(844) കടലമ്മയും സന്യാസിയും

 മനോഹരമായ കടൽത്തീരമായിരുന്നു അത്.

അവിടെ, ഒരു സന്യാസി സൂര്യാസ്തമയം ആസ്വദിച്ച് മണലിൽ ഇരിപ്പുണ്ടായിരുന്നു.

അയാൾക്കു മുന്നിലൂടെ 2 വലിയ ഞണ്ടുകൾ കളിച്ചു നടക്കുന്നുണ്ട്.

തിരമാലകൾ ക്രമമായി വന്നു പോയി.

പെട്ടെന്ന് , വലിയ തിരമാല അവിടെ ആഞ്ഞടിച്ചു.

ആ രണ്ടു ഞണ്ടുകളെയും വെള്ളം വലിച്ചെടുത്ത് കടലിലേക്ക് എറിഞ്ഞു.

അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഞണ്ട് ദേഷ്യത്തോടെ മണ്ണിലേക്കു തിരികെയെത്തി.

അവിടെ കണ്ട സന്യാസിയെ ഇറുക്കാൻ വന്നു.

അന്നേരം അദ്ദേഹം കാര്യം ചോദിച്ചു.

ഞണ്ട് പറഞ്ഞു - "ഈ കടലമ്മ ദുഷ്ടയാണ്. വലിയ തിരമാല വന്ന് എന്റെ കൂട്ടുകാരനെ ഇപ്പോൾ കാണാനില്ല"

അപ്പോൾ, സന്യാസിയുടെ മറുപടി കേട്ട് ഞണ്ട് മാപ്പു പറഞ്ഞു.

ചോദ്യം- എന്താണ് സന്യാസി പറഞ്ഞത്?

ഉത്തരം താഴെ. ഉത്തരം കിട്ടാനുള്ള സമയം കൂടുതൽ വേണമെങ്കിൽ ഇവിടെ നിർത്തണം.

ഉത്തരം - ഞണ്ടുകൾ കളിക്കുന്നതു കണ്ട് ഒരു മുക്കുവൻ അങ്ങോട്ടു വന്നപ്പോൾ കടലമ്മ വലിയ തിരമാല കൊണ്ട് അവരെ രക്ഷിച്ചു.

Written by Binoy Thomas, Malayalam eBooks-844-I.Q test-17, pdf-https://drive.google.com/file/d/1HvgxAqciWFFdlMw7zW-wUdx-VpqEAWUp/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍