(747) തത്തയുടെ മാമ്പഴം

 ബോധിസത്വൻ ഒരു ജന്മത്തിൽ തത്തയായി അവതരിച്ചു. കാട്ടിലാണ് അവനും കുടുംബവും താമസിച്ചിരുന്നത്. തത്തയുടെ മകൻ തീറ്റി തേടാനുള്ള പ്രായമെത്തി. ക്രമേണ, ദൂരെയുള്ള സ്ഥലത്തു പോലും പോയിട്ട് ധാന്യങ്ങളും പഴങ്ങളും വീട്ടിലേക്കു കൊണ്ടുവന്നു.

കാടിന്റെ അപ്പുറം കടലാണ്. കടലിന്റെ വിദൂരതയിൽ ഒരു ദ്വീപുണ്ട്. അവിടെ നിറയെ വലിയ മാമ്പഴം ഉണ്ടാകുന്ന മാവുകൾ അനേകമായിരുന്നു. അതിനേക്കുറിച്ച് അറിവ് ലഭിച്ചയുടൻ, തത്ത കടലിനു മീതെ പറന്ന് മാമ്പഴങ്ങൾ തിന്ന ശേഷം, ഒരു മാങ്ങാ വീട്ടിലേക്കു കൊണ്ടുവരികയും ചെയ്തു.

അന്നേരം, സംശയം തോന്നിയ ബോധിസത്വൻതത്ത ചോദിച്ചു - "ഇവിടെങ്ങും ഇല്ലാത്ത മാമ്പഴമാണല്ലോ. എവിടെ നിന്നാണ്?''

മകൻ അഭിമാനത്തോടെ പറഞ്ഞു - "കടലിനുള്ളിൽ കാണുന്ന ദ്വീപിൽ നിന്നാണ്"

പേടിയോടെ, അച്ഛൻ പറഞ്ഞു - "മോനേ, കടലിനു മീതെ തുടർച്ചയായി ഒരുപാടു സമയം പറന്നാലേ ദ്വീപിലേക്കും തിരിച്ചുമുള്ള യാത്ര തീരൂ. ഇടയ്ക്ക് ക്ഷീണിച്ചാൽ ഇരിക്കാനുള്ള മരമോ, കമ്പുകളോ അങ്ങനെ യാതൊന്നുമില്ല"

മകൻ അതു നിസ്സാരമായി കണ്ട്, അടുത്ത ദിവസവും ദ്വീപിലെത്തി. ഇത്തവണ കുറെ പഴുത്ത മാമ്പഴത്തിന്റെ ചാറ് ഊറ്റിക്കുടിച്ചു. തിരികെ പോരുമ്പോൾ വലിയ ഒരു മാമ്പഴവും കൊക്കിലുണ്ടായിരുന്നു.

പറക്കലിനിടയിൽ, മാമ്പഴച്ചാറു മൂലം തലയ്ക്കു മത്തുപിടിച്ചു. ചിറകു കുഴഞ്ഞപ്പോൾ ഇരിക്കാൻ കടലിൽ യാതൊന്നും ഉണ്ടായിരുന്നില്ല. അവൻ കുഴഞ്ഞു വെള്ളത്തിൽ വീണു മരിച്ചു.

Written by Binoy Thomas, Malayalam eBooks-747- Jataka - 22 , PDF -https://drive.google.com/file/d/1uKOdy_LuxW4MfxyBEiyEJoFDcNSZctgd/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍