(798) വശീകരണ മന്ത്രം

 വാരാണസിയിലെ ബ്രഹ്മദത്തൻ രാജാവിന്റെ മന്ത്രിയായി ബോധിസത്വൻ കഴിയുന്ന കാലം. അദ്ദേഹത്തിന് വശീകരണ മന്ത്രം അറിയാമായിരുന്നു. അതു മറന്നു പോകാതെ ആരുമില്ലാത്ത കാട്ടിൽ പോയി അതു പരീക്ഷിച്ചു പരിശോധിക്കുകയും ചെയ്യുമായിരുന്നു.

ഒരിക്കൽ, ഇങ്ങനെ കാട്ടിൽ ജപിക്കുന്നതിനിടെ, അതെല്ലാം കേട്ട് ഒരു കുറുക്കൻ ഇതു മനപ്പാഠമാക്കി. കുറുക്കൻ ബോധിസത്വന്റെ മുന്നിൽ വന്ന് വീമ്പിളക്കി - "ഞാൻ താങ്കളുടെ മന്ത്രം പഠിച്ചു കഴിഞ്ഞു. ഇനി വരുന്ന കാലം എന്റേതാണ് "

അദ്ദേഹം ഒന്നും മിണ്ടിയില്ല. കുറുക്കൻ ആനയുടെയും പുലിയുടെയും കടുവയുടെയും സിംഹത്തിന്റെയും മറ്റും അടുക്കൽ ചെന്ന് ഈ മന്ത്രം പ്രയോഗിച്ച് അവരയെല്ലാം അടിമകളാക്കി. എന്നിട്ട് അവൻ പ്രഖ്യാപിച്ചു - "ഞാനാണ് ഈ കാട്ടിലെ ഏറ്റവും ശക്തൻ. ഇനിമുതൽ കുറുക്കൻരാജാവ് എന്നു മാത്രമേ എന്നേ വിളിക്കാവൂ"

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് അഹങ്കാരം ഏറി വന്നു. അന്നേരം, കുറുക്കൻ രാജകല്പന പുറപ്പെടുവിച്ചു - "നാട്ടിലെ രാജാവിനെ നമുക്കു തോൽപ്പിച്ച് അവിടവും പിടിച്ചെടുക്കണം"

കാട്ടിലെ സർവ്വ മൃഗങ്ങളും അവനൊപ്പം നാട്ടിലെ അതിർത്തിയിലെത്തി പോർവിളി നടത്തി. ഉടൻ, മന്ത്രിയായ ബോധിസത്വൻ അവിടെയെത്തി കുറുക്കനോടു ചോദിച്ചു - "നീ എങ്ങനെയാണ് മനുഷ്യരുടെ സൈന്യത്തെ തോൽപ്പിക്കുന്നത്?"

കുറുക്കൻ തന്റെ ശക്തി കാട്ടിക്കൊടുക്കാനായി സിംഹത്തോട് അലറാൻ പറഞ്ഞു. സിംഹത്തിന്റെ അലർച്ച കേട്ട് ആന വിരണ്ടോടി. ആന ചില മൃഗങ്ങളെ ചവിട്ടിയപ്പോൾ എല്ലാ മൃഗങ്ങളും തലങ്ങും വിലങ്ങും പരക്കം പാഞ്ഞു. കുറുക്കൻ അവരോടു ശാന്തരാകാൻ പറയുന്നതിന് അങ്ങോട്ടു ചെന്നപ്പോൾ കടുവയുടെ ചവിട്ടേറ്റ് അവൻ നിലത്തുവീണു. പിന്നീട്, അവനെ ചവിട്ടിയരച്ച് പല മൃഗങ്ങളും ഓടി! അന്നേരം, ബോധിസത്വൻ പറഞ്ഞു - "അർഹിക്കാത്തവന് വിദ്യ കിട്ടിയാൽ ഇതാണു ഫലം"

Written by Binoy Thomas, Malayalam eBooks-798 - Jataka series - 63- PDF -https://drive.google.com/file/d/1Dl5_v6K-YuSOkVOb0i4xGRZfEtzxHxCp/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍