(819) രാജാവിന്റെ മകൻ

 കാശിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന സമയം. ഒരിക്കൽ, അദ്ദേഹം ഒറ്റയ്ക്ക് കാട്ടിലേക്കു വേട്ടയ്ക്ക് പോയി. അതിനിടയിൽ മനോഹരമായി ഒരു പാട്ടു കേട്ടു. അതിന്റെ ഉടമയെ അദ്ദേഹം കണ്ടുപിടിച്ചു. അത് സുന്ദരിയായ ഒരു യുവതിയായിരുന്നു.

കാട്ടിലെ ആചാരപ്രകാരം അവർ വിവാഹിതരായി. പക്ഷേ, നാട്ടിലോ കൊട്ടാരത്തിലോ ആരും അറിഞ്ഞതുമില്ല. കുറെ മാസങ്ങൾ കടന്നുപോയി. പിന്നീട്, പലതവണയായി കാട്ടിലേക്കു വന്നത് അവളെ കാണാനായിരുന്നു. ആ യുവതിക്ക് കുഞ്ഞുണ്ടാകുന്നതിനു മുൻപ്, രാജാവ് യുവതിയുടെ വിരലിൽ അമൂല്യമായ വജ്രമോതിരം അണിയിച്ചിട്ടു പറഞ്ഞു - "നമുക്ക് ആൺകുഞ്ഞാണ് ഉണ്ടാകുന്നതെങ്കിൽ അവൻ കുമാരനാകുമ്പോൾ കൊട്ടാരത്തിലേക്ക് നിങ്ങൾ വരണം. തിരിച്ചറിയാനുള്ള അടയാളമായി ഈ മോതിരം എന്നെ കാട്ടിയാൽ മതി. പെൺകുട്ടിയെങ്കിൽ ഈ മോതിരം വിറ്റ് സുഖമായി ജീവിച്ചു കൊള്ളുക"

വർഷങ്ങൾ കടന്നുപോയി. അവൾക്ക് ഉണ്ടായത് ബോധിസത്വന്റെ അവതാരമായ ആൺകുട്ടിയായിരുന്നു. കുമാരനായപ്പോൾ അവർ കൊട്ടാരത്തിലെത്തി. രാജാവിനെ മോതിരം കാട്ടിയപ്പോൾ അവളുടെ സാമർഥ്യം അറിയാനായി താൻ മോതിരം ആർക്കും കൊടുത്തിട്ടില്ലെന്ന് രാജാവ് പറഞ്ഞു.

ആ സ്ത്രീക്ക് വല്ലാത്ത ദുഃഖമായി. അവൾ പറഞ്ഞു - "ഇത് രാജാവിന്റെ മകനെങ്കിൽ ആകാശത്ത് ഉയർന്നു നിന്ന് ആ സത്യം അവൻ പറയും. അല്ലെങ്കിൽ ഇവിടെ ഞാൻ വീണു മരിക്കും"

ഉടൻ, പത്മാസനത്തിൽ നിലത്തിരുന്ന മകൻ ക്രമേണ വായുവിൽ ഉയർന്നു പൊങ്ങിയിട്ടു പറഞ്ഞു - "ഞാൻ അങ്ങയുടെ മകൻ തന്നെയാണ്. പ്രജകളെയും മക്കളെയും സംരക്ഷിക്കേണ്ടത് ഒരു രാജാവിന്റെ കടമയാണ്"

രാജാവിനു സന്തോഷമായി. അവരെ സ്വീകരിച്ച് ആ സ്ത്രീയെ റാണിയായി വാഴിച്ചു.

Written by Binoy Thomas , Malayalam eBooks- 819 - Jataka tales - 83, PDF -https://drive.google.com/file/d/1A3xNf_-2cgQdraxGfUNRtAWFB14HwILR/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍