(872) സേനകന്റെ പരീക്ഷണം!
ബോധിസത്വൻ 545 ജന്മങ്ങളിലൂടെ കടന്നുപോയ സമയം. 546 ജന്മത്തിൽ ശ്രീബുദ്ധനായി തീർന്നു. വാസ്തവത്തിൽ 545 ലെ ജന്മകാലം വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോയെന്ന് പറയാം.
യവമജ്ജക ഗ്രാമത്തിലെ ബുദ്ധിമാനായ കുട്ടിയായി ബോധിസത്വൻ പ്രശസ്തി പിടിച്ചു പറ്റിയിരുന്നു. പക്ഷേ, മന്ത്രിയായ സേനകൻ അത് രാജാവിന്റെ മുന്നിൽ മൂടി വയ്ക്കാൻ ശ്രമിക്കുകയാണു ചെയ്തത്. മാത്രമല്ല, പലതരം പരീക്ഷണങ്ങൾ വഴിയായി ആ ബാലനെ തോൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിലെ ഒരു കഥ -
സേനകൻമന്ത്രി, മരണമടഞ്ഞ ഒരു സ്ത്രീയുടെയും പുരുഷന്റെയും തലയോടുകൾ ശ്മശാനത്തിൽ നിന്നും എടുത്തു. അത് ഒരു ദൂതൻ വഴി ബോധിസത്വന് കൊടുത്തു വിട്ടു. അതിനൊപ്പം ഒരു കുറിമാനമുണ്ടായിരുന്നു - "നീ ഒരു ബുദ്ധിശാലിയെങ്കിൽ ഈ രണ്ടു തലയോടുകളിൽ സ്ത്രീയുടെയും പുരുഷന്റെയും ഏതെന്ന് അടയാളമിട്ട് തിരികെ കൊടുത്തു വിടുക'
ദൂതൻ അതുമായി ബാലന്റെ പക്കലെത്തി. അവൻ രണ്ടും പരിശോധിച്ചതിനു ശേഷം പറഞ്ഞു - "ഇതിൽ ആണിന്റ തലയോട്ടി ചേരുന്ന ഭാഗം നേരെയാണ്. പെണ്ണിന്റെ തലയോട്ടിയിൽ ആ ഭാഗം വളഞ്ഞിരിക്കും"
ശരിയായി അടയാളമിട്ട് സേനകന്റെ പക്കൽ തലയോടുകൾ മടങ്ങിയെത്തി. അയാൾ വീണ്ടും പരാജയം രുചിച്ചു.
Written by Binoy Thomas, Malayalam eBooks-872 - Jataka Kathakal - 108, PDF -https://drive.google.com/file/d/1eZ0s5JGr6eh1yijf_llc4aaPfs7_03OL/view?usp=drivesdk
Comments