(728) വാനമ്പാടിയുടെ ഉപദേശം

 കാട്ടിലെങ്ങും നല്ല മഴ തിമിർത്തു ചെയ്യുന്നുണ്ടായിരുന്നു. മരക്കൊമ്പിൽ, വാനമ്പാടി തന്റെ കൂട്ടിൽ സുരക്ഷിതയായി ഇരിക്കുകയാണ്. അന്നേരം, തണുത്തു വിറച്ച് ഒരു കുരങ്ങൻ മരച്ചുവട്ടിൽ വന്നു നിന്നു. അന്നേരം, വാനമ്പാടി അവനോടു ചോദിച്ചു - "നിന്റെ മുഖവും കയ്യും കാലുമൊക്കെ മനുഷ്യന്റെ പോലെയാണല്ലോ. എന്നിട്ട്, നിനക്ക് ഒരു വീടുപോലും ഉണ്ടാക്കാൻ പറ്റിയില്ല"

കുരങ്ങൻ വിഷമത്തോടെ പറഞ്ഞു - "അതു ശരിയാണ്. കണ്ടാൽ സാമ്യം തോന്നുമെങ്കിലും അവർക്ക് സവിശേഷമായി കിട്ടിയിരിക്കുന്ന ബുദ്ധിശക്തി ഞങ്ങൾക്കില്ല"

വാനമ്പാടി അതു വിടാൻ ഭാവമില്ലായിരുന്നു - "ഏയ്, അതല്ല കാര്യം. നിങ്ങൾ കുരങ്ങന്മാർ ചപലന്മാരാണ്. ഒന്നിലും ശ്രദ്ധിക്കാതെ എപ്പോഴും എന്തെങ്കിലും വികൃതികൾ കാട്ടിക്കൊണ്ടിരിക്കും"

ആ നിമിഷം, കുരങ്ങൻ ദേഷ്യം കൊണ്ട് ചാടി മരത്തിൽ കയറി കിളിയെ പിടിക്കാൻ നോക്കിയെങ്കിലും അതു മഴ നനഞ്ഞ് പറന്നു പോയി. അതിനെ കിട്ടാത്ത ദേഷ്യത്തിൽ, വാനമ്പാടിയുടെ കൂട് തല്ലിത്തകർത്തു!

Written by Binoy Thomas, Malayalam eBooks-728-Jataka stories - 4, PDF -https://drive.google.com/file/d/18BhVHfzRTfGEGXC6gT4lzYgmjty-XdiM/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍