(831) ധർമ്മിഷ്ഠനായ വരൻ
കാശിയിലെ ഒരു ബ്രാഹ്മണനായി ബോധിസത്വൻ ജനിച്ചു. അദ്ദേഹം തക്ഷശിലയിൽ പോയി ഏറെ വിജ്ഞാനം സമ്പാദിച്ചു. പിന്നീട്, അനേകം ആളുകളെ പഠിപ്പിച്ചു. വിവിധ സംശയങ്ങൾക്കു നിവൃത്തി വരുത്താനായി എല്ലാ ദിവസവും ആളുകൾ ഈ പണ്ഡിതന്റെ പക്കൽ എത്തുമായിരുന്നു.
ഒരിക്കൽ, നാലു പെൺമക്കൾ ഉള്ള ഒരു ബ്രാഹ്‌മണന്റെ അടുക്കൽ നാലു ബ്രാഹ്മണ യുവാക്കൾ എത്തിച്ചേർന്നു. വിവാഹമായിരുന്നു ലക്ഷ്യം.
ഒന്നാമത്തെ യുവാവ് കുലീനനായിരുന്നു. രണ്ടാമൻ ജ്ഞാനിയായിരുന്നു. മൂന്നാമൻ ധർമ്മിഷ്ഠനായിരുന്നു. നാലാമൻ സുന്ദരനും. ഇവരിൽ ഏതാണ് ഉത്തമം എന്ന് പിതാവ് ആശങ്കയിലായി.
ഉടൻ, അയാൾ പണ്ഡിതന്റെ അടുക്കലേക്ക് പോയി. വരന്മാരുടെ ഗുണങ്ങൾ വിവരിച്ചു. അന്നേരം, ബോധിസത്വൻ പറഞ്ഞു - "ധർമ്മിഷ്ഠനെ തെരഞ്ഞെടുക്കണം. കാരണം, മറ്റുള്ളവ എല്ലാം ഉണ്ടെങ്കിലും ധർമ്മം പാലിക്കുന്നില്ലെങ്കിൽ യാതൊരു പ്രയോജനവുമില്ല"
ആ പിതാവ് തന്റെ പെൺമക്കൾക്ക് നാല് ധർമ്മിഷ്ഠരെ കണ്ടുപിടിച്ച് വിവാഹം ചെയ്തു കൊടുത്തു.
Written by Binoy Thomas, Malayalam eBooks-831- Jataka tales - 93, PDF -https://drive.google.com/file/d/1hUfK-73FUChHNcd6J9c1d6i4fbIOogUz/view?usp=drivesdk
Comments