(742) കണ്ണാടിപ്പാറയിലെ കുറുക്കൻ
ഒരു കാട്ടിലെ മടയിൽ ആൺസിംഹങ്ങൾ അഞ്ചു പേർ താമസിക്കുന്നുണ്ട്. അവർക്ക് സഹോദരിയായി ഒരു പെൺസിംഹവും ഉണ്ടായിരുന്നു. പകൽ, ആൺ സിംഹങ്ങൾ എല്ലാവരും വേട്ടയാടാൻ പോകും. എന്നിട്ട്, ഇറച്ചിയുടെ ഒരു വീതം പെൺസിംഹത്തിനായി കൊണ്ടുവരും.
ഒരു ദിവസം, അയലത്തുള്ള കണ്ണാടിപ്പാറയിൽ താമസിക്കുന്ന കുറുക്കന് ഈ പെൺസിംഹത്തെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നി. അവൻ ഗുഹയിലെത്തി ഈ വിവരം പറയുകയും ചെയ്തു. ഇതു കേട്ട്, സിംഹിക്ക് കോപം ഇരച്ചു വന്നെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല.
എന്നാൽ, നാല് ആങ്ങളമാർ വന്നപ്പോൾ വിവരം പറഞ്ഞു. ഉടൻ, അവർ കണ്ണാടിപ്പാറയിലേക്കു പാഞ്ഞു. അവർ ചെന്ന നേരത്ത്, കുറുക്കൻ കണ്ണാടിപ്പാറയുടെ ഉള്ളിൽ കിടന്നുറങ്ങുകയായിരുന്നു. പക്ഷേ, കുറുക്കൻ പാറയുടെ മുകളിലെന്ന് അവർ തെറ്റിദ്ധരിച്ചു. നാലു പേരും അവന്റെ മുകളിലേക്കു ശക്തി വീണു. എന്നാൽ, പിടിവിട്ട് ആ പാറയുടെ അടിവാരത്തിലേക്കു വീണ് നാലും മരിച്ചു.
അഞ്ചാമൻ, വൈകിയാണ് ഗുഹയിലെത്തിയത്. ഈ വിവരം അറിഞ്ഞ് അവൻ കരുതലോടെ കുറുക്കനെ നിരീക്ഷിച്ചു. അവൻ പാറയുടെ അകത്താണെന്നും കണ്ണാടിപ്പാറയായതിനാൽ പാറപ്പുറത്ത് കിടക്കുന്ന പോലെ തോന്നുകയേ ഉള്ളൂവെന്നും അവനു മനസ്സിലായി.
അവൻ കുറുക്കന്റെ പാറയിടുക്കിന്റെ മുന്നിൽ വന്ന് സർവ്വ ശക്തിയുമെടുത്ത് അലറി. ആ ശബ്ദം കേട്ട് പേടിച്ച് കുറുക്കൻ മരിച്ചു.
Written by Binoy Thomas, Malayalam eBooks-742 - Jataka tales - 16, PDF -https://drive.google.com/file/d/16FeErIw88qEVDvm3ntKu0hr5H3qHVGH5/view?usp=drivesdk
Comments