(856) അവകാശി ആരാണ്?
ഒരു ആശ്രമത്തിന് ധാരാളം സമ്പത്തുണ്ടായിരുന്നു.
ഗുരുവും 10 ശിഷ്യന്മാരും അവിടെ താമസിച്ചിരുന്നു.
ഗുരുവിന് പ്രായമേറിയതിനാൽ ഏറ്റവും മികച്ച ശിഷ്യന് ആശ്രമം കൊടുക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.
അതിനായി ഒരു ബുദ്ധി പരീക്ഷ നടത്താൻ ഒരുങ്ങി.
10 ശിഷ്യന്മാർക്കും ഒരു മരത്തിന്റെ വിത്ത് കൊടുത്തിട്ടു പറഞ്ഞു -
"കൃത്യം ഒരു വർഷം കഴിയുമ്പോൾ ആരുടെ തൈമരമാണ് കൂടുതൽ വളർന്നത് എന്ന് ഞാൻ നോക്കും. ആ ശിഷ്യന് ഈ ആശ്രമം കൊടുക്കും "
പത്തുപേരും അങ്ങനെ ചെയ്തു. ഒരു വർഷം കഴിഞ്ഞു.
ഗുരു ആദ്യത്തെ ഒൻപതു പേരുടേയും തൈമരം പല വലിപ്പത്തിൽ വളർന്നതായി കണ്ടു.
ചോദ്യം : പത്താമന്റെ കുരു ഒട്ടും കിളിർത്തില്ല. ഗുരു സന്തോഷത്തോടെ പത്താമന് ആശ്രമം കൊടുത്തു. എന്തുകൊണ്ട്?
ഉത്തരം - എല്ലാ കുരുവും കിളിർക്കാത്ത രീതിയിൽ വേവിച്ചിട്ടാണ് ഗുരു കൊടുത്തത്.
ആദ്യത്തെ ഒൻപതു പേരും വേറെ കുരുവിട്ട് തൈമരമാക്കി. പത്താമൻ സത്യസന്ധനായിരുന്നു.
Written by Binoy Thomas. Malayalam eBooks-856 - I.Q - 29, PDF -https://drive.google.com/file/d/1EuSW7f9ErAmTvoZgGO4erIda0d7B2qgx/view?usp=drivesdk
Comments