്ങൾ ചെളിയിൽ കളിക്കുന്നതു കണ്ടു. അക്കൂട്ടത്തിലെ നേതാവ് ആദ്യം ഒന്നു പേടിച്ച് സിംഹത്തെ നോക്കിയെങ്കിലും സിംഹം ഒന്നു നോക്കിയതു പോലുമില്ല. കാരണം, അവന്റെ വയർ നിറഞ്ഞതിനാൽ പന്നിയെ വേണ്ടെന്നു വച്ചു. സിംഹം തിരിഞ്ഞു നടക്കുന്നതു കണ്ട നേരത്ത്, പന്നി വിളിച്ചു കൂവി - "എന്താ, ശക്തരായ ഞങ്ങളെ കണ്ട് സിംഹത്താൻ പേടിച്ചു പോയോ?" അപ്പോൾ, സിംഹം പറഞ്ഞു - "എനിക്ക് തീരെ സമയമില്ല. ഇനി സുഖമായി ഒന്നുറങ്ങണം. നാളെ വന്നാൽ നമ്മുടെ ശക്തി പരീക്ഷിക്കാം" ഉടൻ, പന്നി മറ്റുള്ളവരോടു വീമ്പിളക്കി നടന്നപ്പോൾ കൂട്ടുകാർ പറഞ്ഞു - "അതൊരു സിംഹമാണ്. നമ്മുടെ തരം നോക്കി പോരാടുന്നതായിരിക്കും നല്ലത്" പക്ഷേ, പന്നി നേതാവ് അതു പുച്ഛിച്ചു തള്ളി. അടുത്ത ദിനം, തടാകക്കരയിൽ സിംഹം വന്നു. പന്നി അടുത്തേക്കു വന്ന മാത്രയിൽ ദുർഗന്ധം സഹിക്കാൻ പറ്റാതെ സിംഹം തിരിഞ്ഞു നടന്നു. അന്നേരം, പന്നി വീണ്ടും പറഞ്ഞു - "ദേ, അവൻ പിന്നെയും പേടിച്ചോടി. പേടിത്തൊണ്ടൻ സിംഹം!" കഥ...