(763) മൃഗങ്ങളുടെ തർക്കം

 ബോധിസത്വൻ ആശ്രമത്തിലെ ഗുരുവായി അവതരിച്ചു. അദ്ദേഹം, ശിഷ്യന്മാരോട് ഒരു കഥ പറയാൻ തുടങ്ങി.

ഒരിക്കൽ, കാട്ടിലെ കാക്ക കൂടുവച്ചു താമസിച്ചത് ബദാം മരത്തിലായിരുന്നു. ആ മരച്ചുവട്ടിൽ വച്ച് ഒരു ആനയും കരടിയും തമ്മിൽ കൂട്ടായി. അവരോടൊപ്പം കാക്കയും ചങ്ങാത്തം കൂടി. ആഴ്ചയിൽ ഒരു ദിനമെങ്കിലും മരച്ചുവട്ടിൽ ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് അവരുടെ ശീലമായി.

ഒരിക്കൽ, തങ്ങളിൽ ആർക്കാണു പ്രായക്കൂടുതൽ എന്ന കാര്യം ചർച്ചയായി. അന്നേരം ആന പറഞ്ഞു- "എന്റെ ചെറുപ്പത്തിൽ ഈ ബദാം മരം വയറിനും താഴെയായിരുന്നു"

ഉടൻ, കരടി പറഞ്ഞു- "എന്റെ കുട്ടിക്കാലത്ത് ഞാൻ ബദാം മരത്തിൽ കയറിട്ടുണ്ട്. അതുകൊണ്ട്, ആന എന്നേക്കാൾ മൂത്തവനാണ് "

അപ്പോൾ, കാക്ക പറഞ്ഞു - "എന്റെ ചെറുപ്പകാലത്ത്, ഞാൻ കാഷ്ഠിച്ച ബദാം കുരു ഇവിടെ വീണപ്പോഴാണ് ഈ മരം ഇവിടെ വളർന്നത് "

ഉടൻ, കരടിയും ആനയും പറഞ്ഞു- "ഹൊ! ഞങ്ങളിൽ മൂപ്പൻ നീ തന്നെ"

ഈ കഥ പറഞ്ഞു നിർത്തിയിട്ട് ശിഷ്യന്മാരോടു ബോധിസത്വൻ പറഞ്ഞു - "ഇപ്പോൾ, മനുഷ്യർ ആയിരുന്നെങ്കിൽ എന്തു മാത്രം ബഹളം നടക്കുമായിരുന്നു? മൃഗങ്ങൾ എത്രയോ ഭേദമാണ്?"

Written by Binoy Thomas, Malayalam eBooks-763 - Jataka tales -35. PDF -https://drive.google.com/file/d/1r2fsdEz_wdCOTZhsCJkFB8UxlDhky8QF/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍