(850) എങ്ങനെയാണ് തോറ്റത്?
ഒരു രാജാവിന്റെ കൊട്ടാരത്തിൽ ബുദ്ധിമാനായ പണ്ഡിതൻ ഉണ്ടായിരുന്നു.
ഒരിക്കൽ, അയൽ രാജ്യത്തു നിന്നും ഒരു മജീഷ്യൻ അവിടെ എത്തിച്ചേർന്നു.
മജീഷ്യൻ അഹങ്കാരിയും പൊങ്ങച്ചക്കാരനും ആയിരുന്നു.
അയാൾ കൊട്ടാരത്തിലെ ജനങ്ങൾക്കു മുന്നിൽ മൽസരം പ്രഖ്യാപിച്ചു.
ആർക്കെങ്കിലും മജീഷ്യനെ തോൽപ്പിക്കാൻ പറ്റുമോ എന്നു വെല്ലുവിളിച്ചു.
ഉടൻ, പണ്ഡിതൻ പറഞ്ഞു - "ഞാൻ കണ്ണടച്ച് ചെയ്യുന്നത് താങ്കൾക്ക് കണ്ണു തുറന്നു ചെയ്യാമോ?"
വളരെ എളുപ്പമാണെന്ന് മജീഷ്യൻ വീമ്പിളക്കി.
എന്നാൽ, പണ്ഡിതൻ കണ്ണടച്ച് ചെയ്തതു കണ്ടപ്പോൾ മജീഷ്യൻ പേടിച്ച് വഴിയിലൂടെ ഓടിപ്പോയി.
ചോദ്യം -പണ്ഡിതൻ എന്തായിരുന്നു ചെയ്തത്?
ഉത്തരം - പണ്ഡിതൻ കുറച്ചു മുളകുപൊടിയും വെള്ളവുമായി അവിടെ വന്നു.
എന്നിട്ട്, വെള്ളത്തിൽ ചാലിച്ച മുളകുപൊടി കണ്ണടച്ച് കൺപോള മേൽ പുരട്ടി. പിന്നീട് കഴുകിക്കളഞ്ഞു. മജീഷ്യന് കണ്ണു തുറന്ന് അതു ചെയ്യാൻ പറ്റില്ല.
Written by Binoy Thomas. Malayalam eBooks-850- I. Q - 23, PDF -https://drive.google.com/file/d/1FC8tM5lvRICJiiqXGrRp0EEQya2HQfVI/view?usp=drivesdk
Comments