(839) വഴിയിലെ കുട്ടി

 മഗധയിലെ കച്ചവടക്കാരന്റെ മകളായിരുന്നു സുകേശി. അവൾ സുന്ദരിയും സുശീലയുമായിരുന്നു.

അയൽദേശത്തെ വ്യാപാരിയുടെ മകനുമായി അവളുടെ വിവാഹം നടന്നു. പുതിയ വീട്ടിൽ, എല്ലാവരും വളരെ സ്നേഹത്തോടെ അവളോടു പെരുമാറിയിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടപ്പോൾ അമ്മായിയമ്മ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങി.

പക്ഷേ, അവൾക്ക് കാരണം എന്താണെന്നു മനസ്സിലായില്ല. എന്നാൽ, ഒരു ദിവസം ബന്ധുവായ സ്ത്രീ വീട്ടിൽ വന്നപ്പോൾ അമ്മായിയമ്മയോടു ചോദിച്ചു - "എന്താ? സുകേശിക്ക് വിശേഷമൊന്നും ആയില്ലേ? വർഷം രണ്ടു കഴിഞ്ഞല്ലോ?"

ഇത് കേട്ടപ്പോൾ സുകേശിക്ക് കാര്യം പിടികിട്ടി. ക്രമേണ, അമ്മായിയമ്മ തനിനിറം പുറത്തെടുത്തു - "ഈ വീട്ടിൽ ഒരു കുഞ്ഞിക്കാല് കാണാൻ പറ്റാത്തത് എന്തു ദുരിതമാണ്. ഈ സ്വത്തുക്കൾക്ക് അവകാശിയില്ലാതെ അന്യാധീനം വരുമോ?"

അങ്ങനെ, വല്ലാതെ വിഷമിച്ചു നടന്നപ്പോൾ ആ വലിയ വീട്ടിലെ തോഴിയോട് ഈ വിഷമം പങ്കിട്ടു. അവൾ ഒരു കാര്യം രഹസ്യമായി പറഞ്ഞു - "ഗർഭിണിയാണെന്ന് ഈ വീട്ടിൽ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കണം"

സുകേശി അങ്ങനെ ചെയ്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോകാനുള്ള സമയമായി. സുകേശിയും തോഴിയും നടന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ ഒരു നാടോടി സംഘം തമ്പടിച്ചിട്ടുണ്ടായിരുന്നു.

അവരുടെ ഒപ്പം ഇരുവരും ഒരു ദിവസം കഴിഞ്ഞു. ആ സംഘം യാത്രയായപ്പോൾ ഒരു ശിശുവിന്റെ കാര്യം അവർ മറന്നു.

തോഴിയും സുകേശിയും കൂടി ആ കുട്ടിയെ എടുത്ത് ഓടി സ്വന്തം വീട്ടിലെത്തി. സുകേശിയുടെ വീട്ടിലെത്തിയപ്പോൾ വഴിയിൽ വച്ച് പെട്ടെന്നു പ്രസവിച്ച കാര്യം അവൾ കള്ളം പറഞ്ഞു.

പിന്നീട്, ഏതാനും മാസങ്ങൾക്കു ശേഷം സുകേശിയും തോഴിയും പുതിയ തറവാട്ടിൽ എത്തിയ നേരത്ത് അമ്മായിയമ്മ വലിയ വരവേല്പും ആഘോഷവും നടത്തി.

Written by Binoy Thomas, Malayalam eBooks-839- Jataka stories-100, PDF -https://drive.google.com/file/d/16cy_TkkPSCkXu6Yb03YLELaoRvcq9TII/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍