(730) മീനുകളുടെ തർക്കം
യമുന നദിയിലെ ഒരു മീൻ ഒഴുക്കിൽ പെട്ട് എങ്ങനയോ ഗംഗാ നദിയിൽ എത്തിപ്പെട്ടു. അവിടെ അവനൊരു ചങ്ങാതിയെ കിട്ടി. അങ്ങനെ, യമുന - ഗംഗ നദികളിലെ മീനുകൾ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കെ, ഒന്നാമൻ പറഞ്ഞു - "നീ വലിയ നദിയിലെ മീനാണെങ്കിലും എന്നെ നോക്കുക. ഞാനാണ് വെളുത്ത് കൂടുതൽ സൗന്ദര്യമുള്ളവൻ"
രണ്ടാമൻ ഒട്ടും സമ്മതിച്ചു കൊടുത്തില്ല - "എന്റെ എണ്ണക്കറുപ്പ് എത്ര മനോഹരമാണ്?"
ഒന്നാമൻ: "എന്റെ കണ്ണുകൾ തിളങ്ങുന്നതു നോക്ക്"
രണ്ടാമൻ: "എന്റെ വാലിന്റെ ആകൃതി കാരണം, ഞാൻ ലക്ഷണമൊത്ത മീനാണ് "
അങ്ങനെ, അവർ തർക്കിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മുതല നീന്തി അതുവഴി വന്നു. ഒന്നാമൻ മുതലയോടു ചോദിച്ചു - "ഞാനല്ലേ കൂടുതൽ സുന്ദരൻ?"
മുതല മറുപടിയായി ഒന്നു മൂളി. രണ്ടാമൻ വീമ്പു പറഞ്ഞപ്പോഴും മുതല മൂളുക മാത്രമാണു ചെയ്തത്. അതിനു ശേഷം, മുതല പറഞ്ഞു തുടങ്ങി - "നിങ്ങളേക്കാൾ എത്രയോ സൗന്ദര്യമാണ് എനിക്ക്. നീളമുള്ള വാൽ, ശക്തിയുള്ള കണ്ണ്, കട്ടിയുള്ള തൊലി, വലിയ വായ..!"
ഇതു പറഞ്ഞ് വായ തുറന്ന് ശക്തിയായി വെള്ളം വലിച്ചപ്പോൾ രണ്ടു മീനും മുതലയുടെ വയറ്റിലെത്തി. അങ്ങനെ, മീനുകളുടെ തർക്കം അവസാനിച്ചു.
Written by Binoy Thomas, Malayalam eBooks-730 - Jataka Stories - 6, PDF -https://drive.google.com/file/d/1_gsJFoefabrFj67djnvIeUnp4BoYyf_p/view?usp=drivesdk
Comments