(737) പക്ഷികളുടെ രാജാവ്

 ഒരിക്കൽ, കാട്ടിലെ മൃഗങ്ങളെല്ലാം കൂടി ചേർന്ന് സിംഹത്തെ രാജാവായി വാഴിച്ചു. മീനുകൾ അവരുടെ രാജാവായി സ്രാവിനെ നിയമിച്ചു. ഇതെല്ലാം കണ്ടപ്പോൾ പരുന്തിനും അത്തരം ഒരു ആശയം തോന്നി. അവൻ പക്ഷികളെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു - "കൂട്ടരെ, മൃഗങ്ങൾക്കും മീനിനും രാജാവായി കഴിഞ്ഞിരിക്കുന്നു. നാം പക്ഷികൾക്കും ഒരു രാജാവ് വേണം. അതിനായി ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ് "

എല്ലാവർക്കും അതിനോട് യോജിപ്പായി. അന്നേരം, പരുന്ത് എല്ലാവരെയും നോക്കിയപ്പോൾ മൂങ്ങയെ കണ്ടു. പരുന്ത് ഉച്ചത്തിൽ പറഞ്ഞു - " നമുക്ക് മൂങ്ങയെ രാജാവാക്കാം. പക്ഷികളിൽ ഇത്രയും ഗൗരവമുള്ള പക്ഷി വേറെയില്ല! ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ പറയണം. ഞാൻ മൂന്നു തവണ ഈ കാര്യം ആവർത്തിക്കും"

പരുന്ത് എല്ലാവരെയും വീക്ഷിച്ചിട്ട് വീണ്ടും പറഞ്ഞു - "മൂങ്ങയാണ് പക്ഷികളുടെ രാജാവ് "

രണ്ടാമതും അതു തന്നെ വിളിച്ചുപറഞ്ഞു. ആരും അനങ്ങിയില്ല. മൂന്നാമത് പറയാൻ തുടങ്ങിയപ്പോൾ ഒരു കാക്ക പറഞ്ഞു - " മൂങ്ങയുടെ ഗൗരവം കാരണം, എല്ലാവരും ഇവനെ വെറുക്കുന്നു. ആരും സ്നേഹവും ദയയും ഇവനിൽ കാണാതെ അപശകുനമായി കണക്കാക്കുന്നു"

അതു പറഞ്ഞ ശേഷം കാക്ക പറന്നു പോയി. ഇതു കേട്ട് ഇഷ്ടപ്പെടാതെ മൂങ്ങയും മറ്റൊരു ദിക്കിലേക്ക് പറന്നു പോയി. പിന്നീട് അവർ അരയന്നത്തെ രാജാവായി വാഴിച്ചു.

Written by Binoy Thomas, Malayalam eBooks -737- Jataka - 12, PDF -https://drive.google.com/file/d/1JWDQ6n77B2hPMV17k6nClgbBlgM7i795/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍