(859) ഏഷണി മാറിയത് എങ്ങനെ?
രാമു വലിയ ഏഷണിക്കാരനാണ്. എന്തിലും ഏതിലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ഒരു പ്രകൃതം.
ഒരിക്കൽ, അയാൾ ചന്തയിലേക്കു പോകുന്ന സമയത്ത്, ക്ഷീണിച്ചപ്പോൾ ഒരു വലിയ മാവിന്റെ കീഴിൽ ഇരുന്നു. അയാൾ നോക്കിയപ്പോൾ അതിൽ നിറയെ ചെറിയ മാങ്ങകളായിരുന്നു.
എന്നാൽ, ആ പറമ്പിൽ പടർന്നു നിന്നിരുന്ന വള്ളിയിൽ വലിയ മത്തങ്ങ കിടക്കുന്നതു കണ്ടു.
അന്നേരം, രാമു ഉച്ചത്തിൽ പറഞ്ഞു - "വലിയ മാവിൽ ചെറിയ മാങ്ങ. ചെറിയ വള്ളിയിൽ വലിയ മത്തങ്ങ. ഇതു കണ്ടിട്ട് ഈ മാവിനു നാണമാകുന്നില്ലേ?
ഉടൻ, മാവിൽ നിന്നും പഴുത്ത ചെറിയ മാങ്ങ അയാളുടെ തലയിൽ വന്നു പതിച്ചു. അന്നേരം, യാതൊന്നും പറയാതെ അയാൾ വീട്ടിലേക്ക് തിരികെ നടന്നു. പിന്നെ ഒരിക്കലും ആരെയും കുറ്റം പറഞ്ഞിട്ടില്ല.
ചോദ്യം : എന്താണ് അയാളുടെ മനം മാറ്റത്തിന് കാരണം?
ഉത്തരം: മാങ്ങാ തലയിൽ വീണപ്പോൾ അയാൾ ചിന്തിച്ചു- ആ മാങ്ങയുടെ വലിപ്പം മത്തങ്ങയുടെ അത്രയും ഉണ്ടായിരുന്നെങ്കിൽ താൻ മരിച്ചു പോകുമായിരുന്നു!
Written by Binoy Thomas, Malayalam eBooks-859-I.Q test-32, PDF-https://drive.google.com/file/d/1lUnRSTqos_m7Z7yzziHdk_pzygxkCagV/view?usp=sharing
Comments