(779) മിന്നാമിനുങ്ങിന്റെ നന്മ

 പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് വൈദ്യുതിയും മണ്ണെണ്ണയും വന്നിട്ടില്ലാത്ത സമയം. രാത്രിയായാൽ എങ്ങു നോക്കിയാലും കൂരിരുട്ട്. മാത്രമല്ല, രാത്രിഞ്ചരന്മാരായ വന്യമൃഗങ്ങൾ കാരണം ആളുകൾ വെളിയിലേക്കു പോകാറില്ല. അഥവാ പോയാലും സംഘം ചേർന്നാണു പോകാറുള്ളത്. നിലാവിന്റെ വെട്ടം മാത്രമായിരിക്കും ആകെയുള്ള പ്രകാശം.

ആ നാട്ടിലെ ഒരു സന്യാസിയുടെ രാത്രിവെളിച്ചം കിട്ടാനുള്ള പ്രാർഥന സൂര്യഭഗവാൻ കേട്ടു. സൂര്യൻ നക്ഷത്രങ്ങളോടു പറഞ്ഞു - "രാത്രിയായാൽ എന്റെ വെളിച്ചം ഭൂമിയിലെ മറുകരയിലായിരിക്കും. രാത്രി നിങ്ങൾക്ക് വെളിച്ചം കൊടുക്കാമോ?"

നക്ഷത്രങ്ങൾ പറഞ്ഞു - "ഞങ്ങൾ ഭൂമിയിൽ നിന്നും വളരെ അകലെയായതിനാൽ തീരെ ചെറിയ വെട്ടം മാത്രമേ അവിടെ ലഭിക്കൂ"

അന്നേരം, ചന്ദ്രൻ പറഞ്ഞു - "ഭൂമിയിൽ വെളിച്ചമെത്തിക്കാൻ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, മേഘങ്ങൾ വെളിച്ചം തടയുന്നുണ്ട് "

സൂര്യൻ പറഞ്ഞു - "മേഘത്തെ തടഞ്ഞാൽ യഥാസമയം ഭൂമിയിൽ മഴ കിട്ടില്ല. വേറെ ആരാണു നമ്മെ സഹായിക്കുക?"

ഉടൻ, ഭൂമിയിലെ ഒരു മിന്നാമിനുങ്ങ് പറഞ്ഞു - "ഞാൻ, എനിക്കു പറ്റുന്നതുപോലെ രാത്രി മുഴുവൻ വെളിച്ചം നൽകാം"

മിന്നാമിനുങ്ങ് പാറിപ്പറന്നു നടന്നപ്പോൾ മറ്റുള്ള മിന്നാമിനുങ്ങുകളും ചേർന്നു. അങ്ങനെ, ആശ്രമത്തിനു ചുറ്റും നല്ല പ്രകാശമായി.

അനന്തരം, ദൈവം മിന്നാമിനുങ്ങിനെ അനുഗ്രഹിച്ചപ്പോൾ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം മിന്നാമിനുങ്ങിനോടു വാൽസല്യം തോന്നിത്തുടങ്ങി.

ചിന്തിക്കുക: ഭൂമിയിൽ നമ്മുടെ ജന്മം കൊണ്ട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എങ്കിലും പകരാൻ ശ്രമിക്കുക. നന്മയുടെ ചെറു കിരണം മറ്റുള്ളവർ ശ്രദ്ധിച്ച് അവരും പ്രകാശം ചൊരിയുമ്പോൾ ഭൂമിയിലെങ്ങും നന്മ പടരും.

Written by Binoy Thomas, Malayalam eBooks-779-Nanmakal -36, PDF -https://drive.google.com/file/d/1TLbyoRQz-_tfCYbJCkRjr3LlbrPTFJUH/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍