(862) കാളയുടെ ഉടമ ആരാണ്?
ഒരാൾ അവന്റെ കാളയെ പുല്ലുമേയാൻ വിട്ടിട്ട് മരത്തിന്റെ തണലിൽ ഉറങ്ങാൻ കിടന്നു.
ആ സമയത്ത്, ഒരു കള്ളൻ ആ കാളയെ പിടിച്ചു വലിച്ചു കൊണ്ടുപോയി.
എന്നാൽ, കാള അമറുന്ന ശബ്ദം കേട്ട് ഉടമ ചാടി എണീറ്റ് പിറകേ ഓടി.
അയാൾ കള്ളനെ പിടികൂടി ബഹളമുണ്ടാക്കി.
അനേകം ആളുകൾ അവിടെയെത്തി. അന്നേരം കള്ളൻ സ്വന്തം കാളയാണ് ഇതെന്നു പറഞ്ഞു.
ഉടൻ, എല്ലാവരും കൂടി അവിടെയുള്ള ബുദ്ധിമാന്റെ വീട്ടിലെത്തി.
അയാൾ രണ്ടു പേരോടും ചോദിച്ചു: "നിങ്ങളിൽ ആരാണ് കാളയ്ക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത്?"
തുടർന്ന് യഥാർഥ കള്ളനെ പിടികൂടി.
ചോദ്യം: എങ്ങനെയാണ് കള്ളനെ തിരിച്ചറിഞ്ഞത്?
ഉത്തരം:
കള്ളന് കാളയെ കിട്ടാൻ വേണ്ടി ഏറ്റവും നല്ല ഗോതമ്പുകഞ്ഞിയും കടലയും കൊടുത്തെന്ന് കള്ളം പറഞ്ഞു.
യഥാർഥ ഉടമ പറഞ്ഞത് പുല്ലു മാത്രം കഴിച്ചുവെന്ന്.
മരുന്നു കൊടുത്ത് കാള ഛർദ്ദിച്ചപ്പോൾ പുറത്തുവന്നത് പുല്ലായിരുന്നു.
Written by Binoy Thomas, Malayalam eBooks-862-I.Q Test series-35, pdf-https://drive.google.com/file/d/1WbZLTM6ke_rtQaoWn24T3ET3CNOPFQyO/view?usp=sharing
Comments