(852) നഷ്ടം എത്ര?
ടൗണിലെ ഒന്നാമത്തെ കട, ടോം നടത്തുന്നു. രണ്ടാമത്തെ കട, ജാക്ക് നടത്തുന്നു.
ഒരു stranger ഒന്നാമത്തെ കടയിലെത്തി 20 രൂപ വിലയുള്ള വാട്ടർ ബോട്ടിൽ വാങ്ങി. അയാൾ 100 രൂപ ടോമിനു കൊടുത്തു.
പക്ഷേ, ബാക്കി 80 രൂപ കൊടുക്കാൻ ടോമിന് ഇല്ലായിരുന്നു.
ടോം ജാക്കിന്റെ കടയിലെത്തി 100 രൂപ കൊടുത്തിട്ട് ചില്ലറ വാങ്ങി. പിന്നീട്, വാട്ടർ ബോട്ടിലും 80 രൂപയും അപരിചിതനു കൊടുത്തു വിട്ടു.
പക്ഷേ, വൈകുന്നേരം ആയപ്പോൾ ജാക്ക് ടോമിന്റെ അടുത്തു വന്ന് ദേഷ്യപ്പെട്ടു. ടോം രാവിലെ കൊടുത്ത 100 രൂപ തിരികെ നൽകിയിട്ട് അത് fake currency ആയിരുന്നു എന്നു പറഞ്ഞു.
ഉടനെ, ടോം അതു വാങ്ങി നല്ല 100 രൂപ കൊടുത്തു.
ചോദ്യം: ടോമിന് ആകെ ഉണ്ടായ നഷ്ടം എത്ര?
ഉത്തരം - 100 രൂപ. ടോം fake currency ജാക്കിനു കൊടുത്ത് യഥാർഥ 100 രൂപയുടെ ചില്ലറ ആദ്യം വാങ്ങി. വൈകുന്നേരം യഥാർഥ 100 രൂപ ജാക്കിനു പരിഹാരമായി കൊടുത്ത് ആ ക്രയവിക്രയം ന്യൂട്രൽ ആയി.
വാട്ടർ ബോട്ടിലും 80 രൂപയും അപരിചിതനു കൊടുത്തു. മൊത്തം 100 നഷ്ടം.
Comments