(820) ആനക്കാരൻ
ഹിമാലയത്തിലെ തപസ്സു കഴിഞ്ഞ് ബോധിസത്വൻ ഒരു ഭിക്ഷുവായി കാശിരാജ്യത്ത് എത്തിച്ചേർന്നു. രാജാവിന്റെ സേനയിലെ പ്രധാന ആനക്കാരനായിരുന്ന മനുഷ്യന്റെ വീട്ടിൽ അദ്ദേഹം എത്തിച്ചേർന്നു. അതേസമയം, ആ ഗ്രാമത്തിലെ മരംവെട്ടുകാരനായിരുന്ന ആളിന് സവിശേഷമായ ഒരു കഴിവുണ്ട് - കിളികളുടെ സംസാരം അയാൾക്കു മനസ്സിലാകും! ഒരു ദിനം - അയാൾ മരം വെട്ടാൻ മഴു ഓങ്ങുന്നതിനു മുൻപ് രണ്ടു കിളികൾ സംസാരിക്കുന്നത് കേട്ടു. വലിയ കിളി പറഞ്ഞു - "എന്റെ ജീവൻ ഏതു മനുഷ്യൻ എടുക്കുന്നുവോ അതോടെ എനിക്കു ശാപമോക്ഷം ലഭിക്കും. പകരമായി അയാൾക്ക് മൂന്നു ദിവസത്തിനകം രാജയോഗം ലഭിക്കും. കറി വയ്ക്കുന്ന സ്ത്രീക്ക് രാജ്ഞിപദം കിട്ടും. ഇറച്ചി തിന്നുന്ന ആൾ കൊട്ടാരത്തിലെ രാജപുരോഹിതനും ആകും" ഇതു കേട്ട്, ക്ഷമയോടെ അയാൾ പക്ഷികൾ ഉറങ്ങുന്നതുവരെ കാത്തിരുന്നു. മെല്ലെ, മരത്തിൽ കയറി ആ വലിയ പക്ഷിയെ പിടിച്ചു കൂടയിൽ അടച്ചു വീട്ടിലേക്കു നടന്നു. പക്ഷേ, നദിക്കരയിലൂടെ നടന്നപ്പോൾ കൂട കയ്യിൽ നിന്നും വഴുതി വെള്ളത്തിൽ ഒഴുകിപ്പോയി. അന്നേരം, കുറെ താഴെയായി നദിയിൽ ആനയെ കുളിപ്പിക്കുന്ന ആനക്കാരന്റെ മുന്നിൽ കൂട തട്ടി നിന്നു. അയാൾ അതെടുത്ത് നടക്കുമ്പോൾ പിറുപിറുത്തു - "ഈ പക്ഷിയെ ...