(786) പരുന്തും നാടോടിയും

 പക്ഷികളെ പിടിക്കുന്ന തെറ്റാലിയും വലയും മറ്റുള്ള സാധനങ്ങളുമായി ഒരു നാടോടി കാട്ടിലേക്കു ചെന്നു. പക്ഷേ, അയാൾ ഒരുപാടു സമയം കളഞ്ഞെങ്കിലും ഒന്നിനെയും കിട്ടിയില്ല. അതിനിടയിൽ ഒരു വലിയ പരുന്തിനെ നാടോടി ശ്രദ്ധിച്ചു.

അതിനായി വല ഒരുക്കിയെങ്കിലും പരുന്ത് അടുത്ത മരത്തിലേക്കു മാറും. പിന്നീട്, അയാൾ മറ്റൊരു ബുദ്ധി പ്രയോഗിക്കാമെന്ന് വിചാരിച്ചു. അടുത്തു കണ്ട വലിയൊരു മരക്കൊമ്പ് വെട്ടിയെടുത്തു. അതിൽ നിറയെ ഇലകളും ശിഖരങ്ങളുമുണ്ടായിരുന്നു.

അയാൾ, പരുന്ത് പറന്നിരിക്കുന്ന മരത്തിനടുത്തേക്ക് ഈ ശിഖരവുമായി പോകും. കൂടുതൽ അടുത്തേക്കു ചെന്ന് വല എറിയാനായിരുന്നു അയാളുടെ പദ്ധതി.

ഈ മരക്കൊമ്പും ഇലകളും തന്നോടൊപ്പം സഞ്ചരിക്കുന്നതായി പരുന്തിന് സംശയം തോന്നി. പരുന്ത് കൂടുതൽ ഉയരത്തിലേക്കു പറന്നുപൊങ്ങി. എന്നിട്ട്, ദൂരെ ദിക്കിലുള്ള കാട്ടിൽ പറന്നിറങ്ങി. അതേസമയം, നാടോടി നിരാശയോടെ മരച്ചില്ലയും വലിച്ചെറിഞ്ഞ് സ്വയം ശപിച്ച് നടന്നു പോയി.

Written by Binoy Thomas, Malayalam eBooks-786- Jataka tales - 52, PDF -https://drive.google.com/file/d/1b0Rt5s0LSEvarDlx9TNSskE_w8W4l__j/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍