(851) നിറച്ചത് എങ്ങനെ?

ഒരു ആശ്രമത്തിലെ സന്യാസിക്ക് 5 ശിഷ്യന്മാർ ഉണ്ടായിരുന്നു.

ഒരിക്കൽ, അവരിൽ ആർക്കാണ് കൂടുതൽ പ്രായോഗിക ബുദ്ധി ഉള്ളതെന്ന് കണ്ടെത്താൻ സന്യാസി തീരുമാനിച്ചു.

അദ്ദേഹം അവരോടു പറഞ്ഞു- "നമ്മുടെ ചെറിയ പൂജാമുറിയിൽ കയറി ഓരോ ആളും വാതിൽ അടയ്ക്കണം.

എന്നിട്ട്, ഏറ്റവും എളുപ്പമായ മാർഗ്ഗത്തിലൂടെ ആ മുറി നിറയ്ക്കുന്നവൻ മുഖ്യ ശിഷ്യനായി മാറും"

അവർ പലതരം സംഗതികൾ കൊണ്ട് മുറി നിറച്ചു.

സന്യാസി അഞ്ചാമത്തെ ശിഷ്യനെ മുഖ്യ ശിഷ്യനായി തെരഞ്ഞെടുത്തു.

ചോദ്യം:
അഞ്ചാമൻ എന്താണ് മുറിയിൽ നിറച്ചത്?

ഉത്തരം - പ്രകാശം. അതായത്, പൂജാമുറിയിലെ വിളക്ക് കത്തിച്ചപ്പോൾ മുറി മുഴുവൻ പെട്ടെന്ന് അത് നിറഞ്ഞു.

Written by Binoy Thomas, Malayalam eBooks- 851- I. Q - 24. PDF -https://drive.google.com/file/d/1beEhGcsVwwIbUoFcQWIqs3mCAPKWC4fv/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍