(727) ആനയും തിത്തിരിപ്പക്ഷിയും

 എൺപതിനായിരം ആനകളുടെ രാജാവായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ, ഒരു തിത്തിരിപ്പക്ഷി മരച്ചുവട്ടിലെ പൊത്തിൽ മുട്ടയിട്ടെതെല്ലാം വിരിഞ്ഞു. കുഞ്ഞുങ്ങൾ കൂടിനു വെളിയിൽ വന്നെങ്കിലും പറക്കാൻ ആയിട്ടില്ല.

അന്നേരം, ആനക്കൂട്ടങ്ങളുടെ ബഹളം കേട്ടു. ഉടൻ, അപകടം മണത്ത് ആന രാജാവായ ബോധിസത്വന്റെ അടുക്കലെത്തി പക്ഷി തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് യാചിച്ചു.

"ആനക്കൂട്ടം പോകുന്നതുവരെ ഞാൻ ഇവിടെ എന്റെ കാലിനിടയിൽ കുഞ്ഞുങ്ങളെ രക്ഷിച്ചു കൊള്ളാം. പക്ഷേ, ഞാൻ പറഞ്ഞാൽ അനുസരിക്കില്ലാത്ത ഒരു ഒറ്റയാനുണ്ട്. അവനോടു നീ അപേക്ഷിച്ചു നോക്കൂ"

അവരെ രക്ഷിച്ചതിനു ശേഷം ആനരാജാവ് പോയി. കുറെ കഴിഞ്ഞ് ഒറ്റയാൻ ആ വഴി വന്നപ്പോൾ തിത്തിരിപ്പക്ഷി കരഞ്ഞു കൊണ്ട് യാചിച്ചെങ്കിലും ഒറ്റയാൻ കുഞ്ഞുങ്ങളെ ചവിട്ടിയരച്ച് കടന്നുപോയി.

"ഞാൻ നിന്റെ ശക്തിയെ എന്റെ ബുദ്ധികൊണ്ട് പരാജയപ്പെടുത്തും!"

പക്ഷി അങ്ങനെ ദൃഢനിശ്ചയം ചെയ്തു. അടുത്ത ദിവസം ആപത്തിൽ പെട്ട കാക്കയെ തിത്തിരിപക്ഷി രക്ഷിച്ചു.

കാക്ക ചോദിച്ചു - "ഇതിന് ഞാൻ പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടത്?"

പക്ഷി: "ആ ഒറ്റയാന്റെ കണ്ണുകൾ കൊത്തിപ്പറിക്കണം"

കാക്ക അങ്ങനെ ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ഇച്ചയെ തിത്തിരിപ്പക്ഷി രക്ഷിച്ചു. പ്രത്യുപകാരമായി പക്ഷി ചോദിച്ചു - " ആ ഒറ്റയാന്റെ കണ്ണിന്റെ മുറിവിൽ നീ മുട്ടയിടണം"

അങ്ങനെ ഇച്ച മുട്ടയിട്ട് ആനയുടെ കണ്ണിലെ മുറിവ് പഴുത്തു. അടുത്ത ദിവസം, പക്ഷി ഉപകാരം ചെയ്തത് ഒരു തവളയ്ക്കായിരുന്നു. പക്ഷി തവളയോടു പറഞ്ഞു - "ഇവിടെ കണ്ണിനു കാഴ്ചയില്ലാതെ ഒരു ഒറ്റയാൻ നടക്കുന്നുണ്ട്. അവൻ വെള്ളം കുടിക്കാൻ നടക്കുമ്പോൾ നീ കരഞ്ഞ് മലയുടെ മുകളിലേക്കു പോകണം. ഒറ്റയാൻ മലമുകളിൽ എത്തിക്കഴിഞ്ഞ് നീ ചെരിഞ്ഞു കിടക്കുന്ന കൊക്കയുടെ ആദ്യത്തെ മലമടക്കിൽ ഇരുന്ന് കരയണം"

തവള അപ്രകാരം ചെയ്യാമെന്ന് ഉറപ്പു നൽകി. കണ്ണുകൾ പഴുത്ത് വയ്യാത്ത അവസ്ഥയിൽ ആന ദിക്കറിയാതെ കുഴഞ്ഞു. വെള്ളത്തിനായി ദാഹിച്ച നേരത്ത്, തവളയുടെ കരച്ചിൽ കേട്ടു. അവിടെ വെള്ളം കാണുമെന്ന് വിചാരിച്ച് മലമുകളിലെത്തി. പിന്നെ, തവള കരഞ്ഞത് ചെങ്കുത്തായ പാറയുടെ മടക്കിൽ ഇരുന്നാണ്. ആന അങ്ങോട്ടു നീങ്ങിയപ്പോൾ അടിതെറ്റി അഗാധ ഗർത്തത്തിലേക്ക് വീണു മരിച്ചു! അങ്ങനെ, തിത്തിരിപ്പക്ഷി തന്റെ പ്രതികാരം നിറവേറ്റി.

Written by Binoy Thomas, Malayalam eBooks-727-Jataka Tales -3 PDF -https://drive.google.com/file/d/1cceHQVKOTQYkb3g5o8-KUEO_1QDLJ5A8/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍