(781) യോഗതലത്തിലുള്ള അറിവുകൾ
ജീവിതത്തിലെ സർവ്വ മേഖലയിലും സ്വാധീനം ചെലുത്താൻ പറ്റുന്ന യോഗതലത്തിലുള്ള ചിന്താഗതികൾ വഴിയായി ജീവിതമാകെ പ്രകാശിപ്പിക്കാൻ നമുക്കു കഴിയും.
സ്വന്തം തെറ്റുകൾ സമ്മതിക്കാത്ത അറിവുള്ള വ്യക്തികളുമായി തർക്കത്തിനു പോകരുത്. കാരണം, അവർ വാഗ്വാദത്തിനായി അനേകം വളഞ്ഞ അറിവുകൾ നിരത്തിക്കൊണ്ടിരിക്കും. നമ്മുടെ ഊർജവും സമയവും പോകും.
നാം പ്രയോഗിച്ചു നോക്കി പ്രയോജനമെന്നു കണ്ടെത്തിയ കാര്യത്തെ ആര് എതിർത്താലും മാറി ചിന്തിക്കരുത്.
ഉദാ: ജോലിക്കു പോകുന്ന എന്റെ ബാഗിൽ സ്ഥിരമായി തുണിസഞ്ചി ഉണ്ട്. പ്ലാസ്റ്റിക് സഞ്ചികൾ വളരെ ചുരുക്കമായേ വീട്ടിലെത്തൂ. നമുക്ക് ചെയ്യാൻ പറ്റുന്നത് നോക്കണം. ഇന്ത്യയിലെ പ്ലാസ്റ്റിക് ഉൽപാദനം നിയന്ത്രിക്കാനുള്ള ശക്തി നമുക്കില്ല.
ഞാൻ ആണവ ബോംബുകൾക്ക് എതിരാണ്. പക്ഷേ, അമേരിക്കയുടെയും റഷ്യയുടെയും മറ്റും ഹൈഡ്രജൻ ബോംബിനെ ഒരു ചുക്കും ചെയ്യാൻ എനിക്കു പറ്റില്ല. എന്നാലോ? എന്റെ വീട്ടിൽ പടക്കം ഉപയോഗം വേണ്ടെന്നു വയ്ക്കാൻ എനിക്കു പറ്റും.
1954 ൽ ലോകത്ത് ആദ്യം endosulfan തുടങ്ങിയത് അമേരിക്കയാണ്. അതിങ്ങ് കാസർഗോഡ് ജില്ലയിൽ കനത്ത നാശമാണ് ഉണ്ടാക്കിയത്. എല്ലാത്തിനും "കുമേരിക്ക"എന്നു കുരയ്ക്കുന്ന ഒരു സയന്റിസ്റ്റ് ലോബി തന്നെ ലോകത്തുണ്ട്! പക്ഷേ, അവിടെ നിരോധിച്ച രാസവസ്തുക്കൾ ഇന്ത്യ പോലുള്ള സ്ഥലങ്ങളിലേക്കു കയറ്റി വിടുകയാണ്!
ഇനി മറ്റൊരു യോഗ ലെവൽ - നാം ആരിൽ നിന്നും അറിവു നല്ലതെങ്കിൽ സ്വീകരിക്കാൻ തയ്യാറാവണം. പണ്ഡിതനോ പാമരനോ കുട്ടിയോ മുതിർന്നവരോ എന്നൊന്നും നോക്കരുത്. കാരണം, ആരും തെറ്റുകൾക്ക് അതീതരല്ല. പൂർണ്ണ രുമല്ല.
ഉദാഹരണത്തിന്, ആനപാന മെഡിറ്റേഷനു ബന്ധപ്പെട്ട് ശ്രീബുദ്ധന്റെ മാതാപിതാക്കളുടെ പേരു പറയുമ്പോൾ മായാവതി എന്നു അമ്മയുടെ പേര് പറഞ്ഞപ്പോൾ മൂന്നാം ക്ലാസിലെ കുട്ടി തിരുത്തി. അവനു ഞാൻ നന്ദിയും പറഞ്ഞ് കുട്ടികൾ ക്ലാപ് അടിച്ചു. മായാദേവി എന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും എപ്പോഴോ മറന്നു മാറിപോയി.
ഇനി, പ്രശസ്തരായ motivational speakers വരെ പറയുന്ന ഉദാഹരണം - ഒരു മലയാളിക്കുട്ടിയുടെ വൈറൽ വീഡിയോ- "ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ലാ" അതായത്, തെറ്റിയാൽ ചങ്കുറപ്പോടെ അതു സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണം.
അതായത്, കേരളത്തിലെ ദമ്പതികളുടെ ഈഗോ ക്ലാഷിനു കാരണം, സ്വന്തം തെറ്റു സമ്മതിക്കാത്തതും ഞാനോ നീയോ മുന്നിൽ എന്നുള്ളതുമാണ്.
Written by Binoy Thomas, Malayalain eBooks-781- Yoga Stories - 17, PDF -https://drive.google.com/file/d/1U6EM2x4_s8VVP6StRvqS96Ou8y73zqC7/view?usp=drivesdk
Comments