(843) കിണറ്റിലെ വെള്ളം
ടോം കഠിനാധ്വാനിയായ ഒരു കൃഷിക്കാരനാണ്.
അയാളുടെ കൃഷിസ്ഥലത്തേക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നു.
അതിനാൽ, പറമ്പിലെ അനുയോജ്യമായ സ്ഥലത്ത് ഒരു കിണർ കുഴിക്കാൻ തീരുമാനിച്ചു.
അയാൾ ഒറ്റയ്ക്ക് കിണർ കുഴിച്ചു തുടങ്ങി.
കുറെ മാസങ്ങൾ കൊണ്ട് ആഴത്തിലുള്ള കിണർ ഉണ്ടാക്കി.
ഒടുവിൽ വെള്ളം കണ്ടെത്തി.
ആ കിണറിന് ഒരു പ്രത്യേകത ഉണ്ട്. ആദ്യത്തെ ദിവസം കണ്ടതിന്റെ ഇരട്ടി വെള്ളം രണ്ടാമത്തെ ദിവസം കാണും.
അതായത്, ഓരോ ദിവസവും വെള്ളം ഇരട്ടിയാകും.
അങ്ങനെ അൻപതാമത്തെ ദിവസം കിണർ നിറഞ്ഞു.
ചോദ്യം- കിണർ പകുതി നിറയാൻ എത്ര ദിവസം എടുത്തു?
താഴെയുള്ള ഉത്തരം നോക്കാതെ പറയാൻ കഴിയുമോ?
ഉത്തരം:
49 ദിവസം. കാരണം, പകുതി നിറഞ്ഞ 49 ദിവസം കഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് വെള്ളം ഇരട്ടിയായി കിണർ നിറഞ്ഞു!
Written by Binoy Thomas, Malayalam eBooks-843-I.Q Series-16, pdf- https://docs.google.com/document/d/1cy1EnqpYEs5_EmmivBXHW5TGMTwPY5v4X35L3mMTHMg/edit?usp=sharing
Comments