(847) അക്കരെ പോകാൻ?
ഗ്രാമത്തിലെ മനുഷ്യന് ഒരു കോഴിയും കുറുക്കനും ഒരു ചാക്ക് നെല്ലുമായി അടുത്ത ഗ്രാമത്തിലേക്കു പോകണം.
ഒരു ചെറുവള്ളത്തിൽ പുഴ കടന്നു വേണം പോകാൻ.
പക്ഷേ, ചെറിയ വള്ളത്തിൽ ഒരു പ്രാവശ്യം ഏതെങ്കിലും ഒന്നു മാത്രമേ കൊണ്ടുപോകാൻ പറ്റൂ - കോഴി അല്ലെങ്കിൽ നെല്ല് അല്ലെങ്കിൽ കുറുക്കൻ.
എന്നാൽ, ഒരു പ്രശ്നമുണ്ട്. കോഴി നെല്ലു തിന്നാൻ പാടില്ല. കുറുക്കൻ കോഴിയെ തിന്നാൻ പാടില്ല.
എങ്ങനെ അക്കരെ എത്തിക്കാൻ പറ്റും?
ആദ്യം കോഴിയുമായി വള്ളത്തിൽ അക്കരെ പോകുന്നു. തിരികെ ഒറ്റയ്ക്ക് പോരുന്നു.
രണ്ടാമത് നെല്ലു ചാക്കുമായി അക്കരെ പോകുന്നു. ചാക്ക് ഇറക്കി വച്ചിട്ട് കോഴിയുമായി തിരികെ പോരുന്നു.
മൂന്നാമത്, കോഴിയെ ആദ്യ സ്ഥലത്ത് ഇറക്കുന്നു. കുറുക്കനുമായി അക്കരെ പോകുന്നു. കുറുക്കനെ ഇറക്കിയിട്ട് തിരികെ ഒറ്റയ്ക്ക് പോരുന്നു.
നാലാമത് , കോഴിയുമായി അക്കരെ പോകുന്നു. ഇപ്പോൾ എല്ലാം അക്കരെയിലായി.
Written by Binoy Thomas, Malayalam eBooks- 847- ബുദ്ധി പരീക്ഷ - 20, PDF -https://drive.google.com/file/d/1h1-i0JiMc7xVBJWHCJZIn0AFsi5H1zUC/view?usp=drivesdk
Comments