(802) സന്യാസിയും ആനയും

 ഒരിക്കൽ, കാട്ടിലെ ആനക്കൂട്ടങ്ങളുടെ തലവനായി ബോധിസത്വൻ പിറന്നു. ഈ ആനകളെ കണ്ടപ്പോൾ ഒരു വേട്ടക്കാരൻ പിറുപിറുത്തു - "ഹോ! എന്തൊരു വലിപ്പമുള്ള മനോഹരമായ കൊമ്പുകളാണ് ഇവറ്റകൾക്ക്!"

ആനയെ കൊന്ന് ആനക്കൊമ്പ് എടുക്കാമെന്ന് അവനു മോഹമുദിച്ചു. ആനക്കൊമ്പ് കച്ചവടം ചെയ്യുന്ന ആളുമായി ഉയർന്ന വിലയ്ക്ക് കൊമ്പുകൾ കൈമാറാമെന്ന് ധാരണയായി. പിന്നീട്, ആനയെ മയക്കി വീഴ്ത്താനുള്ള മർമ്മ വിദ്യകളും അവൻ പഠിച്ചു.

പിന്നീട്, ഒരു സന്യാസിയുടെ വേഷം ധരിച്ച് ആനത്താരയിൽ നോക്കിയിരുന്നു. ആനകൾ ഓരോന്നായി തന്റെ മുന്നിലൂടെ പോയിട്ടും കണ്ണടച്ച് അയാൾ ധ്യാനിക്കുന്നത് എല്ലാ ആനകളും കണ്ടു. അവർക്കെല്ലാം ഈ സന്യാസിയോടു മതിപ്പു തോന്നി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സന്യാസിയെ കണ്ടിട്ടും ഒട്ടും ജാഗ്രതയില്ലാതെ ആനകൾ കടന്നുപോയി. അന്നേരം, ഏറ്റവും പിറകിലായി പോയ ആനയുടെ മർമ്മത്തിൽ പ്രഹരിച്ച് ബോധം കെട്ട് ആന വീണു. ആ സമയത്ത് ആനക്കൊമ്പുകൾ മുറിച്ചു മാറ്റി ചന്തയിൽ വിറ്റ് ധാരാളം പണം കിട്ടി.

ആനകളുടെ എണ്ണം കുറഞ്ഞുവരുന്നത് ബോധിസത്വന്റെ ശ്രദ്ധയിൽ വന്നു. അങ്ങനെ, ഇത്തവണ ആന നേതാവ് ജാഗ്രതയോടെ പിറകിലായി നടന്നു. സന്യാസി മർമ്മാണി വിദ്യ പ്രയോഗിക്കാൻ വന്ന നേരം, ആന തിരിഞ്ഞ് തുമ്പിക്കയ്യിൽ അവനെ ചുരുട്ടിയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു!

Written by Binoy Thomas, Malayalam eBooks-802 - Jataka stories -67, PDF -https://drive.google.com/file/d/1sTB79S4Z3fspD1WnVKnQh6WUCgrv4RCL/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍