(784) കീരിയും പാമ്പും

 ഒരിക്കൽ, വാരാണസിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ബോധിസത്വൻ പിറന്നു. പിന്നീട്, അദ്ദേഹം സന്യാസിയായി കാടിനുള്ളിലെ ആശ്രമത്തിൽ കഴിയുകയായിരുന്നു.

ഒരു ദിനം, അദ്ദേഹം മരച്ചുവട്ടിൽ ധ്യാനിച്ചിരുന്ന സമയത്ത്, മരപ്പൊത്തിലെ പാമ്പും കുറച്ചു മാറി ഒരു കീരിയും പരസ്പരം ശത്രുതയോടെ ആക്രമിക്കാൻ ഒരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.

രണ്ടു പേരെയും അദ്ദേഹം വിളിച്ച് അടുത്തായി നിർത്തിയിട്ട് പറഞ്ഞു - "നിങ്ങൾ, എക്കാലവും ശത്രുക്കളേപ്പോലെ കഴിയുന്നത് ശരിയല്ല. ആഹാരത്തിനുള്ള വകയെല്ലാം ഈ കാട്ടിൽ സുലഭമാണല്ലോ"

ആ ശക്തിയുള്ള നിർദ്ദേശത്തിനു മുന്നിൽ രണ്ടു പേരും കൂട്ടുകാരായി. എങ്കിലും മനസ്സിനുള്ളിൽ നിന്നും പേടി മാറിയിട്ടില്ലായിരുന്നു.

ഒരു ദിവസം, കീരി ഉറങ്ങുന്ന നേരത്ത് വായ തുറന്ന് പല്ല് വെളിയിൽ കാണിച്ച് കിടന്നത് സന്യാസി കണ്ടു. കീരി ഉറങ്ങുകയല്ല എന്ന് സർപ്പത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ സൂത്രമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അവനെ ഉണർത്തിയിട്ട് സന്യാസി സർപ്പത്തെയും വിളിച്ചു വരുത്തി.

അദ്ദേഹം ഉപദേശിച്ചു - "നിങ്ങൾ പരമ്പരാഗത വൈരികൾ എന്നു കരുതി ശത്രുക്കളെ അമിതമായി പേടിക്കുകയോ, മിത്രങ്ങളെ അമിതമായി വിശ്വസിക്കുകയോ ചെയ്യരുത്. എപ്പോഴും ഭയത്തിൽ കഴിഞ്ഞാൽ ആരോഗ്യം നശിക്കും. ജീവിതം ദുസ്സഹമാകും"

Written by Binoy Thomas, Malayalam eBooks-784- Jataka Stories - 50, PDF -https://drive.google.com/file/d/1lY5z2rGMuLRE8co5dH6fhYWcwYy7oldn/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍