(744) സിംഹവും മരംകൊത്തിയും

 മരംകൊത്തിയായി ജന്മമെടുത്തിരിക്കുകയാണ് ബോധിസത്വൻ. അവൻ, ഒരു മരത്തിൽ ഇരിക്കുമ്പോൾ താഴെയായി ഒരു സിംഹം വേദനയോടെ ഞരങ്ങുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ സിംഹം പറഞ്ഞു - "കഴിഞ്ഞ ആഴ്ച പന്നിയിറച്ചി തിന്നപ്പോൾ തൊണ്ടയിൽ എല്ലു കഷണം കുടുങ്ങി. അത് അവിടെയിരുന്ന് പഴുത്ത് വ്രണമായി. എനിക്ക് ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത വേദനയാണ്. നിനക്ക് എന്നെ സഹായിക്കാൻ പറ്റുമല്ലോ"

അപ്പോൾ, മരംകൊത്തി പറഞ്ഞു- "എനിക്കു നിന്നെ സഹായിക്കണം എന്നുണ്ട്. പക്ഷേ, ഞാൻ തൊണ്ടയിലെ എല്ല് എടുക്കുന്ന സമയത്ത് നീ എന്നെ വിഴുങ്ങില്ലെന്ന് എന്താണ് ഉറപ്പ് ?"

സിംഹം: "എന്നെ സഹായിക്കുന്നവരെ ഉപദ്രവിക്കുന്ന ശീലം എനിക്കില്ലാ"

പക്ഷേ, മരംകൊത്തി പിറുപിറുത്തു - "ഇവൻ യാതൊരു ദയവും കാണിക്കാത്ത ഒരു സിംഹമാണ്. എന്നാൽ, ഉപേക്ഷിച്ചു പോകുന്നത് നീതിയല്ല. ഇവിടെ മുൻകരുതൽ എടുക്കേണ്ടത് എന്റെ ആവശ്യമാണ്"

ഉടൻ, മരംകൊത്തി സിംഹത്തിന്റെ വായ തുറക്കാൻ പറഞ്ഞു. അന്നേരം ഒരു മരക്കൊമ്പ് കൊത്തിയെടുത്ത് സിംഹത്തിന്റെ വായ അടയ്ക്കാൻ പറ്റാത്ത വിധം കുറുകെ വച്ചു. എന്നിട്ട്, നീണ്ട കൊക്ക് ഉപയോഗിച്ച് കുടുങ്ങിയ എല്ല് എടുത്തു കളഞ്ഞു. പിന്നെ അതിവേഗം വായിലെ മരക്കമ്പ് തട്ടിക്കളഞ്ഞ ശേഷം, പറന്നു മാറി.

Written by Binoy Thomas, Malayalam eBooks-744- Jataka series - 19, PDF -https://drive.google.com/file/d/1UTtH5v-AaX7l-i14w50YDA528M6OrGQQ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍