(776) കാക്കയും പ്രാവും

 ഒരു വീട്ടുകാരൻ പക്ഷികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിനാൽ, പലതരം പക്ഷിക്കൂടുകൾ ഉണ്ടാക്കി വീടിനു ചുറ്റും തൂക്കിയിട്ടിട്ടുണ്ട്. അതിനുള്ളിൽ കിളികൾ വന്നു താമസിക്കട്ടെ എന്നു വിചാരിച്ചു.

എന്നാൽ, അടുക്കളയുടെ സമീപമുള്ള കൂട്ടിൽ ഒരു പ്രാവ് താമസം തുടങ്ങി. പ്രാവ് സന്തോഷമായി കഴിഞ്ഞു വന്നപ്പോൾ ഒരു കാക്ക പ്രാവിനോടു ചങ്ങാത്തം കൂടി. അടുക്കളയിൽ നിന്നും തരം കിട്ടുമ്പോൾ മോഷ്ടിക്കാമെന്ന് കാക്ക മനസ്സിൽ കണക്കു കൂട്ടി. വീട്ടുകാരന് സംശയം ഒട്ടും തോന്നുകയുമില്ലല്ലോ.

ഒരു ദിവസം, പ്രാവ് അകലെയുള്ള നെൽപ്പാടത്തിലേക്കു പറക്കുന്നതിനു മുൻപ് കാക്കയോടു പറഞ്ഞു - "ചങ്ങാതീ, അടുക്കളയിൽ നിന്നും ഒന്നും കട്ടുതിന്നാൻ നോക്കരുത്. അത് അപകടമാണ്"

പ്രാവ് പോയപ്പോൾ, അടുക്കളയിലെ വേലക്കാരൻ മീൻ നുറുക്കി വച്ചിരിക്കുന്നതു കണ്ടു. അതിനിടയിൽ, അയാൾ മാറിയ തക്കം നോക്കി കാക്ക അടുക്കളയിൽ കയറി. പക്ഷേ, അന്നേരം വേലക്കാരൻ തിരികെ എത്തിയിരുന്നു.

അവൻ ദേഷ്യത്തോടെ അടുക്കള വാതിൽ അടച്ചു. വടിയെടുത്ത് കാക്കയെ അടിച്ചു വീഴ്ത്തി. കുറെ, തൂവൽ പറിച്ചെടുത്ത് ആ ഭാഗത്ത് മീൻകറിക്കുള്ള മുളക് അരച്ചത് തേച്ചു പിടിപ്പിച്ചു. എന്നിട്ട് പറത്തി വിട്ടു. കാക്ക വേദന കൊണ്ടു പുളഞ്ഞ് എങ്ങോട്ടോ പറന്നു പോയി.

Written by Binoy Thomas, Malayalam eBooks-776 - ജാതകകഥകൾ -46, പി.ഡി.എഫ് -https://drive.google.com/file/d/1xDfgKgWDfdslvYcyDwjTMKC5CYH0RGOS/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍