(836) സ്വയം തിരിച്ചറിയണം!
ജർമ്മനിയിലെ ബെർളിൻ നഗരം. അവിടെയുള്ള സിനിമ തീയറ്ററിൽ സിനിമ കാണാനെത്തിയതാണ് ഹിറ്റ്ലർ. പക്ഷേ, വേഷം മാറിയായിരുന്നു അദ്ദേഹം അവിടെയെത്തിയത്. അതിനൊരു കാരണം ഉണ്ടായിരുന്നു - ഹിറ്റ്ലറിനെ സ്തുതിക്കുന്ന ഒരു ദേശഭക്തിഗാനം തുടക്കത്തിൽ വേണമെന്നുള്ളത് നിർബന്ധമാണ്. പ്രജകൾ ഏകാധിപതിയായ ഹിറ്റ്ലറെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് അറിയുകയും ചെയ്യാമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഗീതം തുടങ്ങി. എല്ലാവരും ചിട്ടയായി എണീറ്റു നിന്ന് കൈകൾ നീട്ടി ആദരവോടെ ഗാനം ഏറ്റുപാടിക്കൊണ്ടിരുന്നു. ഹിറ്റ്ലറിന് അങ്ങേയറ്റം അഭിമാനവും ഗർവ്വും തോന്നി. പക്ഷേ, അദ്ദേഹം സീറ്റിൽ ഇരിക്കുകയായിരുന്നു. ഉടൻ, അടുത്തു നിന്ന ആൾ പതിയെ ഹിറ്റ്ലറോടു പറഞ്ഞു - "ഹേയ്! സഹോദരാ, എണീറ്റു നിൽക്കുക. അല്ലെങ്കിൽ ആ തെണ്ടി കണ്ടാൽ നിന്റെ കഥ കഴിക്കും!" ചിന്തിക്കുക: "എല്ലാ നന്മകളുടെയും അടിസ്ഥാന ശില സ്വയമുള്ള ബഹുമാനമാണ്" (ജോൺ ഹെർസ്ചൽ ) "എല്ലാറ്റിനും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" (പൈതഗോറസ് ) നാം മറ്റുള്ളവരെ ചതിക്കുമ്പോൾ സ്വയം ചതിക്കപ്പെടുന്നു. പ്രഭാത ധ്യാനം / deep thought/ meditation നമ്മെ സ്വയം അറിയാൻ ഉപകരിക്കും. അത് അഹങ്കാരവും അഹംഭാവ...